വ്യാജ നമ്പറുമായി എത്തിയ ബൈക്ക് തടഞ്ഞതിനെ ചൊല്ലി സംഘര്‍ഷം

ഈരാറ്റുപേട്ടയില്‍ വ്യാജ നമ്പറിലുള്ള ബൈക്കിനു പൊലീസ് കൈകാട്ടിയിട്ടും നിര്‍ത്താതെ പോകാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. വീഴ്ചയില്‍ പരുക്ക് പറ്റിയ ബൈക്ക് യാത്രക്കാരന്‍ നടയ്ക്കല്‍ സ്വദേശി ഹക്കീമിനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണ്.
എന്നാല്‍, ബൈക്ക് യാത്രക്കാരനെ പൊലീസ് അടിച്ചു വീഴ്ത്തിയെന്നാരോപിച്ച് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ പൊലീസുകാരനു പരുക്കേറ്റു. പൊലീസുകാരന്‍ റോബിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ നടയ്ക്കല്‍ കാട്ടാമല അജ്മലിനെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം വെയില്‍കാണാംപാറയില്‍ പാലാ ഡിവൈഎസ്പി കൈകാട്ടിയിട്ടും നിര്‍ത്താതിരുന്നതിനെത്തുടര്‍ന്നു ബൈക്ക് പൊലീസ് നിരീക്ഷണത്തിലായിരുന്നു. നടയ്ക്കലില്‍ ഇന്നലെ രാവിലെ 11-നാണ് സംഭവം. നമ്പര്‍ ഓട്ടോറിക്ഷയുടേതായിരുന്നു.
യാത്രക്കാരനു പരുക്കേറ്റതോടെ പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. ഇതിനിടെയാണു പൊലീസുകാരനു മര്‍ദനമേറ്റത്. പരുക്കേറ്റ ഹക്കീം കഞ്ചാവു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha

























