കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ മൂന്നു ട്രെയിനുകളുടെ റേക്കുകള്‍ എത്തിച്ചു

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ സ്ഥല സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് ലോക്ഡൗണ്‍ കാലത്ത് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രാപാര്‍ക്കാന്‍ മൂന്നു അതിഥി ട്രെയിനുകള്‍ എത്തി. കൊല്ലം വഴി കടന്നു പോകുന്ന മൂന്നു ട്രെയിനുകളുടെ റേക്കുകളാണ് (കോച്ചുകള്‍) കൊല്ലത്തെത്തിച്ചത്.
സംസ്ഥാനത്തിനപ്പുറത്തേക്കു സര്‍വീസ് നടത്തുന്ന 16355 കൊച്ചുവേളി - മംഗലാപുരം അന്ത്യോദയാ എക്‌സ്പ്രസ്, 16345 ലോകമാന്യതിലക് -തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്, 16348 - തിരുവനന്തപുരം - മംഗലാപുരം എക്‌സ്പ്രസ് എന്നിവയുടെ റേക്കുകളാണ് കൊല്ലം സ്റ്റേഷനിലെത്തിച്ചു സൂക്ഷിച്ചിരിക്കുന്നത്. ഇവയില്‍ നേത്രാവതി എക്‌സ്പ്രസിന്റെ രണ്ടു റേക്കുകള്‍ ഇവിടെയുണ്ട്.
1, 2 പ്ലാറ്റ്‌ഫോമുകള്‍ ഒഴികെയുള്ള എല്ലാ പ്ലാറ്റ്‌ഫോമുകളും ട്രെയിന്‍ പാര്‍ക്കു ചെയ്യാനായി ഉപയോഗപ്പെടുത്തി. ഇവയ്ക്കു പ്രത്യേക സുരക്ഷയും നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ കൂടാതെ കൊല്ലത്തു നിന്നു സര്‍വീസ് നടത്തുന്ന അനന്തപുരി എക്‌സ്പ്രസ്, 2 പാസഞ്ചറുകള്‍, 6 മെമു എന്നിവയും സ്റ്റേഷനിലെ വിവിധ പ്ലാറ്റ്‌ഫോമുകളിലായി പാര്‍ക്കു ചെയ്തിരിക്കുകയാണ്.

നേത്രാവതി എക്‌സ്പ്രസിന്റെ വീല്‍ ട്രാക്കുമായി ചങ്ങലയിട്ടു ബന്ധിച്ചിരിക്കുന്നു
അതേ സമയം, നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ റേക്കുകള്‍ ഇത്രയും ദിവസം പാര്‍ക്കു ചെയ്യാന്‍ വേണ്ടി മാത്രം കൊണ്ടുവന്നതു കൊല്ലം സ്റ്റേഷന്റെ ചരിത്രത്തില്‍ ആദ്യമായാണെന്നു റെയില്‍വേ അധികൃതര്‍ പറയുന്നു. കോവിഡ് മൂലം പൊതുഗതാഗതത്തിന് ഇനിയും അനുമതി നല്‍കാത്തതിനാല്‍ എത്ര ദിവസം ഇവയിങ്ങനെ കിടക്കുമെന്നു മാത്രം ആര്‍ക്കും അറിയില്ല.
https://www.facebook.com/Malayalivartha

























