കൊച്ചി നഗരത്തിലെ ഇതര സംസ്ഥാനത്തു നിന്നടക്കമുള്ള വഴിയോര കച്ചവടക്കാര്‍ക്ക് ആയിരം രൂപ വീതം ലോക് ഡൗണ്‍ സമാശ്വാസം അനുവദിക്കുമെന്ന് സര്‍ക്കാര്‍

കൊച്ചി നഗരത്തിലെ ഇതര സംസ്ഥാനത്തു നിന്നടക്കമുള്ള വഴിയോര കച്ചവടക്കാര്‍ക്ക് ആയിരം രൂപ വീതം ലോക് ഡൗണ്‍ സമാശ്വാസം അനുവദിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ലോക് ഡൗണ്‍ മൂലം വഴിയോര കച്ചവടക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിശദികരണം. സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ ഉള്‍പ്പെടാത്ത ബിപി.എല്‍ തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതായും സര്‍ക്കാര്‍ ബോധിപ്പിച്ചു.
വഴിയോര കച്ചവടക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ റേഷനും സമൂഹ്യ അടുക്കളയില്‍ നിന്ന് ഭക്ഷണം. ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പ് നല്‍കി. കൊച്ചി നഗരത്തിലെ വഴിയോര കച്ചവടക്കാരുടെ ക്ഷേമം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.
https://www.facebook.com/Malayalivartha

























