ബജറ്റ്ദിവസം സ്പീക്കറുടെ ഡയസ് എംഎല്‍എമാര്‍ തകര്‍ത്ത സംഭവം: ശിവന്‍ കുട്ടിയെയും സംഘത്തെയും അഴിയെണ്ണിക്കാന്‍ നീക്കം

ബജറ്റ്ദിവസം സ്പീക്കറുടെ ഡയസ്എംഎല്‍എമാര്‍ തകര്‍ത്ത സംഭവം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചത് എംഎല്‍എമാരെ അകത്താക്കാന്‍. ക്രൈംബ്രാഞ്ച് അന്വേഷണം സത്യസന്ധമായി നടക്കുകയാണെങ്കില്‍ വി.ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, ജയിംസ്മാത്യു തുടങ്ങിയ എംഎല്‍എമാര്‍ ജയിലിടിഞ്ഞാലും പുറത്തുവരില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ തെരുവ്ഗുണ്ടകളെ പോലെ എംഎല്‍എമാര്‍ അതിക്രമം കാണിച്ചതിന് പകല്‍ പോലെതെളിവുകളും നിരവധി. ക്രൈംബ്രാഞ്ച്‌സംഘത്തിന് ഇപ്പോള്‍തന്നെ ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചിട്ടുണ്ട്. അടുത്ത നിയമസഭാതെരഞ്ഞെടുപ്പിനു മുമ്പേ എംഎല്‍എമാരെ വിലങ്ങണിയിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
ഇ.പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ സര്‍ക്കാരിനെ വല്ലാതെ പ്രകോപിപ്പിക്കുന്നുമുണ്ട്. സ്പീക്കറെ ചായക്കടക്കാരനാണെന്ന് വിളിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ നിയമസഭാസ്പീക്കര്‍ക്ക്കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
അഞ്ചുലക്ഷംരൂപയുടെ നഷ്ടമാണ് ഡയസ് തകര്‍ത്ത സംഭവത്തില്‍ കണക്കാക്കിയിട്ടുള്ളതെങ്കിലും യഥാര്‍ത്ഥ നഷ്ടംഅതിലും വലുതാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. നിയമസഭയിലെ ചീഫ്മാര്‍ഷലിന്റെമൊഴിയും നിര്‍ണായകമായിട്ടുണ്ട്. ഇത്തരത്തില്‍ സങ്കീര്‍ണ്ണമായ കേസായതിനാലാണ് കേസ്‌ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഐ ഗ്രൂപ്പിന്റെകൈയിലുള്ള ആഭ്യന്തര വകുപ്പ്‌സിപിഎമ്മിന് അനുകൂലമായികരുക്കള്‍ നീക്കുമോ എന്ന സംശയം ഉമ്മന്‍ചാണ്ടിക്കുണ്ട്. പല പ്രമുഖ സിപിഎം നേതാക്കളുമായി മന്ത്രി രമേശ്‌ചെന്നിത്തല അടുപ്പം പുലര്‍ത്തുന്നുണ്ട്. തങ്ങളെരക്ഷിക്കണമെന്ന് സിപിഎംആവശ്യപ്പെട്ടാല്‍ ആഭ്യന്തരമന്ത്രി വഴങ്ങിയേക്കുമെന്നുതന്നെയാണ് മുഖ്യമന്ത്രിയുടെ വിശ്വാസം.
കേസ്അതേ പടികോടതിയിലെത്തിയാല്‍ എംഎല്‍എമാരെ കോടതി വെറുതെ വിടുകയില്ല. എഎല്‍എമാര്‍ക്ക് ശിക്ഷ കിട്ടിയാല്‍അത്അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ കോണ്‍ഗ്രസിന് കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha