Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ക്യാന്‍സര്‍ രോഗം വന്നു ശയ്യാവലംബയായ എന്നെയും, രണ്ടു ബാലന്മാരെയും കോടതി വരാന്തകളിലേക്ക് വലിച്ചിഴക്കരുതേ... ഉപേക്ഷിച്ച സിദ്ദിഖിന് നസീമയുടെ കത്ത്

25 MARCH 2015 09:19 PM IST
മലയാളി വാര്‍ത്ത.

More Stories...

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌  

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...

ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് തലാഖ് ചൊല്ലി പുനര്‍വിവാഹിതനായ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ടി സിദ്ദിഖിന് തുറന്ന കത്തെഴുതി മുന്‍ഭാര്യ നസീമ രംഗത്തെത്തി. കോഴിക്കോട് ഹയര്‍സെക്കണ്ടറി സ്‌കൂളെ അദ്ധ്യാപിക കൂടിയായ നസീമ ക്യാന്‍സര്‍ രോഗം വന്ന് ശയ്യാവലംബയായ സമയത്താണ് സിദ്ദിഖ് തന്നെ ഉപേക്ഷിച്ചതെന്നാണ് നസീമയുടെ ആരോപണം. അറിയപ്പെടുന്ന ഈ കോണ്‍ഗ്രസ് നേതാവിന്റെ കണ്ണില്‍ ചോരയില്ലാത്ത പ്രവൃത്തിയെ സോഷ്യല്‍മീഡിയ ചോദ്യം ചെയ്യുകയാണ്. ഇതിനു മറുപടിയുമായി സിദ്ദിഖ് വന്നതിനെ തുടര്‍ന്നാണ് ഫേസ്ബുക്കില്‍ നസീമ കത്തെഴുതിയത്. ജനുവരി 12 ന് സിദ്ദിഖിന്റെ പുതിയ ഭാര്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും തുറന്ന കത്തിനൊപ്പം നസീമ പുറത്തുവിട്ടു.
നസീമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം 
ശ്രീ. ടി സിദ്ദിഖിന് എല്ലാ വിധ വിവാഹ മംഗളാശംസകളും നേരുന്നു. ഉപ്പയുടെ വിവാഹത്തിന് എന്റെ കൂടെയുള്ള ഈ രണ്ടു കുട്ടികളെയെങ്കിലും പങ്കെടുപ്പിക്കാമായിരുന്നു താങ്കള്‍ക്കു എന്ന് എനിക്ക് തോന്നുന്നു. മാത്രമല്ല അതിങ്ങനെ ഒളിച്ചും, പാത്തും നിക്കാഹ് ചെയ്യുകയും, മാദ്ധ്യമ ചര്‍ച്ചയായപ്പോള്‍ ഫോട്ടോയിട്ട് ലൈക്ക് വാങ്ങി, ആ ലൈക്കുകള്‍ തനിക്കുള്ള പിന്തുണയാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നും അഭിപ്രായമുണ്ട്.
വെള്ളപ്പേപ്പറില്‍ ഏകപക്ഷീയമായി തലാഖ് എഴുതിയയച്ച് മാസം തികയുമ്പോഴേക്ക് വേറെ വിവാഹം കഴിക്കുന്നതിന്റെ നീതിയൊക്കെ അവിടെ നില്‍ക്കട്ടെ. ആദ്യം അയാള്‍ പോതുസമൂഹത്തോട് മാപ്പ് പറയട്ടെ. അത് ഞാനെന്ന സ്ത്രീയോട് ചെയ്ത വന്യതയ്ക്കും, ക്രൂരതക്കും വേണ്ടിയല്ല. മറിച്ച് കേരളത്തിലെ മനുഷ്യരോട്, പ്രത്യേകിച്ച് കാസര്‍കോട് ഉള്ള മനുഷ്യസ്‌നേഹികളോട് അയാള്‍ കാണിച്ച കാപട്യത്തിന്റെ പേരില്‍. ക്യാന്‍സര്‍ രോഗിയായ ഭാര്യക്ക് വേണ്ടി ദുആ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഹൃദയനന്മയുള്ള ഭര്‍ത്താവ് എന്ന കാപട്യം അഭിനയിച്ചതിനു. എന്റെ അസുഖ വാര്‍ത്ത അച്ചടിച്ചുവന്ന പത്രകട്ടിങ്ങുകള്‍ പ്രവാസി സംഘടനകള്‍ക്കും, അവിടുത്തെ മനുഷ്യ സ്‌നേഹികള്‍ക്കും അയച്ചു കൊടുത്തു ലക്ഷങ്ങള്‍ തട്ടിയെടുത്തതിന്. ചാനല്‍ സ്റ്റുഡിയോകളില്‍ കയറി ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താവ് എന്ന മുഖം മൂടിയണിഞ്ഞു ഇന്നാട്ടിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ചതിന്.മനുഷ്യരെ വിഡ്ഢികളാക്കിയതിന്..
എങ്ങനെയാണ് ശ്രീ. സിദ്ദിഖ് ഭാര്യയെ ഉപേക്ഷിച്ച് മാസം തികയുന്നതിനു മുമ്പ് നിങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ ഒരു സ്ത്രീയെ ഇത്ര റെഡിമൈഡ് ആയി ലഭിക്കുന്നത്. താങ്കള്‍ക്കു ആ സ്ത്രീയുമായി യാതൊരു ബന്ധവും മുമ്പ് ഉണ്ടായിരുന്നില്ലേ? താഴെ കൊടുത്ത ഫോട്ടോ (ജനുവരി 12 ന് നിങ്ങളുടെ പുതിയ ഭാര്യയിട്ട പോസ്റ്റ് ) \"\"നിങ്ങള്‍ അവരോടൊപ്പം ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതല്ലേ. ഭാവിയില്‍ ഇവളെ വിവാഹം കഴിച്ചേക്കാം എന്ന യാതൊരുവിധ ധാരണപോലുമില്ലാതെ അപരിചിതയായ ഒരു സ്ത്രീയുമായാണോ താങ്കള്‍ ഭക്ഷണം പങ്കിടുന്നത്? അല്ലല്ലോ, എന്നുവച്ചാല്‍ ഈ സമയത്ത് താങ്കള്‍ക്കു \'മൊഴി ചൊല്ലാത്ത\' ഭാര്യയും, താങ്കള്‍ സംരക്ഷിക്കാത്ത മക്കളും വീട്ടിലുണ്ടായിരുന്നു എന്നര്‍ത്ഥം. എന്ന് വച്ചാല്‍ എന്നെ തലാഖ് ചൊല്ലുന്നതിനു മുന്‍പും താങ്കള്‍ക്കു പരസ്ത്രീ ബന്ധം ഉണ്ടായിരുന്നു എന്ന് തന്നെയല്ലേ സാധാരണ മനുഷ്യര്‍ വിശ്വസിക്കുക സിദ്ധീക്ക്?!
എങ്ങനെയാണ് ഈ സ്ത്രീയെ നിങ്ങള്‍ വിവാഹം കഴിക്കുന്നത്? അവര്‍ മറ്റൊരുത്തന്റെ ഭാര്യയും, രണ്ടു പിഞ്ചുകുട്ടികളുടെ അമ്മയുമായിരുന്നില്ലേ? അവരുടെ ഭര്‍ത്താവിനെ നിങ്ങളുടെ രാഷ്ട്രീയ സ്വാധീനം കൊണ്ട് ഭീഷണിപ്പെടുത്തിയല്ലേ നിങ്ങള്‍ മൊഴി ചൊല്ലിച്ചത്? മക്കളെ നഷ്ട്ടമായ ആ മനുഷ്യന്‍ ഹൃദയം തകര്‍ന്നു നിങ്ങളെ ശപിച്ചു ജീവിക്കുന്നതിന്റെ പാപം നിങ്ങളുടെ ഖദര്‍ ഷര്‍ട്ടിന്റെ ധവളിമയില്‍ ഇല്ലാതാകുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

താങ്കളെയും എന്നെയും മക്കളെപ്പോലെ കാണുന്ന, നമ്മുടെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിച്ച കോഴിക്കോട് ജില്ലയിലെ ഏറ്റവും സീനിയര്‍ അഭിഭാഷകനായ ശ്രീ . ഭാസ്‌കരന്‍ നായര്‍ സാറിനു എന്റെ മൂന്നു കോടി ചോദിച്ചുള്ള ഭീഷണി നിവര്‍ത്തിച്ചുതരാന്‍ താങ്കള്‍ക്കിടയിലെ ഇടനിലക്കാരന്‍ ആകലാണ് പണി എന്ന് പറഞ്ഞാല്‍, കള്ളം മാത്രം പറഞ്ഞു ശീലമുള്ള താങ്കളെ ഈ നാട്ടിലെ മനുഷ്യര്‍ വിശ്വസിക്കുമോ? എന്‍ . ഭാസ്‌കരന്‍ നായര്‍ സാറിനു സിദ്ധീക്കിന്റെ മുന്‍ഭാര്യയുടെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു കളയും എന്ന ഭീഷണി നടപ്പിലാക്കലാണ് ജോലി എന്ന് പറഞ്ഞാല്‍ അദ്ദേഹത്തെ അറിയുന്ന ആരാണ് വിശ്വസിക്കുക?

എന്നെയും, ഉപ്പയെയും, ഉമ്മയെയും അനുസരിക്കുന്നില്ല, അതുകൊണ്ട് ഇവളെ വെള്ളപേപ്പറില്‍ ത്വലാക് എഴുതി ഉപേക്ഷിക്കുന്നു എന്ന് പന്ത്രണ്ടു വര്‍ഷക്കാലം ഒരു സ്ത്രീയുടെ കൂടെ ജീവിച്ചിട്ട്, ഒരു സുപ്രഭാതത്തില്‍ ഉളുപ്പില്ലാതെ പറയാന്‍ താങ്കള്‍ക്കു നാണമില്ലേ ? നിങ്ങള്‍ക്ക് എങ്ങനെയാണ് അങ്ങനെയെങ്കില്‍ ഈ നാട് ഭരിക്കാന്‍ സാധിക്കുക? സ്വന്തം വീട് കൊണ്ട് നടക്കാന്‍ കഴിയാത്ത ഒരുത്തനായിരുന്നു ഞാന്‍ എന്ന് താങ്കള്‍ തന്നെ പരസ്യമായി സമ്മതിക്കുന്ന ഈ ഘട്ടത്തില്‍ ചോദിച്ചു പോകുന്നതാണ്. പന്ത്രണ്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതം \'അനുസരണക്കേട് \' എന്ന കാരണം കാണിച്ചു അവസാനിപ്പിക്കുന്നതിലെ പരിഹാസ്യതയോന്നും താങ്കളുടെ സുഹൃത്തുക്കള്‍ ആരും ചൂണ്ടിക്കാണിച്ചില്ലേ ? നല്ല സൗഹൃദങ്ങളില്‍ താങ്കള്‍ ദാരിദ്രനെന്നു എനിക്കുമറിയാം, എങ്കിലും..!ഭാര്യയുടെ ചികിത്സക്കായി താങ്കള്‍ പണത്തിനായി ഓടി നടക്കുകയും, ഭാര്യ അസുഖം പറഞ്ഞു മനുഷ്യരില്‍ നിന്ന് പണം തട്ടിയെടുത്തു സമ്പത്ത് വാങ്ങികൂട്ടുകയും ചെയ്തപ്പോള്‍ മൂക സാക്ഷിയായി നിന്ന നിഷ്‌കളങ്കന്‍ ആയിരുന്നോ സിദ്ദീക്ക് താങ്കള്‍? ഇതൊക്കെ ആരാണ് വിശ്വസിക്കാന്‍ പോകുന്നത് എന്നാണു താങ്കള്‍ കരുതുന്നത്? നിങ്ങളുടെ വീട്ടിലെ സഹോദരിയുടെയും, ഉമ്മയുടെയും പീഡനം സഹിക്കാതെയല്ലേ എന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക്, മേരിക്കുന്നിലേക്ക് താമസം മാറിയത്. പരസ്ത്രീ ബന്ധത്തിന്റെ പുറകെ പോയ, ഒരു വര്‍ഷമായി വീട്ടിലേക്ക് കണ്ണുകൊണ്ട് പോലും നോക്കാത്ത താങ്കള്‍ എന്നെയും മക്കളെയും അന്വേഷിക്കുകയെങ്കിലും ചെയ്‌തോ? ഭക്ഷണം കഴിച്ചു ജീവിക്കുന്നോ എന്നെങ്കിലും ? പിഞ്ചു ബാലന്മാരായ ഈ കുട്ടികള്‍ നിങ്ങളോട് എന്ത് തെറ്റ് ചെയ്തിട്ടാണ് അവരെ നിങ്ങള്‍ തിരിഞ്ഞു നോക്കാത്തത് ? ജന്മദിനത്തിനെങ്കിലും ഒന്ന് ഫോണ്‍ വിളിക്കുക പോലും ചെയ്യാത്തത്? നിങ്ങളുടെ മാതാപിതാക്കളോ, സഹോദരങ്ങളോ പോലും എന്നെയും മക്കളെയും ഒരു മിനിറ്റ് നീളുന്ന ഒരു ഫോണ്‍ സംഭാഷണം കൊണ്ടെങ്കിലും അന്വേഷിച്ചോ? നിങ്ങള്‍ ആരോപിക്കുന്ന എന്റെ \'തെറ്റുകള്‍\' കുട്ടികളെ എങ്ങനെയാണ് ബാധിക്കുക ? ഇതിനൊക്കെ നിങ്ങള്ക്ക് വല്ല ഉത്തരവും ഉണ്ടോ?

\"\"
നിങ്ങള്‍ പണം കൊടുത്തും, പ്രലോഭിപ്പിച്ചും സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യാനും ലൈക് ചെയ്യാനും ഏര്‍പ്പാടാക്കിയ രാഷ്ട്രീയ ഗുണ്ടകള്‍ അല്ലാതെ ആരുണ്ട് നിങ്ങളുടെ കൂടെ? ബഹുമാന്യരായ ഉമ്മന്‍ ചാണ്ടി , രമേശ് ചെന്നിത്തല, വി എം സുധീരന്‍, ഷാനി മോള്‍ ഉസ്മാന്‍, ബെന്നി ബഹനാന്‍ തുടങ്ങി താങ്കളുടെ സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ള സകല മനുഷ്യരുടെയും കാലു പിടിച്ചു ഈ പ്രശ്‌നം അവസാനിപ്പിച്ചു ജീവിതം തിരികെപ്പിടിക്കാന്‍ ഞാന്‍ ശ്രമിച്ചത് താങ്കള്‍ക്കു അറിയില്ലേ?
പന്ത്രണ്ടു കൊല്ലം കൂടെ ജീവിച്ച ഒരുവളെ പെരുവഴിയിലാക്കി, മക്കളെപ്പോലും തിരിഞ്ഞു നോക്കാതെ വേരെയൊരു സ്ത്രീയെ ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹം കഴിക്കാന്‍ സാധിക്കുന്ന താങ്കള്‍ക്കു എന്ത് ക്രൂരതയാണ് സാധിക്കാത്തത് ? ഒരു വെള്ളപ്പേപ്പറില്‍ മിനിറ്റുകള്‍കൊണ്ട് ബന്ധം അവസാനിപ്പിക്കുന്നതിലെ നീതിബോധമാണ് എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്തത് ..!
എന്നെ വ്യക്തിപരമായി മോശക്കാരിയാക്കുന്ന രൂപത്തിലെ നിങ്ങളുടെ പോസ്റ്റുകള്‍ കാരണമാണ് ഞാന്‍ ഇത്രയെങ്കിലും പറയുന്നത്. മുഴുവന്‍ പറഞ്ഞാല്‍ താങ്കളുടെ സ്ഥിതിയെന്താകുമെന്നു ഞാന്‍ പറയേണ്ടതില്ലല്ലോ? താങ്കളുടെ ദാരിദ്ര്യം വല്ലാതെ പറയരുത്. മുഴുവന്‍ ബിനാമികളും അവരുടെ പണി നിര്‍ത്തി പോകും, അതിനു പ്രേരിപ്പിക്കരുത് ..! ഒരു ശമ്പളവുമില്ലാതെ, \'മറ്റു വരുമാനമില്ലാതെ\' താങ്കള്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ഈ സമൂഹത്തോട് പറയാമോ? വിദേശ യാത്രകളുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്താമോ ? നിങ്ങളുടെ സാമ്പത്തിക ആസ്തി സുതാര്യമായി പറയാമോ ? ധൈര്യമുണ്ടോ ? കവല പ്രസംഗം ചെയ്യുമ്പോഴുള്ള \'കയ്യടി ഡയലോഗുകള്‍\' അല്ല ഉദേശിച്ചത്.
എന്തായാലും ഫൈസ്ബുക്ക് ഉള്‍പ്പടെയുള്ള ഒരു മാദ്ധ്യമത്തിലേക്കും ഈ വിഷയം, മനുഷ്യ ജീവിതത്തിന്റെ സ്വകാര്യത, വലിച്ചിഴക്കാന്‍ ഞാനില്ല. ഒരക്ഷരമെങ്കിലും എഴുതാനും പറയാനുമില്ല. ഈ പോസ്റ്റ് പോലും താങ്കളുടെ പ്രകോപനമാണ്.

എന്നെയും മക്കളെയും ന്യായമായി നഷ്ട്ടപരിഹാരം തന്നു സെറ്റില്‍ ചെയ്യണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ക്യാന്‍സര്‍ രോഗം വന്നു ശയ്യാവലംബിയായ എന്നെയും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടു ബാലന്മാരെയും, താങ്കളെതന്നെയും കോടതി വരാന്തകളിലേക്ക് വലിച്ചിഴക്കരുത്. മാദ്ധ്യമങ്ങള്‍ക്ക് വിരുന്നൊരുക്കരുത്; ഇതൊരു അപേക്ഷ മാത്രമാണ്. മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചു ജീവിക്കാന്‍ തുടങ്ങിയ സിദ്ദിഖിനെ ഞാന്‍ ഇനി ഒരു തേങ്ങള്‍ ശബ്ദം കൊണ്ട് പോലും ശല്ല്യം ചെയ്യാനില്ല. ഈ കുടുംബ പ്രശ്‌നത്തില്‍ ഞാനിനി മാദ്ധ്യമങ്ങളിലെക്കില്ല .. എനിക്കാരുടെയും സഹതാപവും ആവശ്യമില്ല. ജീവിച്ചു കാണിച്ചു തരാം, ഞാനും എന്റെ മക്കളും. ഈ വഴിയില്‍ ശല്യമായി വരാഞ്ഞാല്‍ മാത്രം മതി.

പ്രിയ മാദ്ധ്യമ സുഹൃത്തുക്കളെ,
എന്റെ കുടുംബ ജീവിതം ഒരു മാദ്ധ്യമത്തിലും ചര്‍ച്ചയാക്കാന്‍ എനിക്ക് ആഗ്രഹവും താല്‍പ്പര്യവുമില്ല. അതിനായി ആരും എന്നെ വിളിക്കുകയും , കാണാന്‍ ശ്രമിക്കുകയും ചെയ്യരുത്. ഇന്നാട്ടിലെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. പന്ത്രണ്ടു വര്‍ഷം ഉപയോഗിച്ചതിനു ശേഷം പെരുവഴിയില്‍ ഉപേക്ഷിക്കപ്പെട്ടവള്‍ക്ക് ഇന്നാട്ടിലെ നിയമമനുസരിച്ച് ലഭിക്കേണ്ട എല്ലാ നഷ്ട്ടപരിഹാരത്തിനും ഞാന്‍ ഏതറ്റം വരെയും പോരാടും. എന്റെ മക്കള്‍ക്ക് കിട്ടേണ്ട ജീവിത സുരക്ഷിതത്വത്തിന് വേണ്ടിയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 minutes ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (8 minutes ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (22 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (33 minutes ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (36 minutes ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (54 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (1 hour ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (1 hour ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (3 hours ago)

Malayali Vartha Recommends