Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കോവിഡ് കാലത്ത് കേരളത്തിലെ പകുതിയോളം പേരും റേഷന്‍ വാങ്ങി

11 MAY 2020 08:09 AM IST
മലയാളി വാര്‍ത്ത

More Stories...

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....

കോവിഡ് കാലത്ത് സംസ്ഥാന ജനസംഖ്യയുടെ പകുതിയിലേറെ പേര്‍ നാലു തവണയായി റേഷന്‍ കടകളില്‍ എത്തിയതായി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1.77 കോടി പേരാണ് റേഷന്‍ വാങ്ങിയത് എന്നാണ് കണക്ക്. ഏപ്രിലില്‍ സംസ്ഥാനത്തെ 14,250 റേഷന്‍ കടകളില്‍ 1,77,74,329 ഇടപാടുകളാണ് നടന്നത്. ഓരോ ഉപഭോക്താവ് കടയില്‍ എത്തി എന്നാണ് ഓരോ ഇടപാടിനേയും പരിഗണിച്ചത്.

സാധാരണ റേഷന്‍ വാങ്ങാനാണ് ആദ്യം കാര്‍ഡ് ഉടമകള്‍ വരി നിന്നത്. ഇതില്‍ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരി സൗജന്യമായി നല്‍കി; മറ്റു കാര്‍ഡ് ഉടമകള്‍ക്കു സാധാരണ റേഷന്‍ വിഹിതവും. 87.28 ലക്ഷം കാര്‍ഡ് ഉടമകളില്‍ 97% പേര്‍ റേഷന്‍ വാങ്ങിയതായാണ് സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍.

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വാങ്ങാന്‍ പിന്നീട് അന്ത്യോദയ അന്നയോജന (മഞ്ഞ), പിങ്ക് എന്നീ മുന്‍ഗണന വിഭാഗത്തിലെ 37 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ രണ്ടാംതവണ ചെന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പലവ്യഞ്ജന കിറ്റ് വാങ്ങാനും മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ വീണ്ടും വരി നിന്നു.

മുന്‍ഗണനേതര വിഭാഗത്തിലെ നീല, വെള്ള കാര്‍ഡ് ഉടമകള്‍ പ്രതിമാസ മണ്ണെണ്ണ വിഹിതം വാങ്ങാനാണു നാലാമത് എത്തിയത്. ലോക്ഡൗണ്‍ മൂലം ഇത്തവണ മണ്ണെണ്ണ വാങ്ങാന്‍ എല്ലാവര്‍ക്കും കഴിഞ്ഞില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

സംസ്ഥാനം ഒന്നരലക്ഷം ടണ്ണും കേന്ദ്രം 75,000 ടണ്ണും വിഹിതമായി നല്‍കിയപ്പോള്‍ ആകെ 2,24,294 മെട്രിക് ടണ്‍ അരി വിതരണം നടത്തി. ഇതില്‍ കേന്ദ്ര, സംസ്ഥാന റേഷന്‍ വാങ്ങാനും മുന്‍ഗണനേതര വിഭാഗത്തിനുള്ള കിറ്റ് വാങ്ങാനും ഈ മാസവും കാര്‍ഡ് ഉടമകള്‍ പല തവണ കടയില്‍ എത്തുന്നതു തുടരും.

റേഷന്‍ ചരിത്രത്തില്‍ ഇത്രയും പേര്‍ക്കു സാധനങ്ങള്‍ കൊടുക്കാനായതു നേട്ടമാണെങ്കിലും വ്യാപാരികള്‍ പരിശോധനകളുടെ പേരില്‍ പീഡിപ്പിക്കപ്പെടുകയാണെന്നും 10,000 രൂപ സഹായധനം നല്‍കണമെന്നും ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (15 minutes ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (27 minutes ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (2 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (3 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (3 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (3 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (3 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (4 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (4 hours ago)

Malayali Vartha Recommends