Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കോവിഡ് -19 മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; മറ്റു സംസ്ഥാനത്തുനിന്ന് എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ബന്ധമല്ല; നിബന്ധന പാലിക്കാന്‍ കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിരീക്ഷണകേന്ദ്രങ്ങളിലോ സ്വന്തം ചെലവില്‍ ഹോട്ടലുകളിലോ കഴിയാം

11 MAY 2020 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....

കോവിഡ് -19 ലോകമാകെ ഭീഷണിയുയര്‍ത്തുകയാണ്.വൈറസിനെ ചെറുത്ത് തോല്‍പിക്കാന്‍ തങ്ങളാല്‍ ആകും വിധം എല്ലാ വഴികളും നോക്കുകയാണ് കേരളവും. പരിധി വരെ നാം വിജയിച്ചിട്ടുണ്ട് എന്നും പറയാന്‍ സാധിക്കും.
ഇപ്പോള്‍ ഇനി അസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുടെ ക്വാറന്റൈന്‍ സംവിധാനവുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിട്ടിരിക്കുകയാണ് . മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ നിര്‍ബന്ധമായും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നില്ലെന്നും 14 ദിവസത്തെ വീട്ടിലെ ക്വാറന്റൈന്‍ കര്‍ശനമായി നടപ്പാക്കിയാല്‍ മതിയെന്നുമാണ് സര്‍ക്കാറിന്റെ പുതുക്കിയ ഉത്തരവില്‍ പറയുന്നത്.. എന്നാല്‍, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിബന്ധന പാലിക്കാന്‍ കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിരീക്ഷണകേന്ദ്രങ്ങളിലോ സ്വന്തം ചെലവില്‍ ഹോട്ടലുകളിലോ കഴിയാം.

പരിമിതമായ സൗകര്യങ്ങളുള്ള നിരീക്ഷണകേന്ദ്രങ്ങള്‍ രോഗവ്യാപനത്തിന് വഴിവച്ചേക്കാമെന്നും അതുകൊണ്ടുതന്നെ ആദ്യ രണ്ടുഘട്ടങ്ങളില്‍ നടപ്പാക്കിയ ഹോം ക്വാറന്റൈന്‍ സംവിധാനം തന്നെ നടപ്പാക്കുന്നതാണ് ഉചിതമെന്നും സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധകമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ചാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കിയത്.

മറ്റു സംസ്ഥാനത്തുനിന്നു മടങ്ങിവരുന്ന എല്ലാ വ്യക്തികളെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കും. ഇതില്‍ രോഗലക്ഷണമുള്ളവരെ തുടര്‍പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി കോവിഡ് ആശുപത്രിയില്‍ നേരിട്ട് പ്രവേശിപ്പിക്കും. പരിശോധനാഫലം നെഗറ്റീവ് ആകുന്നവരെയും പരിശോധനാ സമയത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെയും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ അയക്കാനാണ് നിലവിലെ തീരുമാനം. . ഇവര്‍ പിന്നീട് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ അവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി തുടര്‍നടപടി സ്വീകരിക്കും.

ഹോം ക്വാറന്റൈനില്‍ നടപ്പാക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെയാണ്

* വീടുകളില്‍ പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ശൗചാലയവും ഉള്ളവരെമാത്രമേ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കൂ. ഈ സൗകര്യങ്ങള്‍ ലഭ്യമാണോയെന്ന് ആരോഗ്യ, തദ്ദേശ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരുസംഘം ഉറപ്പുവരുത്തും.

* നിരീക്ഷണത്തിലുള്ള വ്യക്തി വീട്ടിലെ മുതിര്‍ന്നവര്‍, മറ്റ് രോഗബാധയുള്ള വ്യക്തികള്‍ എന്നിവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല.

* ഹോം ക്വാറന്റൈന്‍ ചട്ടങ്ങള്‍ അനുസരിക്കാമെന്ന വ്യക്തിയുടെ സമ്മതപത്രം ആവശ്യമാണ്. ആരോഗ്യ, തദ്ദേശ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം ഇവരെ നിരീക്ഷണത്തില്‍ വെക്കേണ്ടതാണ്.

* മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ നിരീക്ഷണകേന്ദ്രങ്ങളിലേക്കു മാറ്റും.

നിലവിലെ പരിശോധനാ നടപടി തുടരേണ്ടതിങ്ങനെ

* യാത്രാചരിത്രമുള്ളവരില്‍ കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് പരിശോധന നടത്തണം. നിരീക്ഷണത്തിന്റെ ഏഴാംദിവസം പി.സി.ആര്‍. പരിശോധന നടത്തണമെന്നില്ല.

* പി.സി.ആര്‍. പരിശോധനവഴി രോഗം സ്ഥിരീകരിക്കുന്നര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ പരിശോധന നടത്തുന്നതിനുപകരം രോഗം സ്ഥിരീകരിച്ച് ഏഴാംദിവസം മുതലാണ് തുടര്‍പരിശോധന നടത്തുക.

* നിലവില്‍ രോഗം ബാധിക്കാന്‍ സാധ്യതയുള്ളവരില്‍ റാന്‍ഡം സാംപ്‌ളിങ് മുഖേന പരിശോധന നടത്തുന്നുണ്ട്. ഇതിനുപുറമേ കേരളത്തില്‍ മടങ്ങിയെത്തിയിട്ടുള്ള യാത്രാചരിത്രമുള്ള രോഗലക്ഷണമില്ലാത്ത വ്യക്തികളില്‍നിന്നും റാന്‍ഡം സാംപ്‌ളിങ് മുഖേന പരിശോധന നടത്തും. ഐ.സി.എം.ആറില്‍നിന്ന് ആന്റിബോഡി ടെസ്റ്റ് കിറ്റ് ലഭ്യമാകുന്നതുവരെ ഇതുതുടരും.

കേരളം ഒരേ മനസോടെ മഹാമാരിയെ ചെറുത്ത് തോല്പിച്ചുകൊണ്ടിരിക്കുകയാണ്.അതുകൊണ്ടുതന്നെ നമ്മുടെ ഓരോ കരുതലും ആ ചെറുത്തുനില്പിനു് കൂടുതല്‍ കരുത്തുപകരും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (15 minutes ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (27 minutes ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (2 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (3 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (3 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (3 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (3 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (4 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (4 hours ago)

Malayali Vartha Recommends