പകല്‍ സമയത്തെ ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നു
വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന പകല്‍ സമയത്തെ ഒരു മണിക്കൂര്‍ ലോഡ് ഷെഡിംഗ് ഒഴിവാക്കുന്നു. വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് നിയമ സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ജലസംഭരണികളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും മന്ത്രി നിയമസഭയില്‍ ചേദ്യോത്തര വേളയില്‍ പറഞ്ഞു.
നിലവില്‍ പകല്‍വേളയില്‍ ഒരുമണിക്കൂറും രാത്രി അരമണിക്കൂറുമാണ് വൈദ്യുതി നിയന്ത്രണമുള്ളത്. ഇപ്പോഴത്തെ നിലയില്‍ മഴ തുടര്‍ന്നും ലഭിച്ചാല്‍ പതിനഞ്ചാം തീയതിയോടെ ലോഡ്ഷെഡ്ഡിങ്ങ് പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുമെന്ന് കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha