Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഇന്ത്യയുടെ വിലയറിഞ്ഞു... ലോക രാഷ്ട്രങ്ങളെ മുഴുവന്‍ പൂട്ടിക്കെട്ടിയ കൊറോണ വൈറസിന്റെ ഉത്ഭവം തേടി ലോക രാഷ്ട്രങ്ങള്‍; ലക്ഷക്കണക്കിന് ആള്‍ക്കാരുടെ മരണത്തിനും കോടിക്കണക്കിന് ആള്‍ക്കാരുടെ കണ്ണീരിനും ഉത്തരം തേടി ട്രംപും മോദിയും തോളോട് തോള്‍ ചേര്‍ന്ന്

19 MAY 2020 09:22 PM IST
മലയാളി വാര്‍ത്ത

ചരിത്രത്തില്‍ ഒരിക്കലും ചൈന പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നേടുന്നത്. കോവിഡില്‍ 216ലേറെ രാഷ്ട്രങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ ഇന്ത്യയെ മുന്നില്‍ നിര്‍ത്തി അമേരിക്ക ഉത്തരം തേടുകയാണ്. അമേരിക്കയ്ക്ക് ഇന്ത്യ എല്ലാ മാനസിക പിന്തുണയും നല്‍കിക്കഴിഞ്ഞു. ഇതോടെ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താന്‍ സ്വതന്ത്ര അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുകയാണ് ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങള്‍. നേരത്തെ ഇന്ത്യ അടക്കമുള്ള 61 രാജ്യങ്ങള്‍ അന്വേഷണത്തിനായി ആവശ്യപ്പെട്ടിരുന്നു. പുതിയ അന്വേഷണം ചൈനയെ ശരിക്കും സമ്മര്‍ദത്തിലാക്കുന്നതാണ്. യുഎസ് വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ചൈനയ്‌ക്കെതിരെ വിദ്വേഷ പ്രചാരണത്തിനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് അവര്‍ പറയുന്നു. യുഎസ്സിന്റെ വീഴ്ച്ചകള്‍ മറയ്ക്കാന്‍ ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ വാളെടുത്തിരിക്കുകയാണ് ട്രംപ് എന്നും ചൈന കുറ്റപ്പെടുത്തി.

ലോകാരോഗ്യ സംഘടനയെ ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് അവര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത 30 ദിവസത്തിനുള്ളില്‍ കാര്യമായ മാറ്റങ്ങള്‍ സംഘടനയ്ക്കുള്ളില്‍ ഉണ്ടായിട്ടില്ലെങ്കില്‍ സ്ഥിരമായി ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗ് അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. നേരത്തെ സംഘടനയ്ക്കുള്ള ഫണ്ടിംഗ് ഭാഗികമായി ട്രംപ് ഭരണകൂടം പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസിന് അയച്ചില്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു.

വൈറസിനെ കുറിച്ച് നേരത്തെ തന്നെ സംഘടന യുഎസ്സിന് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് കത്തില്‍ ട്രംപ് കുറ്റപ്പെടുത്തി. ചൈനയുമായി ഗെബ്രിയെസൂസ് വളരെ അടുപ്പത്തിലായിരുന്നു. എന്നിട്ടും ഇങ്ങനെ സംഭവിച്ചു. ഗെബ്രിയെസൂസിന്റെ തുടര്‍ച്ചയായുള്ള തെറ്റുകള്‍ കാരണം ലോകത്തിന് വലിയ വില നല്‍കേണ്ടി വന്നെന്ന് ട്രംപ് ആരോപിച്ചു. ചൈനീസ് സ്വാധീനത്തില്‍ നിന്ന് സംഘടനയെ മോചിപ്പിച്ചാല്‍ മാത്രമേ അതിന് മുന്നോട്ട് പോകാനാവൂ എന്നും ട്രംപ് ഓര്‍മപ്പെടുത്തി. അടുത്ത 30 ദിവസത്തിനുള്ളില്‍ ഫലപ്രദമായ മാറ്റം ലോകാരോഗ്യ സംഘടനയില്‍ ഉണ്ടായിട്ടില്ലെങ്കില്‍, ഇപ്പോഴുള്ള താല്‍ക്കാലിക വിലക്ക് എക്കാലത്തേക്കുമുള്ള വിലക്കായി മാറും. സംഘടനയിലെ അംഗത്വത്തില്‍ നിന്ന് യുഎസ് പിന്‍വാങ്ങുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം അംഗരാജ്യങ്ങള്‍ സ്വതന്ത്ര അന്വേഷണം നടത്തുന്നതിനെ ഗെബ്രിയെസൂസ് സ്വാഗതം ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനം തന്നെ അന്വേഷിക്കാനും, രോഗത്തോട് എങ്ങനെ സംഘടന പ്രതികരിച്ചെന്ന് വിലയിരുത്താനും സ്വതന്ത്ര രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 130ലധികം രാജ്യങ്ങള്‍ ഇതിനെ പിന്തുണച്ചിട്ടുണ്ട്. ചൈന അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ രോഗത്തെ പൂര്‍ണമായും കീഴടക്കിയതിന് ശേഷം മാത്രമേ അന്വേഷണം നടത്താവൂ എന്ന് ചൈന പറഞ്ഞു. അതേസമയം ഇത്രയും കൂടുതല്‍ രാജ്യങ്ങള്‍ ഒരുമിച്ച് രംഗത്ത് വന്നതോടെയാണ് അന്വേഷണത്തിന് ചൈന വഴങ്ങിയത്. ഇന്ത്യയ്ക്കും യുഎസ്സിനും ഇതില്‍ വലിയ പങ്ക് ഇതിലുണ്ട്.

കൊറോണ വൈറസ് പ്രകൃതിയില്‍ നിന്നുള്ളതല്ലെന്നും ഒരു ലബോറട്ടറിയില്‍ നിന്നുള്ളതാണെന്നും അമേരിക്കയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരിയും പറഞ്ഞിരുന്നു. ഇത് പ്രകൃതിയില്‍ നിന്നുള്ള വൈറസ് അല്ല. ഇത് ഒരു നിര്‍മിത വൈറസ് ആണ്. മാത്രമല്ല, മുഴുവന്‍ ലോകത്തെയും ഇത് ബാധിച്ചു കഴിഞ്ഞു. ലോകം ഇപ്പോള്‍ ഇതിനായുള്ള ഒരു വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണത്തിലാണ്. ഇതുവരെ ആയിട്ടും വാക്‌സിന്‍ ലഭ്യമല്ല. എത്രയും പെട്ടെന്ന് വാക്‌സിന്‍ കണ്ടുപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ പ്രശ്‌നമില്ല.

അപ്രതീക്ഷിതമായി സംഭവിച്ച ഒരു പ്രശ്‌നമാണ് കൊറോണവൈറസ് മഹാമാരി. ഇത്തരത്തിലൊരു പ്രശ്‌നം സര്‍ക്കാര്‍ നേരിടുന്നത് ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ശേഷമാണ് ചൈനയ്‌ക്കെതിരെയുള്ള നീക്കം ശക്തിപ്പെട്ടതും അന്വേഷണം വരുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends