സുരാജ് വെഞ്ഞാറമൂടും ഡി കെ മുരളി എംഎല്‍എയും ഹോം ക്വാറന്റീനില്‍...

നടന്‍ സുരാജ് വെഞ്ഞാറമൂട് വീട്ടില്‍ നിരീക്ഷത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ്. കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള വെഞ്ഞാറമൂട് സിഐക്കൊപ്പം വേദി പങ്കെടുത്തതിനാലാണ് ഇരുവരോടും നിരീക്ഷത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടത്. വെഞ്ഞാറമൂട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.വാമനപുരം എംഎല്‍എ ഡി കെ മുരളിയും നിരീക്ഷണത്തിലാണ്
കഴിഞ്ഞ ശനിയാഴ്ച സുഭിഷം പദ്ധതിയുടെ ഭാഗമായി സുരാജിന്‍റ വെഞ്ഞാറൂമൂട്ടിലെ ഭൂമിയില്‍ കൃഷി ആരംഭിക്കുന്നതിന്‍റെ ഉദ്ഘാടനം നടന്നിരുന്നു. ഈ ചടങ്ങില്‍ വെഞ്ഞാറമൂട് സിഐയുടെ എംഎഎയും പങ്കെടുത്തു. വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സിഐ ഉള്‍പ്പെടെവര്‍ നിരീക്ഷണത്തിയി.
സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്ന അബ്കാരി കേസിലെ പ്രതിയ്ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നത്. മദ്യപിച്ച് വാഹനം ഓടിക്കൽ, പൊതു സ്ഥലത്ത് അക്രമം, കാറിൽ മദ്യം സൂക്ഷിക്കൽ എന്നീ കുറ്റങ്ങള്‍ക്കായിരുന്നു മൂന്നംഗ സംഘത്തെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
കൊവിഡ് രോഗിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ള സിഐ പങ്കെടുത്ത ചടങ്ങായതുകൊണ്ടാണ് സുരാജിനോടും എംഎഎയോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് സ്വരാജ് വെഞ്ഞാറമൂട് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായി തടവുകാരന് രോഗം സ്ഥിരീകരിച്ചതോടെ 50 പൊലീസുകാരാണ് നിരീക്ഷണത്തില്‍ പോകേണ്ടി വന്നത്. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. വെഞ്ഞാറമൂട് സ്വദേശിയായ നാല്‍പ്പതുകാരനാണ് തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
രണ്ട് ദിവസം മുൻപാണ് വ്യാജചാരായം കടത്തിയതിന്‍ ഇയാളെ വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. ജയിലില്‍ കൊണ്ടുപോകും മുൻപ് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha