Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ഊരാക്കുടുക്കില്‍ കുടുങ്ങി സര്‍ക്കാര്‍, ബാറില്‍ നേട്ടം 10 കോടി വാങ്ങിയ ബാബുവിന്, 300കോടിയുടെ അഴിമതിയുമായി ഇബ്രാഹിം കുഞ്ഞ്, അടുത്ത ബോംബുമായി പിസി ജോര്‍ജ്ജ്

31 MARCH 2015 08:14 AM IST
മലയാളി വാര്‍ത്ത.

മാണിയെവെട്ടി കോണ്‍ഗ്രസിലെ മൂന്ന് മന്ത്രിമാരാണ് കോടികള്‍ കൈപറ്റിയതെന്ന വെളിപ്പെടുത്തലുമായി ബാര്‍ ഉടമ ബിജുരമേശ് മജിസ്‌ട്രേറ്റിനുമുന്നില്‍ മൊഴികൊടുത്തതോടെ സര്‍ക്കാര്‍ കൂടുതല്‍ വെട്ടിലായി. കെബി ഗണേശ് കുമാറിന്റെ അഴിമതി ആരോപണത്തിന് വ്യക്തമായ മറുപടിയില്ലാതെ പൊതു മരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ഇരുട്ടില്‍ തപ്പുകയാണ്. അടുത്ത് ബോംബുമായി പിസി ജോര്‍ജ്ജും കാത്തിരിക്കുന്നു. സോളാര്‍ക്കേസും സര്‍ക്കാരിന് എതിരെന്നാണ് സൂചന. കമ്മീഷന് മുന്നില്‍ എത്തുന്ന തെളിവുകളെല്ലാം മുഖ്യമന്ത്രിക്ക് എതിരാണ്. ഇതോട് സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയാണ്. വിദേശ പര്യടനം കഴിഞ്ഞ തിരിച്ചെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനെയെല്ലാം എങ്ങനെ നേരിടുമെന്നാണ് കേരളം ഉറ്റ് നോക്കുന്നത്.
ബാര്‍ കോഴയില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനും മറ്റ് രണ്ട് മന്ത്രിമാര്‍ക്കെതിരെയും തെളിവു മജിസ്‌ട്രേറ്റിനുമുന്നില്‍ നല്‍കിയിട്ടുണ്ടെന്നാണ് ബിജു രമേശ് പറഞ്ഞത്. ബാറുടമകളുടെ പരസ്പര സംഭാഷണത്തിനപ്പുറം ശക്തമായ തെളിവുകള്‍ ബിജു രമേശ് മജിസ്‌ട്രേറ്റിനുമുന്നില്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. തന്നെ സ്വാധീനിക്കാന്‍ എത്തിയവരുടെ ദൃശ്യങ്ങളും ബിജുരമേശ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. എല്ലാത്തിനുപരി മജിസ്‌ട്രേട്ടിന് മുന്നില്‍ നല്‍കിയ മൊഴിയായതിനാല്‍ ആര്‍ക്കും തള്ളിക്കളയാനാകില്ല. നിയമ സാധുത ഏറെയുമാണ്. അങ്ങനെ വന്നാല്‍ കെ ബാബുവിനെതിരെ കേസുമെടുക്കേണ്ടിവരും.ബാബു അഴിമതി കാട്ടിയെന്ന് ആരോപണം ഉയരുമ്പോള്‍ മുഖ്യമന്ത്രി പ്രതിരോധത്തിലാകും.
മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായ ബാബുവിനെതിരായ ആരോപണം മുഖ്യമന്ത്രിയേയാണ് ബാധിക്കുന്നത്. ബാര്‍കോഴയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സമര്‍ത്ഥമായി കളിച്ചു മുന്നേറിയിരുന്നു. എന്നാല്‍ ചെന്നിത്തലയുടേയും ശിവകുമാറിന്റേയും പേര് കൂടി ബിജു രമേശ് പറഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. അപ്പോഴും രമേശിനും ശിവകുമാറിനും നല്‍കിയത് പാര്‍ട്ടി ഫണ്ടാണെന്ന വ്യാഖ്യാനത്തിന് വഴിയുണ്ട്. എന്നാല്‍ ബാബു എക്‌സൈസ് മന്ത്രിയാണ്. അതുകൊണ്ട് തന്നെ ആ വാദം ഈ കേസില്‍ നടക്കുകയുമില്ല. പൊതുമരാമത്ത് മന്ത്രിക്കെതിരെ ഗണേശ്കുമാര്‍ ലോകായുക്തയ്ക്ക് നല്‍കിയ മൊഴിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇത് കേരളാ കോണ്‍ഗ്രസിനു പുറമെ മുസഌം ലീഗിനെക്കൂടി വെട്ടിലാക്കുന്നുണ്ട്.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് കൂടുതല്‍ തെളിവുകള്‍ സോളാര്‍ കമ്മീഷന് മുന്നില്‍ റിപ്പോര്‍ട്ടര്‍ ടി.വി. മാനേജിങ് ഡയറക്ടര്‍ എം വി നികേഷ്‌കുമാര്‍ കൈമാറി. ഇതോടെ മുഖ്യമന്ത്രിയും ആരോപണത്തിന്റെ നിഴലിലായി. ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാര്‍ മുഴുവന്‍ അഴിമതിയില്‍ മുങ്ങിയെന്നതാണ് വ്യക്തമാകുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കേരളം ഉറ്റ് നോക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നയിച്ച എല്ലാ സമരങ്ങളും പൊളിഞ്ഞ് പോയിരുന്നു. ചാണക്യനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയിലാണ് യുഡിഎഫിന്റെ പ്രതീക്ഷ മുഴുവന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (10 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (28 minutes ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (36 minutes ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (44 minutes ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (57 minutes ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (12 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (12 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (12 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (12 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (12 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (12 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (13 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (13 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (13 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (13 hours ago)

Malayali Vartha Recommends