ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരുക്ക്

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് നിസാര പരിക്കേറ്റു. പെരുനാട് വയറൻമരുതി എസ്.എൻ.ഡി.പി കെട്ടിടത്തോട് ചേർന്നുള്ള ശുചിമുറിക്ക് മുകളിലേക്കാണ് വാഹനം മറിഞ്ഞത്. മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. 17 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് . പരിക്കേറ്റവരിൽ ഏഴു വയസുകാരൻ ദേവസിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മറ്റു മൂന്ന് പേർക്ക് പെരുനാട് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.
അപകടഭീഷണി നിലനിന്നിരുന്ന റോഡരികിൽ മണ്ഡലകാലത്തിന് മുമ്പ് ക്രാഷ് ബാരിയർ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഈ സുരക്ഷാ വേലിയിൽ തട്ടി വാഹനം മുന്നോട്ട് നീങ്ങിയത് മൂലമാണ് ദുരന്തം ഒഴിവായത്. പെരുനാട് പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു.
https://www.facebook.com/Malayalivartha


























