പോലീസ് സേനാ റിക്രൂട്ട്മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പോലീസ് സേനാ റിക്രൂട്ട്മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി . തൃപ്പൂണിത്തുറ ഹിൽപ്പാലസിൽ കെ.എ.പി. ഒന്നാം ബറ്റാലിയൻ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി 16,000 പേരെ അറസ്റ്റ് ചെയ്യുകയും 13,000 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.കെ.എ.പി. ഒന്നാം ബറ്റാലിയൻ ആസ്ഥാനത്തെ ആധുനിക സൗകര്യങ്ങളോടുകൂടി വികസിപ്പിക്കുമെന്നും ഇതിനായി 27 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പുതിയ കെട്ടിടങ്ങൾ, ബാരക്, കിച്ചൻ, സെൻട്രൽ പോലീസ് കാൻറീൻ, പാർക്കിങ്, നീന്തൽ പരിശീലന സൗകര്യങ്ങൾ ഉൾപ്പെടെ ഇതിന്റെ ഭാഗമായി ഉണ്ടാകും. കേരള പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫ്രാൻസിസ് ജോർജ് എം.പി. അധ്യക്ഷനായി. മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി അനൂപ് ജേക്കബ് 'ഓപ്പറേഷൻ തൂഫാൻ 2.0' പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























