Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

സോളാറില്‍ ജയിച്ച ഉമ്മന്‍ചാണ്ടി ബാറില്‍ തട്ടി വീഴുമോ? ഒന്നിനു പുറകേ ഒന്നായി മന്ത്രിമാര്‍ അഴിമതി ആരോപണത്തില്‍; ചെന്നിത്തലയുടെ ഐ ഗ്രൂപ്പും മുസ്ലീംലീഗും പ്രതിരോധത്തില്‍

31 MARCH 2015 08:44 AM IST
മലയാളി വാര്‍ത്ത.

ഇടിവെട്ടിയവനെ പാമ്പ് കൂട്ടത്തോടെ കടിച്ചു എന്ന് കേട്ടിട്ടേ ഉള്ളൂ. എന്നാല്‍ അതിപ്പോള്‍ യാഥാര്‍ത്ഥ്യമായി. സോളാറും സരിതയും സര്‍ക്കാരിനെ മൂടോടെ പിഴുതെറിയും എന്ന് കരുതിയിരുന്നവരാണ് മലയാളികള്‍. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കുശാഗ്രബുദ്ധി അതെല്ലാം തച്ചുടച്ചുകളഞ്ഞു. നാമമാത്ര ഭൂരിപക്ഷത്തില്‍ നിന്നും സര്‍ക്കാരിനെ കാലാവധിയിലേക്ക് അടുപ്പിക്കാന്‍ കഴിഞ്ഞത് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ പാടവം തന്നെയാണ്. അതിനിടെയാണ് ബാര്‍കോഴയും പിസി ജോര്‍ജ് പ്രശ്‌നവും വന്നത്.
പി.സി.ജോര്‍ജിനെ പുറത്താക്കിയില്ലെങ്കില്‍ മാണി പിണങ്ങും പുറത്താക്കിയാല്‍ ജോര്‍ജ് പിണങ്ങും, അങ്ങനെ ഒരു ധര്‍മ്മസങ്കടത്തിലാണ് ഉമ്മന്‍ ചാണ്ടി ഗള്‍ഫിലേക്ക് പറന്നത്. അപ്പോഴാണ് ഗുരുതരമായ ആരോപണങ്ങളുമായി ബിജു രമേശും കെ.ബി.ഗണേശ്കുമാറും കോടതികളില്‍ തെളിവു നല്‍കിയിരിക്കുന്നത്.
ബാര്‍കോഴയുമായി ബന്ധപ്പെട്ട് ബിജു രമേശ് നേരത്തെ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവുകളാണ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയിട്ടുള്ളത്. ഇതുവരെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സിയായ വിജിലന്‍സിന് മുന്നിലായിരുന്നെങ്കില്‍ ഇപ്പോള്‍ ആ തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിയിരിക്കുകയാണ്. അവയുടെ വ്യാപ്തിയും ആധികാരികതയും അനുസരിച്ചായിരിക്കും ബാര്‍കോഴക്കേസ് മുന്നോട്ട് നീങ്ങുക.
എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ തെളിവു നല്‍കിയിട്ടുണ്ടെന്നാണ് ബിജു രമേശ് എടുത്തു പറഞ്ഞിട്ടുള്ളത്. കൂടാതെ രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍ തുടങ്ങിയ മന്ത്രിമാര്‍ക്കെതിരെ കൂടി തെളിവ് നല്‍കിയെന്നാണ് സൂചന. ബാറുടമകളുടെ പരസ്പര സംഭാഷണത്തിനപ്പുറം ശക്തമായ തെളിവുകള്‍ ബിജു രമേശ് ഇന്നലെ നല്‍കിയിട്ടുണ്ടെങ്കില്‍ സ്ഥിതി ഗുരുതരമാവും.
പൊതുമരാമത്ത് മന്ത്രിക്കെതിരെ ഗണേശ്കുമാര്‍ ലോകായുക്തയ്ക്ക് നല്‍കിയ മൊഴിയും തുല്യഗൗരവമര്‍ഹിക്കുന്നു. കേരളാ കോണ്‍ഗ്രസിനു പുറമെ മുസ്‌ളീം ലീഗിനെക്കൂടി കുരുക്കിലാക്കുന്നതാണ് ഗണേശ് നല്‍കുന്ന തെളിവുകളും ഉന്നയിക്കുന്ന ആരോപണങ്ങളും. വയനാട്ടിലെ റോഡ് അപകടമുക്തമാക്കുന്നതിന് നല്‍കിയ കരാറിലെ അഴിമതിയാണ് ഉദാഹരണമായി ഗണേശ് കുമാര്‍ ചൂണ്ടിക്കാട്ടുന്നത്. മന്ത്രിയുടെ സ്വത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
കാര്യമായ ജോലിയൊന്നും ചെയ്തിട്ടില്ലാത്ത മന്ത്രി എങ്ങനെ ഇത്ര സ്വത്ത് വാരിക്കൂട്ടി എന്നാണ് ഗണേശിന്റെ ചോദ്യം. 
എന്തായാലും വ്യാഴാഴ്ച മടങ്ങിയെത്തുന്ന ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാവുകളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (10 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (28 minutes ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (36 minutes ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (44 minutes ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (57 minutes ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (12 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (12 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (12 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (12 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (12 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (12 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (13 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (13 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (13 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (13 hours ago)

Malayali Vartha Recommends