ബെവ്ക്യൂ ആപ്പില്‍ വന്‍ ക്രമക്കേടുണ്ടെന്ന ചെന്നിത്തലയുടെ ആരോപണത്തിന് പ്രതികരണവുമായി മുഖ്യമന്ത്രി

ബെവ്ക്യൂ ആപ്പില്‍ വന്‍ ക്രമക്കേടുണ്ടെന്ന ചെന്നിത്തലയുടെ ആരോപണത്തിന് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പ്രതിപക്ഷ നേതാവായ 'അദ്ദേഹത്തിന് ആരോപണമില്ലാത്ത എന്തെങ്കിലും കാര്യമുണ്ടോ' എന്ന് മുഖ്യമന്ത്രി. അതൊന്നും നാട് സ്വീകരിക്കുന്നില്ല. സര്‍ക്കാര്‍ ഒരു അഭിപ്രായം വെച്ചാല്‍ അതിനെ എതിര്‍ക്കാന്‍ മാത്രമാണ് പ്രതിപക്ഷം നോക്കുന്നത്. ഇതില്‍ വ്യക്തമായ രാഷട്രീയമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ മദ്യവിതരണത്തിന് ഫെയര്‍കോഡ് കമ്ബനിയെ തെരഞ്ഞെടുത്തതിന് പിന്നില്‍ അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha