Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

ഒരുപക്ഷേ അന്ന് അത് സംഭവിച്ചിരുന്നു എങ്കില്‍ ഉത്ര മരിക്കില്ലായിരുന്നു; സൂരജിന്റെ കുടുംബം ആരോപിക്കുന്ന കള്ളത്തരങ്ങള്‍ക്ക് തെളിവു നിരത്തി മറുപടിയുമായി സഹോദരന്‍ വിഷു; കൂടുതല്‍ വെട്ടിലായി സൂരജും കുടുംബവും

29 MAY 2020 02:16 PM IST
മലയാളി വാര്‍ത്ത

ഉത്രയും സൂരജും തമ്മില്‍ നേരത്തേതന്നെ പ്രകടമായ തരത്തില്‍ അതായത് ഉത്രയുടെ വീട്ടുകാര്‍ ഇടപെടേണ്ട തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ഉത്രയുടെ സഹോദരന്‍ വിഷു വ്യക്തമാക്കുകയാണ്. സ്ഥിതി വഷളായതോടെ തങ്ങള്‍ ഇടപെട്ടതായും വിഷു വെളിപ്പെടുത്തുന്നുണ്ട്. സൂരജിനും വീട്ടുകാര്‍ക്കും തന്റെ സഹോദരിക്കുമിടയില്‍ പല തവണ പ്രശ്നങ്ങള്‍ ഉണ്ടാവുകയും പിന്നീട് പരിഹരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അന്ന് സൂരജ് അത് പരിഹരിക്കപ്പെട്ടതുപോലെ നടിച്ചത് ഉത്രയെ കൊല്ലാനാകുമെന്ന് ഒരിക്കലും കരുതിയില്ല. പ്രശ്നങ്ങള്‍ വീണ്ടും രൂക്ഷമായി തുടര്‍ന്നപ്പോള്‍ ജനുവരിയില്‍ ഉത്രയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ചെന്നു. അപ്പോള്‍ ഇനി പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന് പറഞ്ഞു സൂരജ് മാതാപിതാക്കളെയും സഹോദരനെ അനുനയിപ്പിച്ച് പറഞ്ഞയച്ച ശേഷം ഉത്രയെ വീണ്ടും വീട്ടില്‍ നിര്‍ത്തുകയായിരുന്നു. അപ്പോഴേ തന്നെ ഉത്രയെ കൊലപ്പെടുത്തേണ്ട പ്ലാനുകള്‍ തയ്യാറാക്കപ്പെട്ടു കഴിഞ്ഞിരുന്നു.
ഒരു പക്ഷേ സഹോദരന് അന്ന് അവളെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ ഇന്ന് ഉത്രക്ക് ഈ ഗതി വരില്ലായിരുന്നു. അവിടെയും സൂരജിന്റെ ക്രിമിനല്‍ ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഇനി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോള്‍ അത് ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്നും അവളുടെ കുടുംബജിവിതം തകരരുതെന്നു മാത്രമാണ് ആഗ്രഹിച്ചതെന്നും വിഷു വെളിപ്പെടുത്തുകയാണ്.

'ഞങ്ങള്‍ അവളെ വിളിച്ചുകൊണ്ടു പോരുമെന്ന് മനസ്സിലാക്കിയതു മുതല്‍ അവന്‍ പ്ലാന്‍ മാറ്റി. വഴക്കോ കാര്യങ്ങളോ ഒന്നും ഉണ്ടാക്കാന്‍ നില്‍ക്കാതെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ഇപ്പോഴാണു അത് എന്തിനാണ് എന്ന് മനസ്സിലായത്. ഇങ്ങനെ എന്തെങ്കിലും അവന്റെ ഉള്ളില്‍ ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കില്‍ അന്നേ എന്തെങ്കിലും ചെയ്യുമായിരുന്നു. പക്ഷേ ഇതുവരെ വിവാഹമോചനത്തിനു ശ്രമിച്ചിട്ടില്ല.' വിഷു പറഞ്ഞു. ആയതിനാല്‍ തന്നെ വകവരുത്തണം എന്ന ലക്ഷ്യം നേരത്തേ ഉണ്ടായതായി സ്ഥിരീകരിക്കപ്പെടുകയാണ്. കൊലപാതകത്തെ കുറിച്ച് സൂരജിന്റെ കുടുബാംഗങ്ങള്‍ക്കും വ്യക്തമായി അറിയാമായിരുന്നു എന്നുള്ള കാര്യവും വിഷു തറപ്പിച്ചു പറയുകയാണ്.

ഉത്ര നേരത്തെ പാമ്പിനെ കണ്ടിരുന്നെന്ന് പറഞ്ഞപ്പോഴും അവര്‍ കാര്യമായി എടുത്തിരുന്നില്ല. അതു ചേരയോ മറ്റോ ആയിരിക്കും, കാര്യമാക്കേണ്ടെന്നാണു സൂരജിന്റെ വീട്ടുകാര്‍ പറഞ്ഞത്. അവര്‍ക്കു കൃത്യമായി അറിയാമായിരുന്നു സൂരജ് ഇങ്ങനെ ചെയ്യാന്‍ പോവുകയാണെന്ന്. അതുകൊണ്ടാണ് അന്ന് അവരത് കാര്യമാക്കാതെ വിട്ടതെന്നും ഉത്രയുടെ സഹോദരന്‍ പറയുന്നു.

ഉത്രയുടെ മരണത്തില്‍ വിഷുവിനു പങ്കുണ്ടെന്ന് ആരോപിച്ചുകൊണ്ട് സൂരജ് പരാതി നല്‍കിയ ഒരു സാഹചര്യമുണ്ടായിരുന്നു. വിഷുവും ഉത്രയും. തമ്മില്‍ സ്വത്തുവിഷയത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു, വിവാഹശേഷം വിഷു ഉത്രയോടു ഫോണില്‍ പോലും സംസാരിക്കാറില്ല എന്നുമാണു സൂരജിന്റെ സഹോദരി സൂര്യയടക്കം മാധ്യമങ്ങളോടു പറഞ്ഞത്. ഉത്ര മരിച്ച ദിവസം മുറിയുടെ ജനാല തുറന്നിട്ടതും പാമ്പിനെ പിടിച്ചപ്പോള്‍ കൊന്നതുമൊക്കെ വിഷുവാണെന്നും സൂര്യ ആരോപിച്ചിരുന്നു. ഇതില്‍ തന്നെ കുടുംബത്തിനും ഇക്കാര്യത്തെ കുറിച്ച് നല്ല ബോധ്യമുണ്ട് എന്ന് വ്യക്തമാക്കുന്നതാണ്.

ഞാനാണ് ഉത്രയെ കൊന്നതെന്നു വരെ കേസു കൊടുത്തവരാണ് അവര്‍. അത് അവര്‍ ചെയ്തതു മറയ്ക്കാനാണ്. അതില്‍ വേറെന്ത് പറയാനാണ് എന്നും വിഷു പറയുന്നു. 'അവളെ അവന്‍ ആദ്യം പാമ്പ് കടുപ്പിച്ച അന്നു മുതല്‍ അവള്‍ക്കൊപ്പം ഞാന്‍ ആശുപത്രിയിലുണ്ട്. ഇവര്‍ ആരോപിക്കുന്നതുപോലെ അവളുമായി എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനങ്ങനെ നില്‍ക്കേണ്ട കാര്യമുണ്ടോ ഈ പറയുന്ന ആരും അവളെ തിരിഞ്ഞുപോലും നോക്കാത്ത ആളുകളാണ്. ആദ്യ രണ്ടു ദിവസം മാത്രം അവര്‍ വന്നു. പിന്നീട് അവള്‍ അനങ്ങാനാകാതെ കിടന്നിട്ടു പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഞാനും അമ്മയും അച്ഛനുമാണു നോക്കിയത്, സൂരജും ഒപ്പം ഉണ്ടായിരുന്നു.' വിഷു പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാവലിന്‍ ത്രോയില്‍ ഫൈനലിന് യോഗ്യത നേടി നീരജ് ചോപ്ര  (10 minutes ago)

വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും...  (25 minutes ago)

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (35 minutes ago)

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനിടെ പിടിച്ചു തള്ളി...  (39 minutes ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (41 minutes ago)

ജാതി സെൻസസ് പട്ടികയിൽ വിവാദം  (48 minutes ago)

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി പത്തുനാള്‍ മാത്രം... ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റുപോയത് പാലക്കാട്  (55 minutes ago)

പ്രൊഫ. അബ്ദുൾ ഘാനി ഭട്ട് അന്തരിച്ചു  (1 hour ago)

ട്രെയിന്‍ തട്ടി രണ്ടു മരണം... ആത്മഹത്യയാണോ അബദ്ധത്തില്‍ പറ്റിയതാണോ എന്ന് പരിശോധിച്ചു വരുന്നു...  (1 hour ago)

കീവ് മൗനാനുവാദം നൽകി  (1 hour ago)

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,  (1 hour ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

പ്രതിരോധ കരാറിൽ ഒപ്പുവച്ചു  (1 hour ago)

ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ .... ദിവസഫലമറിയാം  (2 hours ago)

പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...  (2 hours ago)

Malayali Vartha Recommends