നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍

നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സ്പീക്കറെ രേഖാമൂലമാണ് ഗവര്‍ണര്‍ പ്രതിഷേധം അറിയിച്ചത്. വന്ദേമാതരം മുഴുവന്‍ പാടണമെന്ന ലോക്ഭവന്‍ നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളുകയായിരുന്നു. വന്ദേമാതരം ഭാഗികമായി പാടിയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. അതേസമയം സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പിന്തുണച്ചു.
വന്ദേമാതരം ഭാഗികമായി വായിച്ചാല്‍ മതിയെന്ന് സ്പീക്കറോടും നിയമസഭാ സെക്രട്ടേറിയറ്റിനോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു എന്നാണ് വിവരം. ഇന്നലെ റിഹേഴ്‌സല്‍ സമയത്തെത്തിയ ലോക്ഭവന്‍ ഉദ്യോഗസ്ഥര്‍ വന്ദേഭാരതം മുഴുവന്‍ പാടണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേഭാരതം മുഴുവന്‍ പാടിയത് വിവാദമായിരുന്നു. അന്നത്തെ വിവാദം കൂടിക്കണ്ടാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍ എന്നാണ് റിപ്പോര്‍ട്ട്.
ബി.ജെ.പി പ്രശ്‌നത്തില്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കൈക്കൊണ്ടത്. വന്ദേഭാരതം മുഴുവന്‍ ആലപിക്കേണ്ട കാര്യം ഇല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























