Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..

ഓണ്‍ലൈന്‍ മദ്യവിതരണത്തിനായി തയ്യാറാക്കിയ ബവ് ക്യൂ ആപ് ഒഴിവാക്കാന്‍ സാധ്യത...സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന

29 MAY 2020 12:57 PM IST
മലയാളി വാര്‍ത്ത

ഓണ്‍ലൈന്‍ മദ്യവിതരണത്തിനായി തയ്യാറാക്കിയ ബവ് ക്യൂ ആപ് ഒഴിവാക്കാന്‍ സാധ്യത. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് എക്‌സൈസ് മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന.

ബവ്കോയുടെ മദ്യവിതരണത്തിനായി ഫെയർ കോഡ് ടെക്നോളജീസ് തയാറാക്കിയ ബവ്ക്യൂ ആപ് പൂർണമായും പണിമുടക്കി. ഇന്നു രാവിലെ ഒൻപതു മണിവരെ കണക്‌ഷൻ തകരാർ കാണിച്ച ആപ് ഒൻപതു മണിക്കു ശേഷം, ‘രാവിലെ ഒൻപതു മണി വരെ മാത്രമാണ് ബുക്കിങ് സമയം’ എന്നാണ് കാണിക്കുന്നത്. ഇതോടെ ആവശ്യക്കാർക്ക് ആർക്കും ബുക്ക് ചെയ്യാൻ സാധിച്ചിട്ടില്ല എന്നാണ് ബാറുകളിൽ നിന്നും ബവ്കോ ഔട്‍ലെറ്റുകളിൽനിന്നു ലഭിക്കുന്ന വിവരം

സംസ്ഥാനത്തെ മിക്ക ബാറുകളിലും മദ്യം സ്റ്റോക്കില്ല എന്നതാണ് വേറൊരു പ്രധാന വിഷയം . രാവിലെ മദ്യം വാങ്ങാനെത്തിയവരെ മടക്കി അയക്കുകയാണ് ചെയ്യുന്നത്. പലയിടത്തും ഇവിടെ ആകെയുള്ളത് ഏതാനും ബീയറുകളും വൈനുകളും മാത്രമാണെന്ന് കടലാസിൽ എഴുതി പതിപ്പിച്ചിട്ടുണ്ട്. ബാറുകളിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം ചെന്നവർക്ക് ഒരു കുപ്പി പോലും ലഭിക്കാതെ മടങ്ങേണ്ടി വന്നു

. നക്ഷത്ര ഹോട്ടലുകളില്‍ വില കൂടിയ മദ്യം മാത്രമേ ലഭിക്കുന്നുള്ളൂവെന്നാണ് വിവരം. ജനപ്രിയ ബ്രാന്‍ഡുകള്‍ക്കും ക്ഷാമം നേരിടുന്നു. മദ്യം വാങ്ങുന്നതിനായി ഇന്ന് ബവ് ക്യൂ ആപ്പില്‍ ബുക്ക് ചെയ്തവര്‍ക്ക് ഇനി ജൂണ്‍ രണ്ടിനു മാത്രമാകും അവസരം

ഇന്നലെ ബുക്ക് ചെയ്യാൻ ആയവർക്കും പരാതികൾ ഏറെ ആയിരുന്നു. വൻകിട ബാറുകളിൽ ലഭ്യമാകുന്നത് ഉയർന്ന വിലയുടെ മദ്യമാണെന്നിരിക്കെ ഉപഭോക്താവിന് ഔട്‍ലെറ്റ് തിരഞ്ഞെടുക്കാൻ അനുവാദം നൽകാതെ ടോക്കൺ നൽകിയതാണ് തിരിച്ചടിയായത് . മിക്ക ബാറുകളിലും ആകെയുണ്ടായിരുന്നത് ലീറ്ററിന് നാലായിരവും അയ്യായിരവും രൂപ വിലവരുന്ന ബ്രാൻഡുകൾ മാത്രം.

ഇതിൽ അധികവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തവ. സർക്കാർ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ച വിലയ്ക്കാണ് ഇറക്കുമതി ചെയ്ത മദ്യവും ഇവിടെ നിന്നുള്ള മദ്യവും വിൽപന നടത്തുന്നതെന്ന് ബാർ അധികൃതർ വ്യക്തമാക്കി.

ആപ് വഴി മദ്യം ബുക്ക് ചെയ്യാൻ സാധിക്കാതെ വന്നതോടെ മദ്യാപാനികളും കടുത്ത നിരാശയിലാണ്. പലരും കമ്പനിയുടെ ഫെയ്സ്ബുക് പേജിൽ കയറി രോഷം തീർക്കുന്നുണ്ട് ..അതിനു പറ്റാത്തവർ മദ്യശാലകൾക്കു മുന്നിലെത്തി രോഷം പ്രകടിപ്പിക്കാനും ശ്രമിക്കുന്നുണ്ട് . എന്നാൽ മദ്യവിതരണ കേന്ദ്രങ്ങളിൽ പലയിടത്തും പൊലീസിനെ നിർത്തിയിട്ടുള്ളതിനാൽ ടോക്കൺ ഇല്ലാതെ എത്തുന്നവരെ ഓടിച്ചുവിടുകയാണ് ..

അതേസമയം മദ്യം വാങ്ങുന്നതിന് തിരക്ക് കുറഞ്ഞെന്നും ആപ് ഒഴിവാക്കിയാലും അനിയന്ത്രിതമായ ആള്‍ക്കൂട്ടം ഉണ്ടാകില്ലെന്നുമാണ് എക്‌സൈസ് വകുപ്പിന്റെ വിലയിരുത്തല്‍. ടോക്കണ്‍ ഒഴിവാക്കണമെന്ന് ബാറുടമകളും ആവശ്യപ്പെടും. ചിലപ്പോള്‍ ഇന്നുകൂടി സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവസരം നല്‍കിയേക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ 6 ജില്ലകൾക്ക് അവധി  (11 minutes ago)

. യുവാവ് കുത്തേറ്റ് മരിച്ചു.  (30 minutes ago)

ധനഭാഗ്യം, തൊഴിൽ വിജയം, ശത്രുഹാനി: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം  (55 minutes ago)

മാതൃകാപരമായ പെരുമാറ്റത്തെ പ്രകീർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിനന്ദ സൂചകമായി ഒരു ലക്ഷം രൂപ നൽകി.  (1 hour ago)

രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും.  (1 hour ago)

തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന വേദിയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി കലോത്സവത്തിന് തിരികൊളുത്തും...    (1 hour ago)

എസ്ഐടി തെളിവെടുപ്പ് നടത്തിയത് കനത്ത സുരക്ഷയിൽ  (1 hour ago)

മണ്ഡല മകര വിളക്ക് കാലത്ത് 429 കോടി രൂപ വരുമാനം  (2 hours ago)

പകല്‍ 2.45ന് നട തുറക്കും. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40ന് ദീപാരാധന  (2 hours ago)

രാഹുലുമായി തെളിവെടുപ്പ്...  (2 hours ago)

തിരുവനന്തപുരത്ത് ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനില്‍ തീ പടര്‍ന്നു  (9 hours ago)

ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല  (9 hours ago)

തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നില്‍കി പ്രത്യേക അന്വേഷണ സംഘം  (9 hours ago)

ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണമെന്ന് പരാതി  (10 hours ago)

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends