Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കുഞ്ഞാലികുട്ടിയുടെ വിശ്വസ്ഥനായ ഇബ്രാഹിംകുഞ്ഞിനെതിരെ ലീഗില്‍ പടനീക്കം തുടങ്ങി, പ്രശ്‌നം പാണക്കാട് തങ്ങളുടെ മുന്നില്‍, ഗണേഷുമായി ചര്‍ച്ചയ്ക്ക് രഹസ്യ നിക്കം

31 MARCH 2015 11:32 AM IST
മലയാളി വാര്‍ത്ത.

കെ.ബി. ഗണേഷ്‌കുമാര്‍എംഎല്‍എ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ അഴിച്ചുവിട്ട അഴിമതിയാരോപണക്കൊടുങ്കാറ്റ് മലബാറില്‍ കത്തുന്നു. ഇതിനകം തന്നെ ഇബ്രാഹിംകുഞ്ഞ് മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട ചില ലീഗ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ കുഞ്ഞാലികുട്ടിയുടെ വിശ്വസ്ഥനായ ഇബ്രാഹിം കുഞ്ഞിനെതിരെ തിരക്കിട്ട ഒരുനടപടിക്ക് ലീഗ് നേതൃത്വം തയ്യാറാകില്ലെന്നാണ് സൂചന. എന്നാല്‍ പ്രശ്‌നം വളരെ ഗൗരവമായാണ് പാണക്കാട് നേതൃത്വം കാണുന്നത്. കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തില്‍ ഗണേഷകുമാറുമായി ചര്‍ച്ചക്ക് പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ഗണേഷ്‌കുമാര്‍ ഉറച്ച് നിലപാടുമായി തന്നെയാണ് മുന്നോട്ട് പോകുന്നത്.
തനിക്കെതിരേ കെ.ബി. ഗണേഷ്‌കുമാര് നടത്തുന്നതു വ്യക്തിഹത്യയാണെന്നും അദ്ദേഹത്തിന്റെ ആരോപണങ്ങള് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
പുകമറ സൃഷ്ടിച്ച് നേട്ടം കൊയ്യാനുള്ള ഗൂഢനീക്കമാണിത്. മരാമത്തുവകുപ്പിനെക്കുറിച്ചു പരാതിയുണ്ടെങ്കില് ഗണേഷിനു കോടതിയെ സമീപിക്കാം.അദ്ദേഹം എന്തെങ്കിലും തെളിവ് ലോകായുക്തയില് നല്കിയതായി അറിയില്ല. അഥവാ എന്തെങ്കിലും തെളിവുണ്ടെങ്കില് അതേക്കുറിച്ചു കോടതിക്ക് അന്വേഷിക്കാം. പൊതുമരാമത്തിലെ പ്രവൃത്തികള് നിശ്ചയിക്കുന്നതും എസ്റ്റിമേറ്റ് തയാറാക്കുന്നതും മന്ത്രിയല്ലന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
ഗണേഷ്‌കുമാര്‍ അഴിച്ചുവിട്ട ആരോപണങ്ങള്‍ മുസ്ലിംലീഗിന്റെ കരുത്തനായ മന്ത്രിയുടെ രാഷ്ട്രീയഭാവി കടപുഴക്കുമോ എന്നാണ് കേരളം നോക്കുന്നത്.ലീഗിന്റെ വിദ്യാര്‍ഥിസംഘടനയായ എം.എസ്.എഫിലൂടെയാണ് എറണാകുളം ജില്ലയിലെ കൊങ്ങോര്‍പ്പിള്ളി സ്വദേശിയായ ഇബ്രാഹിംകുഞ്ഞിന്റെ രാഷ്ട്രീയപ്രവേശം. കാല്‍നൂറ്റാണ്ട് യൂത്ത് ലീഗില്‍ സജീവമായി പ്രവര്‍ത്തിച്ചു.എറണാകുളം ജില്ലയിലെ വിവിധ വ്യവസായശാലകളില്‍ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ചും സാധാരണ തൊഴിലാളിയെന്ന നിലയില്‍ ബിനാനി സിങ്കിലും ട്രാക്കോ കേബിളിലും മറ്റും പ്രവര്‍ത്തിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള ലീഗ് ഉന്നതരുമായുള്ള അടുപ്പം വളര്‍ച്ചയ്ക്കു ചവിട്ടുപടിയായി. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍പ്പെട്ടു രാജിവച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി ഭരണച്ചുമതല വിശ്വാസപൂര്‍വം ഏല്‍പ്പിച്ചത് ഇബ്രാഹിംകുഞ്ഞിനെയാണ്.
അന്നു വ്യവസായവകുപ്പു നല്‍കിയെങ്കില്‍, രണ്ടാംവട്ടം മന്ത്രിയായപ്പോള്‍ മികച്ച വകുപ്പായ പൊതുമരാമത്തുതന്നെ നല്‍കി അദ്ദേഹത്തിന്റെ കഴിവില്‍ പാര്‍ട്ടി വിശ്വാസമര്‍പ്പിച്ചു.
ലീഗ് അധികാരത്തിലെത്തിയപ്പോഴെല്ലാം എറണാകുളം ജില്ലയില്‍ ഇബ്രാഹിംകുഞ്ഞിനു മതിയായ പരിഗണന ലഭിച്ചു. ലീഗിന്റെ സമുന്നതനേതാവ് അഹമ്മദ് കബീറിനേക്കാള്‍ സ്വാധീനം കുറഞ്ഞനാളുകള്‍ക്കകം അദ്ദേഹം നേടി.ആലുവയിലെ ഫോറസ്റ്റ് ഇന്ഡസ്ട്രീസ് ട്രാവല്‍കൂറിന്റെ ചെയര്‍മാനായി. സിയാല്‍ ഡയറക്ടര്‍ ബോര്‍ഡിലും കൊച്ചി സിന്‍ഡിക്കേറ്റിലും ജി.സി.ഡി.എ. ഭരണസമിതിയിലും പ്രവര്‍ത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends