Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കച്ചവടക്കാര്‍ ഇനി മുതല്‍ വിഷമാമ്പഴം വിറ്റാല്‍ പണി കിട്ടും, വിഷമാമ്പഴം പിടിച്ചെടുക്കാന്‍ ജനകീയാരോഗ്യ സേന എത്തുന്നു

31 MARCH 2015 11:42 AM IST
മലയാളി വാര്‍ത്ത.

നല്ല പഴുത്ത മാമ്പഴം കണ്ടാല്‍ ആര്‍ക്കാണ് കഴിക്കാന്‍ തോന്നത്തത്. കൊതിയൂറും മാമ്പഴം എല്ലാ പ്രായക്കാര്‍ക്കും എന്നും ഇഷ്ടവിഭവമാണ്. എന്നാല്‍ ഇനി രാസപ്രയോഗത്തിലൂടെ പഴുപ്പിച്ചെടുക്കുന്ന വിഷമാമ്പഴം വിറ്റാല്‍ കച്ചവടക്കാര്‍ക്ക് പണി കിട്ടും. വിഷമാമ്പഴം പിടിച്ചെടുക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഭക്ഷ്യസുരക്ഷാ വിഭാഗം ജനകീയാരോഗ്യ സേന രൂപീകരിക്കുന്നു.

വരും ദിവസങ്ങളില്‍ മാമ്പഴക്കടകളിലും ഗോഡൗണുകളിലും റെയ്ഡ് ഊര്‍ജിതമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമ്മിഷണര്‍ വി. ഹരിലാല്‍ പറഞ്ഞു. രാസലായനിയാണ് മറുനാടന്‍ ഇനങ്ങള്‍ക്ക് പ്രയോഗിക്കുന്നതെങ്കില്‍ കാന്‍സറിന് വരെ ഇടയാക്കുന്ന കാല്‍സ്യം കാര്‍ബൈഡ് പൊടി ഉപയോഗിച്ചാണ് നാടന്‍മാങ്ങ പഴുപ്പിക്കുന്നത്. ഇരിട്ടി പയഞ്ചേരിയിലെ ഒരു ഹാര്‍ഡ്‌വെയര്‍ കടയില്‍ നിന്നും മറ്റൊരാളില്‍ നിന്നും കാല്‍സ്യം കാര്‍ബൈഡ് ശേഖരം പിടികൂടിയിരുന്നു. മതിയായ രേഖകള്‍ ഹാജരാക്കാനോ തക്കതായ വിശദീകരണം നല്‍കാനോ ഇവര്‍ക്കായില്ല.

കേസ് തലശ്ശേരി ആര്‍. ഡി. ഒ വിനുവിന് കൈമാറിയിരിക്കുകയാണ്. മൂവാണ്ടനും കിളിച്ചുണ്ടനും കോട്ടുക്കോണവുമൊക്കെ രുചിപകര്‍ന്ന മലയാളിയുടെ നാവില്‍ മറുനാട്ടില്‍ നിന്ന് വരുന്ന വിഷമാമ്പഴം രോഗാണുക്കള്‍ നിറയ്ക്കുന്നുണ്ട്. വിഷമാമ്പഴത്തിലൂടെ ഗുരുതരമായ ദഹനക്കേടും ആമാശയ കാന്‍സര്‍വരെ ഉണ്ടാകുന്നു. മാമ്പഴം പെട്ടെന്ന് പഴുപ്പിക്കാന്‍ കച്ചവടക്കാര്‍ കാല്‍സ്യം കാര്‍ബൈഡ് പൊടി വിതറാറുണ്ടെന്നും അധികൃതര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends