Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

164 പ്രകാരം നേരിട്ട് കേസെടുക്കാമെന്നിരിക്കെ ബാര്‍കോഴ ആരോപണത്തില്‍ നിന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഒഴിവാക്കാന്‍ വിജിലന്‍സില്‍ ഉന്നതതല നീക്കം

31 MARCH 2015 12:06 PM IST
മലയാളി വാര്‍ത്ത.

ബാര്‍കോഴ ആരോപണത്തില്‍ നിന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഒഴിവാക്കാന്‍ വിജിലന്‍സില്‍ ഉന്നതതല നീക്കം ആരംഭിച്ചു. നിലവില്‍ ബാര്‍ കോഴയില്‍ ക്വിക്ക് വെരിഫിക്കേഷന്‍ ആവശ്യമില്ലാത്ത സ്ഥിതിയാണുള്ളത്. മാണിക്കെതിരെ പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയതുമാണ്. അതുകൊണ്ട് തന്നെ ബിജു രമേശ് മജിസ്‌ട്രേട്ടിന് മുന്നില്‍ നല്‍കിയ പുതിയ മൊഴി അനുസരിച്ച് ആരോപണമുന്നയിച്ച മന്ത്രിമാര്‍ക്കെതിരെ നേരിട്ട് കേസെടുക്കാം.164ാം വകുപ്പ് പ്രകാരമാണ് ബിജു രമേശിന്റെ മൊഴി മജിസ്‌ട്രേട്ട് കോടതി രേഖപ്പെടുത്തിയത്. ബിജു രമേശ് മൊഴി നല്‍കിയത് നേരത്തെ ക്വിക്ക് വരിഫിക്കേഷന്‍ നടത്തിയ കേസാണിത്. അതുകൊണ്ട് തന്നെ പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും എക്‌സൈസ് മന്ത്രി കെ ബാബുവിനേയും ആരോഗ്യമന്ത്രി വി എസ് ശിവകുമാറനേയും എഫ്‌ഐആറില്‍ പ്രതിചേര്‍ക്കേണ്ട സാഹചര്യമാണ നിലവിലുള്ളത്. ഇത് ഒഴിവാക്കാനാണ് പുതിയ തന്ത്രം.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കി പരാതിയിലാണ് വിജിലന്‍സ് മാണിക്ക് എതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയത്. അതിന്റെ തുടര്‍ച്ചയായിരുന്നു ബിജു രമേശിന്റെ മൊഴി നല്‍കല്‍. ഈ സാഹചര്യത്തില്‍ ചെന്നിത്തലയ്ക്കും ബാബുവിനും ശിവകുമാറിനും എതിരെയുള്ള പരാതിയില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം. അങ്ങനെ വന്നാല്‍ അവര്‍ക്കെതിരായ ആക്ഷേപങ്ങളിലും ക്വിക്ക് വെരിഫിക്കേഷന്‍ നടത്താം. ഇതിനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പരാതി തന്നെയാണ് കരുത്ത്. ഈ പരാതിയില്‍ പുതിയ കേസ് എന്ന നിലയില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താനാണ് നീക്കം. രണ്ട് ദിവസം മുമ്പാണ് ചെന്നിത്തലയ്ക്കും ബാബുവിനും ശിവകുമാറിനുമെതിരെ വി എസ് വിജിലന്‍സിന് പുതിയ പരാതി നല്‍കിയത്.
ബാര്‍ കോഴയില്‍ വിഎസിന്റെ കത്ത് കിട്ടിയപ്പോള്‍ തന്നെ വിജിലന്‍സ് നിയമോപദേശം തേടിയിരുന്നു. മാണിക്കെതിരായ ബാര്‍ കോഴയില്‍ ഇനി ക്വിക്ക് വെരിഫിക്കേഷന്‍ സാധ്യമല്ലെന്നായിരുന്നു നിയമോപദേശം. ഒരു കേസില്‍ ഒരു തവണ മാത്രം ക്വിക്ക് വെരിഫിക്കേഷന്‍ എന്നതാണ് രീതി. ഈ സാഹചര്യത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് മറ്റൊരു ക്വിക്ക് വെരിഫിക്കേഷനുള്ള ശ്രമം. എഫ്‌ഐആറില്‍ പേരുവന്നാല്‍ മന്ത്രിയായി തുടരുന്നത് ചെന്നിത്തലയ്ക്ക് തടസ്സമാകും. ക്ലീന്‍ ഇമേജുമായി മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് നീങ്ങിയ ചെന്നിത്തലയ്ക്ക് അധികാര മോഹിയെന്ന പേരു മാത്രമേ ഇതിലൂടെ ലഭിക്കൂ. ഈ സാഹചര്യത്തിലാണ് തിരിക്കിട്ട കള്ളക്കളികള്‍ നടക്കുന്നത്.
അച്യുതാനന്ദന്റെ പരാതിയില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി ചെന്നിത്തലയേയും ശിവകുമാറിനേയും ഒഴിവാക്കാനാണ് നീക്കം. ക്വിക്ക് വെരിഫിക്കേഷന് ഒടുവില്‍ ഇവരെ പ്രതിചേര്‍ക്കാന്‍ തെളിവുകളില്ലെന്ന നിലപാടില്‍ വിജിലന്‍സിന് എത്താം. ഈ സാഹചര്യം ഉണ്ടാക്കിയെടുക്കാനാണ് കള്ളക്കളി. ചെന്നിത്തലയ്ക്കും ശിവകുമാറിനുമെതിരെ രാഷ്ട്രീയ ഗൂഡാലോചനയുടെ പേരിലാണ് ആക്ഷേപമെന്ന് വരുത്താനാണ് നീക്കം. ബിജു രമേശിന്റെ മൊഴിയല്ലാതെ ഇവര്‍ക്കെതിരെ ഒരു തെളിവും കിട്ടില്ലെന്നാണ് വിജിലന്‍സിന്റെ നിഗമനം. എന്നാല്‍ എക്‌സൈസ് മന്ത്രി കൂടിയായ ബാബുവിനെതിരായ പരാമര്‍ശങ്ങള്‍ അഴിമതിയുടെ പരിധിയില്‍ വരും. അതുകൊണ്ട് ബാബുവിനെ പ്രതിചേര്‍ക്കേണ്ട സാഹചര്യവുമുണ്ട്. ഏതായാലും കരുതലോടെ മാത്രമേ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് എതിരായ ആരോപണങ്ങളില്‍ തീരുമാനം എടുക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (25 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 hours ago)

Malayali Vartha Recommends