Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

പന്ത് വീണ്ടും ഉമ്മന്‍ചാണ്ടിയുടെ കോര്‍ട്ടില്‍, ആഭ്യന്തരത്തില്‍ കണ്ണുംനട്ട് തിരുവഞ്ചൂര്‍, കേസെടുത്താല്‍ രാജിവയ്ക്കില്ലെന്ന് രമേശ് ചെന്നിത്തല

31 MARCH 2015 01:11 PM IST
മലയാളി വാര്‍ത്ത.

 ബാര്‍കോഴക്കേസില്‍ കഴിഞ്ഞ ദിവസം 164 പ്രകാരം തനിക്കെതിരെ മജിസ്‌ട്രേറ്റിനുമുന്നില്‍ ബിജുരമേശ് മൊഴിനല്‍കിയത് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാജിവെക്കില്ലെന്ന് സൂചന. ബിജുരമേശിന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ രാജിവെക്കേണ്ടതില്ലെന്നാണ് ആഭ്യന്തരമന്ത്രിയുടെ തീരുമാനം. എന്നാല്‍ മാണിക്കെതിരെ അന്വേഷണം ഉണ്ടായതുപോലെ ഇതിലും ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി തെളിവില്ലെന്ന് വരുത്തിതീര്‍ക്കാന്‍ രമേശ് ചെന്നിത്തല ശ്രമിച്ചു തുടങ്ങി. 164 പ്രകാരം മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ മൊഴിയനുസരിച്ച് നേരിട്ട് കേസെടുക്കാമെന്നിരിക്കെ വീണ്ടും ക്വിക്ക് വെരിഫിക്കേഷന്‍ നടത്താനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം ചോദ്യംചെയ്യപ്പെടാനും സാധ്യതയുണ്ട്. ബാര്‍ കോഴയില്‍ ക്വിക്ക് വെരിഫിക്കേഷന്‍ ആവശ്യമില്ലാത്ത സ്ഥിതിയാണുള്ളത്. മാണിക്കെതിരെ പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയതുമാണ്. അതുകൊണ്ട് തന്നെ ബിജു രമേശ് മജിസ്‌ട്രേട്ടിന് മുന്നില്‍ നല്‍കിയ പുതിയ മൊഴി അനുസരിച്ച് നേരിട്ട് തന്നെ കേസെടുക്കാം. അങ്ങനെ കേസെടുത്താല്‍ രമേശ് ചെന്നിത്തലയ്ക്ക് രാജിവെയ്‌ക്കേണ്ടി വരും.
ബാര്‍കോഴക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് ചെന്നിത്തല നടത്തുന്ന നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. മന്ത്രിയായി തുടരുന്നത് പോലും ചെന്നിത്തലയ്ക്ക് തടസ്സമാകും. ക്ലീന്‍ ഇമേജുമായി മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് നീങ്ങിയ ചെന്നിത്തലയ്ക്ക് അധികാര മോഹിയെന്ന പേരു മാത്രമേ അധികാരത്തില്‍ കടിച്ച് തൂങ്ങുന്നതിലൂടെ ലഭിക്കൂ. വിദേശ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തുന്നതിന് മുമ്പ് ഇതില്‍ ഒരു തീരുമാനമുണ്ടാക്കാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. നേരത്തെ തന്നെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ചെന്നിത്തലയ്ക്കും ബാബുവിനും ശിവകുമാറിനും ബാറില്‍ പങ്കുള്ളതായി ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം വിഎസ് വിജിലന്‍സിന് മൂവര്‍ക്കുമെതിരെ പരാതിയും നല്‍കി. എന്തായാലും രമേശിന്റെ നില പരുങ്ങലിലാണ്. കേസ് ബലക്കുകയാണെങ്കില്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വരും.അങ്ങനെയാണെങ്കില്‍ നേരത്തെ വകുപ്പ് ഭരിച്ചിരുന്ന തിരുവഞ്ചൂരിനെ ആഭ്യന്തര വകുപ്പ് ഏല്‍പ്പിക്കാനും സാധ്യതയുണ്ട്. താന്‍ രാജിവെക്കുകയാണെങ്കില്‍ ആഭ്യന്തര വകുപ്പ് ഐ ഗ്രൂപ്പില്‍ നിന്ന് വിട്ടുകൊടുക്കാന്‍ രമേശും തയ്യാറാകില്ല. പകരം കെ മുരളീധരനെ ഏല്‍പ്പിക്കാനാണ് സാധ്യത. മുരളിയോട് മുഖ്യന് താല്‍പര്യമില്ലാത്തത് കൊണ്ട് ഉമ്മന്‍ചാണ്ടി തന്നെ കൈകാര്യം ചെയ്യാനും സാധ്യതയുണ്ട്.
ആഭ്യന്തര വകുപ്പ് മുരളിക്ക് കൊടുത്താല്‍ പിന്നെ മുരളി തന്നെയും മറിച്ചിട്ട് മുഖ്യമന്ത്രിയായിട്ടേ തിരിച്ചുവരൂ വെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അത്‌കൊണ്ട് ആ നീക്കത്തിന് സാധ്യതയില്ല. രമേശ് ചെന്നിത്തല വാശിപിടിച്ചാല്‍ ചിലപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് വഴങ്ങേണ്ടി വരും.
മന്ത്രിസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല പുറത്ത് പോയാല്‍ വരുന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ സുധീരനെ ഇറക്കാനായിരിക്കും നോക്കുക. മന്ത്രി സഭയിലുമില്ല, കെപിസിസി പ്രസിഡന്റുമാകാതെ രമേശിന് പ്രാധാന്യം കുറയും. ഇപ്പോള്‍ തന്നെ മന്ത്രിസഭയിലെ രണ്ടാമനെന്ന് എല്ലാവരും രമേശിനെ അംഗീകരിക്കുന്നുണ്ട്. ആഭ്യന്തരം കൂടി പോയാല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞ പിണറായിയുടെ ഗതിയായിരിക്കും രമേശിന്.
ബാര്‍ കോഴയില്‍ വിഎസിന്റെ കത്ത് കിട്ടിയപ്പോള്‍ തന്നെ വിജിലന്‍സ് നിയമോപദേശം തേടിയിരുന്നു. മാണിക്കെതിരായ ബാര്‍ കോഴയില്‍ ഇനി ക്വിക്ക് വെരിഫിക്കേഷന്‍ സാധ്യമല്ലെന്നായിരുന്നു നിയമോപദേശം. ഒരു കേസില്‍ ഒരു തവണ മാത്രം ക്വിക്ക് വെരിഫിക്കേഷന്‍ എന്നതാണ് രീതി. ഈ സാഹചര്യത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് മറ്റൊരു ക്വിക്ക് വെരിഫിക്കേഷനുള്ള ശ്രമം. എഫ്‌ഐആറില്‍ പേരുവന്നാല്‍ 164ാം വകുപ്പ് പ്രകാരമാണ് ബിജു രമേശിന്റെ മൊഴി മജിസ്‌ട്രേട്ട് കോടതി രേഖപ്പെടുത്തിയത്. തെളിവുകളും ഉണ്ട്. ഇതൊക്കെ നിയമപരമായി ലഭ്യമാക്കാന്‍ വിജിലന്‍സിന് കോടതിയില്‍ അപേക്ഷ നല്‍കേണ്ടതുണ്ട്. ഈ നടപടി ക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കി ഇവ ഇന്ന് കിട്ടില്ല. ഈ സാഹചര്യത്തില്‍ ബിജു രമേശിന്റെ മൊഴിയെ കുറിച്ച് നിയമപരമായ അറിവ് വിജിലന്‍സിനില്ല. ഈ പഴുതുള്ളതിനാല്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ഉടനെ കേസ് എടുക്കേണ്ട ബാധ്യതയുമില്ല. എന്നാല്‍ രേഖകള്‍ കിട്ടിക്കഴിഞ്ഞാല്‍ ഒരു നിമിഷം പോലും വൈകാതെ രമേശ് ചെന്നിത്തലയ്ക്കും ബാബുവിനും ശിവകുമാറിനും എതിരെ എഫ്‌ഐആര്‍ ഇടേണ്ടിയും വരും.
വിന്‍സണ്‍ എം പോള്‍ ആണ് വിജിലന്‍സ് ഡയറക്ടര്‍. അദ്ദേഹം ചെന്നിത്തലയ്ക്ക് അനുകൂലമായി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നില്‍ക്കുന്നില്ല. ഡിജിപി റാങ്കിലേക്ക് ഉയര്‍ത്തപ്പെട്ട ജേക്കബ് തോമസ് ഇപ്പോഴും വിജിലന്‍സില്‍ ഉണ്ട്. ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി അകന്നു കഴിയുന്ന ജേക്കബ് തോമസിന്റെ അടുത്ത് ഈ ഫയലുകള്‍ എത്തരുതെന്ന നിര്‍ബന്ധവും ചെന്നിത്തലയ്ക്കുണ്ട്. ഫയലില്‍ ജേക്കബ് തോമസ് എന്തെങ്കിലും കുറിച്ചാല്‍ അത് വിനയാകും. അങ്ങനെ കരുതലോടെയാണ് ക്വിക്ക് വെരിഫിക്കേഷനിലേക്ക് നീങ്ങുന്നത്. ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയാല്‍ ലഭ്യമായ തെളിവുകള്‍ പൊള്ളയാണെന്ന് വാദിക്കാം. ബിജു രമേശിന്റെ മൊഴി മാത്രം കണക്കിലെടുത്ത് പ്രതിചേര്‍ക്കാനാകില്ലെന്നും വ്യക്തമാക്കാം. അതിന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടത് അനിവാര്യതയുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends