Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജുരമേശുമായി ചേര്‍ന്ന് കോടിയേരിയുടെ ഗൂഢാലോചന, 164 മൊഴിയിലൂടെ വിജയിച്ചത് എല്‍ഡിഎഫിന്റെ കുതന്ത്രം

31 MARCH 2015 02:00 PM IST
മലയാളി വാര്‍ത്ത.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജുരമേശ് സിപിഎം നേതാക്കളുമായി ഗൂഢാലോചന നടത്തിയതായി സൂചന. സര്‍ക്കാരിനെ അട്ടിമറിച്ച് കേരളത്തില്‍ ഒരു രാഷ്ടീയ അനിശ്ചിതാവസ്ഥ സൃഷ്ടിക്കാനാണ് സിപിഎമ്മിന്റെ തന്ത്രം.ബിജുരമേശും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പിബി അംഗം പിണറായി വിജയന്‍ തുടങ്ങിയ എല്‍ഡിഎഫ് നേതാക്കളും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കുതന്ത്രമാണ് ബിജുരമേശിന്റെ മൊഴിയിലൂടെ പുറത്തുവരുന്നത്. മാണിക്കെതിരെയുള്ള കോഴ ആരോപണവും ഈ ഗൂഢാലോചനയുടെ ഫലമാണ്. ബിജുരമേശ് ആദ്യമായി എഴുതിവെച്ച ഒരു തിരക്കഥപോലെ കോഴ ആരോപണം ഉന്നയിച്ചത് കൈരളി ചാനലിലൂടെയായിരുന്നു. ഇൗ ഗൂഢാലോചന ശരിവെക്കുന്ന രീതിയിലാണ് സര്‍ക്കാരിനെ ബിജുരമേശ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു നടത്തിയ വാര്‍ത്താസമ്മേളനം. ഇതില്‍ ബിജുരമേശിനെതിരെ കടുത്ത ആരോപണങ്ങളാണ് ബാബു ഉന്നയിച്ചത്.
തനിക്കും സര്‍ക്കാറിനും എതിരായി ബിജുരമേശ് ഡിസംബര്‍ 15ന് ഏഴ് മണിക്ക് ഒരു ഇടതു എംഎല്‍എയുടെ വീട്ടില്‍ വച്ച് യോഗം ചേര്‍ന്നിരുന്നു. അവിടെവെച്ചാണ് സര്‍ക്കാറിനെ മറിച്ചിടാന്‍ പദ്ധതി തയ്യാറാക്കിത്. സര്‍ക്കാരിനെ താഴെ തള്ളിയിട്ടാല്‍ ബാറുകള്‍ തുറന്ന് തരാമെന്ന് ബിജുവിനോട് സിപിഐ(എം) നേതാക്കള്‍ പറഞ്ഞുവെന്നും കെ ബാബു ആരോപിച്ചു. മാത്രമല്ല മറ്റു മന്ത്രിമാര്‍ക്കെതിരേയും ആരോപണം ഉന്നയിക്കാന്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചു. ബിജു രമേശ് ആരോപണം ഉന്നയിച്ച ശേഷം ബിജു പറഞ്ഞതിനോട് ബാര്‍ അസോസിയേഷനിലെ ആരും മറുപടി പറഞ്ഞിട്ടില്ല. ആരോപണങ്ങള്‍ക്ക് തെളിവുകള്‍ കൃത്രിമമായി സൃഷ്ടിക്കാനാണ് ബിജു ശ്രമിച്ചത്. ഇതിനായി അസോസിയേഷനിലെ നേതാക്കളെ ഫോണില്‍ വിളിക്കുകയായിരുന്നു. എന്നാല്‍ അത് ഫലപ്രദമായില്ല.
ബിജുവിന്റെ നെടുമങ്ങാട്ടെ ഇന്ദ്രപ്രസ്ഥം ഹോട്ടലിന് ബാര്‍ലൈസന്‍സ് നല്‍കാത്തതില്‍ തന്നോട് എതിര്‍പ്പുണ്ടായിരുന്നു. ബാര്‍ ലൈസന്‍സിനായി ബിജു അപേക്ഷിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നയം അനുസരിച്ച് ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിക്കേണ്ടെന്നായിരുന്നു തീരുമാനം. കോടികള്‍ മുടക്കി ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ പണിതിട്ട് ബാര്‍ ലൈസന്‍സ് ലഭിക്കാതെ വന്നതാണ് ബിജുവിന് തന്നോട് പകയുണ്ടാവാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.
താന്‍ ആരോടും പണം വാങ്ങിയിട്ടില്ലെന്നും പത്ത് കോടി വാങ്ങിയെന്ന ആരോപണം തെറ്റാണെന്നും കെ ബാബു പറഞ്ഞു. ബിജു രമേശിന്റേ ആരോപണങ്ങള്‍ പുകമറ സൃഷ്ടിക്കാന്‍ വേണ്ടിയുള്ളതാണ്. എക്‌സൈസ് മന്ത്രിയായ തന്‍ കോഴ വാങ്ങിയെങ്കില്‍ ബിജു രമേശ് എന്തുകൊണ്ടാണ് ആറ് മാസം മുമ്പ് ഇക്കാര്യം പറയാതിരുന്നത്. നേരത്തെ മാണിക്ക് കോഴ കൊടുത്തുവെന്ന് ബിജു പറഞ്ഞവര്‍ തന്നെ അത് നിഷേധിക്കുകയാണ് ഉണ്ടായത്. തന്നെ വെള്ളം കുടിപ്പിക്കുമെന്നാണ് ബിജു രമേശ് പറഞ്ഞത്. അതിനുള്ള തന്റെ മറുപടി ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും എന്നാണെന്നും ബാബു പറഞ്ഞു.താന്‍ മന്ത്രിയായിരിക്കുമ്പോള്‍ 62 ബാര്‍ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കി. ഇതില്‍ 39 എണ്ണത്തിനും ലൈസന്‍സ് നല്‍കിയത് കോടതി പറഞ്ഞിട്ടാണ്. ത്രീസ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടെന്ന തീരുമാനം ഈ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് കൈക്കൊണ്ടത്. ഇപ്പോഴത്തെ മദ്യനയത്തിന്റെ ഭാഗമായി ബിജു രമേശിന്റെ ഒമ്പത് ഹോട്ടലുകളില്‍ ഏഴ് ഹോട്ടലുകള്‍ അടയ്‌ക്കേണ്ടി വന്നു. ഇങ്ങനെ വന്‍ നഷ്ടമുണ്ടായ വ്യവസായി സര്‍ക്കാറിനെതിരെ ആരോപണം ഉന്നയിക്കുന്നത് സ്വാഭാവികമാണ്. ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജു രമേശിന്റെ വ്യക്തി വൈരാഗ്യമാണെന്നും ബാബു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends