Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'അത് അടിച്ചു കഴിഞ്ഞാലോ, ജീവിതത്തിൽ പിന്നെ ഒരിക്കലും അയാൾ മദ്യം കൈകൊണ്ടു തൊടില്ല, ഇങ്ങിനെയൊക്കെയല്ലാതെ എങ്ങിനെയാണ് നമ്മുടെ സംസ്ഥാനം മദ്യവിമുക്തമാക്കേണ്ടത്....?'ബെവ്ക്യൂ ആപ്പിനെയും സർക്കാറിനെയും പരിഹസിച്ച് നടൻ ജോയ് മാത്യു

31 MAY 2020 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

അകത്ത് പോയി കിടക്കടാ കാട്ടുകള്ളാ...! പദ്മകുമാറിന്റെ ജാമ്യാപേക്ഷ കീറിയെറിഞ്ഞ് കൊല്ലം വിജിലന്‍സ് കോടതിയുടെ സംഹാരം !! ഒരുത്തനും രക്ഷപ്പെടില്ല ഊടുപാട് ജാമ്യം തള്ളുന്നു; ജയിലില്‍ മാനസിക വിഭ്രാന്തിയില്‍ അലറി പദ്മകുമാര്‍ ! അഴിക്കുള്ളില്‍ ആരോഗ്യം ക്ഷയിച്ച് ചാകാറായി വാസു

ഇവിടെ കാലു കുത്തരുത്!! അയ്യപ്പന്മാരെ ആട്ടിയോടിച്ച് പിണറായി പോലീസ്... പത്മനാഭന്റെ മുന്നിൽ പേക്കൂത്ത്

യുഡിഎഫ് എന്നത് ഒരു രാഷ്ട്രീയ മുന്നണി എന്നതിൽ നിന്നും മാറി വെറുമൊരു 'പി.ആർ മുന്നണി' ആയി അധഃപതിച്ചു; കോടികൾ മുടക്കി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞർക്ക് പോലും കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് സമ്മതിക്കേണ്ടി വന്നിരിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി

ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നൽകി ദേശീയപാത അതോറിറ്റി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി...മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും വീണ്ടും റിമാൻഡ് ചെയ്തു

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ബാറുകൾക്കും സർക്കാർ പൂട്ടിട്ടു. എന്നാൽ മദ്ധ്യം കിട്ടാൻ മാസങ്ങൾ കാത്തിരുന്ന പ്രവാസികൾക്ക് ശുഭ വാർത്തയായിരുന്നു ബെവ്‌ ക്യൂ ആപ്പ്. എന്നാൽ ബെവ്‌ ക്യൂ ഏറെ കോളിളക്കങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് സംസ്ഥാനത്ത് മദ്യവിൽപനക്കായി ഏർപ്പെടുത്തിയ ബെവ്ക്യൂ ആപ്പിനെയും സർക്കാറിനെയും പരിഹസിച്ച് നടൻ ജോയ് മാത്യു രംഗത്തെക്ക് എത്തുകയുണ്ടായി. ഐ.ടി വകുപ്പും മന്ത്രിയും ഐ.ടി സെക്രട്ടറിയും പ്രൊഫഷണലുകളും ഉണ്ടായിട്ടും സ്വകാര്യ കമ്പനിക്ക് കരാർ കൊടുത്തതി​​െൻറ ഗുട്ടൻസ് ആർക്കും മനസ്സിലായിട്ടില്ലെന്നും അവിടെയാണ് സർക്കാറിന്‍റെ ജനങ്ങളോടുള്ള പ്രതിബദ്ധത തിരിച്ചറിയേണ്ടതെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് പൂർണ രൂപം ഇങ്ങനെ:

നമ്മൾ ദൈവരാജ്യത്തോട് അടുക്കുന്നു...

കള്ളുകുടിയന്മാരെ നേർവഴിക്ക് നടത്താനും അവരെ മദ്യപാനാസക്തിയിൽ നിന്നും മോചിപ്പിക്കുവാനുമായി കേരള ഗവൺമെന്റ് നടപ്പിലാക്കിയ ആപ്പ് പരിപാടിയെ എന്തുകൊണ്ടാണ് മദ്യവിരുദ്ധ പ്രസ്ഥാനക്കാർ പിന്തുണക്കാത്തത്?
സ്വന്തമായി ഒരു ഐ.ടി വകുപ്പും വകുപ്പിന് ഒരു മന്ത്രിയും അതിനു കീഴെ ഐ.ടി സെക്രട്ടറി. അതിന്നും കീഴെ നിരവധി ഐ.ടി പ്രൊഫഷണലുകൾ (ചിരിക്കാൻ വേണ്ടി പറഞ്ഞതല്ല) പിന്നെ ഇവർക്ക് തുലയ്ക്കുവാൻ പൊതുഖജാനാവ് !. എന്നിട്ടും ഇവർക്കൊന്നും സാധിക്കാത്ത കാര്യം ഒരു സ്വകാര്യ കമ്പനിക്ക് കരാർ കൊടുത്തതിന്റെ ഗുട്ടൻസ് ആർക്കും മനസ്സിലായിട്ടില്ല. അവിടെയാണ് സർക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത തിരിച്ചറിയേണ്ടത്.

ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞപോലെ ഘട്ടം ഘട്ടമായി മദ്യലഭ്യത കുറയ്ക്കുന്നതോടെ മദ്യപാനികളിൽ മദ്യാസക്തി കുറയുകയും അതുവഴി മദ്യവിമുക്തമായ ,ദൈവത്തിന്റെ സ്വന്തം നാടായി കേരളം മാറുകയും ചെയ്യും. ഇത് നമ്മുടെ ഐ ടി വകുപ്പിന് മനസ്സിലായില്ല. എന്നാൽ സ്വകാര്യകമ്പനിക്ക് മനസ്സിലാവുകയും ചെയ്തു. അത് മനസ്സിലാക്കിത്തന്നെയാണ് ഗവൺമെന്റ് ഈ പുതിയ ആപ്പ് മദ്യപാനികളിൽ അടിച്ചു കേറ്റിയിരിക്കുന്നത്. സംശയമുണ്ടെങ്കിൽ നിങ്ങൾ ഇതൊന്നു ഡൌൺ ലോഡ് ചെയ്യൂ. നിങ്ങൾ കോഴിക്കോട്ടുകാരനാണെങ്കിൽ നിങ്ങൾക്ക് കണ്ണൂരിലെ ഒരു ബാറിൽ നിന്നും മദ്യം കിട്ടും. കോട്ടയംകാരനാണെങ്കിൽ കൊച്ചിയിലും കൊച്ചിക്കാരനാണെങ്കിൽ കാഞ്ഞിരപ്പള്ളിയിലും! ആപ്പിൽപ്പെട്ട പാവം മദ്യപാനി ഇത്രയൂം ദൂരം യാത്ര ചെയ്തു ആപ്പ് നിർദ്ദേശിച്ച സ്ഥലത്ത് എത്തിയാലോ? സാധനം തീർന്നു എന്നായിരിക്കും ഉത്തരം.

അല്ലെങ്കിൽ ബീവറേജിൽ വിറ്റഴിയാതെ കെട്ടിക്കിടക്കുന്ന കൂതറ ചരക്കുകൾ ഭാഗ്യമുണ്ടെങ്കിൽ കിട്ടിയെങ്കിലായി. അത് അടിച്ചു കഴിഞ്ഞാലോ, ജീവിതത്തിൽ പിന്നെ ഒരിക്കലും അയാൾ മദ്യം കൈകൊണ്ടു തൊടില്ല , ഇങ്ങിനെയൊക്കെയല്ലാതെ എങ്ങിനെയാണ് നമ്മുടെ സംസ്ഥാനം മദ്യവിമുക്തമാക്കേണ്ടത്? മദ്യപാനം ഒരു ശീലമാക്കിയ മലയാളികളെ മദ്യാസക്തിയിൽ നിന്നും മോചിപ്പിക്കാൻ കേരള ഗവൺമെന്റ് കാണിക്കുന്ന ഈ ശുഷ്കാന്തിയെ നമ്മൾ പിന്തുണച്ചില്ലെങ്കിൽ പിന്നെ ആരാണ് പിന്തുണക്കുക!. ചുരുങ്ങിയപക്ഷം സഖാക്കളെങ്കിലും ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ഇമ്മാതിരി ഒരു ആപ്പ് കണ്ടുപിടിച്ച സ്വകാര്യ കമ്പനിയെയും അതിലെ ആപ്പ് ശില്പികളെയും ആദരിക്കാൻ കേരള ജനത രാഷ്ട്രീയ ഭേദമെന്യേ തയ്യാറായി കഴിഞ്ഞു, അവർ ഒന്ന് പുറത്തേക്ക് വന്നാൽ മാത്രം മതി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാവിലെ വർദ്ധിച്ച സ്വർണവില ഉച്ചക്ക് കുത്തനെ കുറഞ്ഞു...പവന് 880 രൂപയുടെ കുറവ്  (3 minutes ago)

അകത്ത് പോയി കിടക്കടാ കാട്ടുകള്ളാ...! പദ്മകുമാറിന്റെ ജാമ്യാപേക്ഷ കീറിയെറിഞ്ഞ് കൊല്ലം വിജിലന്‍സ് കോടതിയുടെ സംഹാരം !!  (8 minutes ago)

കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവെന്ന ബഹുമതി സിദ്ധരാമയ്യയ്ക്ക്...  (17 minutes ago)

ഇവിടെ കാലു കുത്തരുത്!! അയ്യപ്പന്മാരെ ആട്ടിയോടിച്ച് പിണറായി പോലീസ്... പത്മനാഭന്റെ മുന്നിൽ പേക്കൂത്ത്  (46 minutes ago)

ശബരിമലയിലെ സ്വര്‍ണക്കൊള്ള; സ്വര്‍ണം കവരാന്‍ കൂട്ടുനില്‍ക്കുകയും ഗൂഡാലോചന നടത്തുകയും ചെയ്ത പത്മകുമാറിനെയും മറ്റു നേതാക്കളെയും സി.പി.എം സംരക്ഷിക്കുകയാണ് ; ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

യുഡിഎഫ് എന്നത് ഒരു രാഷ്ട്രീയ മുന്നണി എന്നതിൽ നിന്നും മാറി വെറുമൊരു 'പി.ആർ മുന്നണി' ആയി അധഃപതിച്ചു; കോടികൾ മുടക്കി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞർക്ക് പോലും കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെതിരെ ഭരണവി  (1 hour ago)

തീർത്ഥാടന യോഗം, ശത്രുവിജയം: ഈ രാശിക്കാർക്ക് ഇന്ന് ഐശ്വര്യപൂർണ്ണമായ ദിനം  (1 hour ago)

ബിജുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നൽകി ദേശീയപാത അതോറിറ്റി  (1 hour ago)

അനധികൃതമായി കൈവശം വച്ച ഓഫീസ് ഒഴിഞ്ഞത് നന്നായി; ഓഫീസ് വിവാദം പിആർ ഏജൻസികളുടെ ഇലക്ഷൻ സ്റ്റണ്ട്; വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ  (1 hour ago)

ജാമിഅ മര്‍കസ് പ്രവേശനം: അപേക്ഷിക്കേണ്ട അവസാന തിയ്യതി നാളെ  (1 hour ago)

യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാഅത്ത് ഇസ്ലാമി ആയിരിക്കും; സി.പി.എം നേതാവ് എ.കെ ബാലന്‍ ഇന്നലെ നടത്തിയ പ്രസ്താവനയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി..  (1 hour ago)

ചന്ദ്രിക ദിനപത്രത്തിന്‍റെ ചീഫ് ഫോട്ടോഗ്രാഫര്‍ കെ.ഗോപകുമാര്‍ അന്തരിച്ചു  (1 hour ago)

ഇങ്ങനെ അല്ലല്ലോ താൻ ശ്രീലേഖയോട് പറഞ്ഞത് ഡയലോഗ് അടി മതി..! മടുത്തു ഞാൻ ഇറങ്ങുന്നു MLA  (1 hour ago)

യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി  (2 hours ago)

Malayali Vartha Recommends