Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ലോകകപ്പ് കാണാൻ ഇനി പണം മുടക്കേണ്ട; ബിഗ് സ്‌ക്രീൻ പ്രദർശനങ്ങൾ സൗജന്യമാക്കി സർക്കാർ ഇടപെടൽ

22 JUNE 2026 09:04 PM IST
മലയാളി വാര്‍ത്ത

പബ്ലിക്ക് സ്ട്രീമിംഗ് വഴി ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സൗജന്യമായി കാണുന്നതിന് ഇനി പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകുമെന്ന് കായികവകുപ്പ് മന്ത്രി ഒ.ജെ ജനീഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫിഫ ലോകകക്പ്പ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സീ എന്റര്‍ടൈന്‍മെന്റ് എന്ന സ്ഥാപനത്തിന് നല്‍കിയതും സീ ചാനല്‍ കേരളത്തിലെ ഓണ്‍ലൈന്‍ സ്ട്രീമിംഗിന് സ്വകാര്യ ഫുട്‌ബോള്‍ ക്ലബ്ബായ ഈഗിള്‍സ് എഫ്.സി കേരളയുമായി കരാറില്‍ ഏര്‍പ്പെട്ടതും അതുവഴി കേരളത്തിലും എല്ലാ പ്രദര്‍ശനങ്ങള്‍ക്കും ലൈസന്‍സ് ആവശ്യമായി വരുമോ എന്നതുമാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയത്.

അടിയന്തിര ഇടപെടല്‍ നടത്തിയ സര്‍ക്കാര്‍ ഈഗിള്‍സ് ഫുട്‌ബോള്‍ ക്ലബ്ബുമായി ചര്‍ച്ചകള്‍ നടത്തി ലാഭേച്ഛയില്ലാതെ ഫുട്‌ബോള്‍ പ്രദര്‍ശനം നടത്തുന്നവര്‍ക്ക് സൗജന്യമായി പ്രദര്‍ശനാനുമതി ലഭ്യമാക്കുകയായിരുന്നു. കായിക പ്രേമികളുടെ കൂട്ടായ്മകള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രവേശന ഫീസ് വാങ്ങാതെ നടത്തുന്ന പ്രദര്‍ശനങ്ങള്‍ക്കാണ് ഈ ഇളവ് ലഭ്യമാവുക. വാണിജ്യ സ്ഥാപനങ്ങള്‍ മാളുകള്‍ എന്നിവ അവരുടെ സാമ്പത്തികതാത്പര്യാര്‍ത്ഥം സംഘടിപ്പിക്കുന്ന പബ്ലിക്ക് സ്ട്രീമിംഗുകള്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.

ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഇന്ത്യയിലെ സംപ്രേക്ഷണ അവകാശം സി എന്റര്‍ടൈന്‍മെന്റ് എന്ന സ്ഥാപനത്തിനാണ് ലഭിച്ചത്. ഓണ്‍ലൈന്‍ സ്ട്രീമിംഗനുള്ള അനുമതിയുള്ള അവരുടെ തന്നെ സ്ഥാപനമായ സീ ഫൈവ് കേരളത്തിലെ ഫുട്‌ബോള്‍ ക്ലബ്ബായ ഈഗിള്‍സ് എഫ്.സി കേരളയുമായാണ് കേരളത്തിലെ പബ്ലിക്ക് സ്ട്രീമിംഗിന് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഫിഫയുടെ ലൈസന്‍സ് ഫീ ആയ 25000 മുതല്‍ 2,50000 രൂപ വരെ നല്‍കണമായിരുന്നു.

വാണിജ്യ സ്ഥാപനങ്ങളും മാളുകളും സാമ്പത്തിക താത്പര്യാര്‍ത്ഥം നടത്തുന്ന ഫുട്‌ബോള്‍ മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗും കായിക പ്രേമികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ എന്നിവ സൗജന്യമായി നടത്തുന്ന പ്രദര്‍ശനങ്ങളും രണ്ടായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. ഫുട്‌ബോള്‍ മത്സരങ്ങള്‍ പണം മുടക്കാതെ തന്നെ കായികപ്രേമികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ കാണാന്‍ സൗകര്യമുണ്ടാവണം എന്നതാണ് സര്‍ക്കാര്‍ നിലപാട്.

വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കായികവകുപ്പ് ഇതില്‍ ഇടപെടുകളും കായികപ്രേമികള്‍ക്ക് സൗജന്യമായി ഫുട്‌ബോള്‍ സ്ട്രീമിംഗിന് അവസരമൊരുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഫിഫ, സി ചാനല്‍ പ്രതിനിധികളുമായും ഈഗിള്‍സ് എഫ്.സി കേരള ഉടമകളുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. ഇന്നാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തിയത്. പ്രദര്‍ശനം നടത്തുന്നവരും നടത്താന്‍ ആഗ്രഹിക്കുന്നവരും ഈഗിള്‍സ് എഫ്.സി കേരള. കോമില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്തു പ്രദര്‍ശനാനുമതി നേടി മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. ലൈസന്‍സ് ഓട്ടോമാറ്റിക്കലി അപ്രൂവ് ചെയ്യപ്പെടും.

കേരളത്തിലെ കായികപ്രേമികളുടെ ആഗ്രഹത്തിനൊപ്പം നിന്ന ഈഗിള്‍സ് എഫ്.സി കേരളയുടെ അധികൃതര്‍, സീ ചാനല്‍ അധികൃതര്‍, ഫിഫ പ്രതിനിധികള്‍ എന്നിവരോട് സംസ്ഥാന സര്‍ക്കാരിന്റെ നന്ദി ഈ അവസരത്തില്‍ അറിയിക്കുകയാണെന്നും മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു. പത്രസമ്മേളനത്തില്‍ കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത്, ഈഗിള്‍സ് എഫ്.സി കേരള ചെയര്‍മാന്‍ ഷാഫി മേത്തര്‍ എന്നിവരും സന്നിഹിതരായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (32 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (48 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends