വൈറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ഛയം പൊളിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഹൈക്കോടതി

അപകടത്തിലായ എറണാകുളം വൈറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ഛയം പൊളിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഹൈക്കോടതി. 26 നിലകളുള്ള ഇരട്ട ടവറുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള ടെണ്ടറില്‍ നിന്ന് ഒഴിവാക്കപ്പെട്ട് ചെന്നൈ കമ്പനി പികെ യൂണികിന്റെ ഹര്‍ജിയിലാണ് ഇടപെടല്‍. കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയ തങ്ങളൈ ഒഴിവാക്കിയെന്നും നിയമപരമല്ല നടപടിയെന്നുമാണ് കമ്പനിയുടെ വാദം.
ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ സിംഗിള്‍ ബഞ്ചിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ പൊളിക്കല്‍ പാടില്ലെന്നും അനുബന്ധ പ്രവര്‍ത്തനങ്ങളുമായി ജില്ലാ ഭരണകൂടത്തിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. എഡിഫെയ്‌സ് എന്ന വിദേശ കമ്പനിയ്ക്കാണ് പൊളിക്കലിനുള്ള കരാര്‍ നല്‍കിയത്. കമ്പനിയുടെ പ്രവൃത്തി പരിചയം കണക്കിലെടുത്തായിരുന്നു നടപടി. നേരത്തെ മരട് ഫ്‌ലാറ്റുകള്‍ പൊളിച്ച കമ്പനിയാണ് എഡിഫെയ്‌സ്.
https://www.facebook.com/Malayalivartha

























