Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

നാളെ മുതല്‍ എല്ലാത്തിനും തീ വില

31 MARCH 2015 05:43 PM IST
മലയാളി വാര്‍ത്ത.

നാളെ മുതല്‍ കെഎസ് ആര്‍ടിസി നിരക്ക് കൂടും കൂടാതെ ആവശ്യ സാധനങ്ങളുടെ നിരക്കും കുത്തനെ ഉയരരുന്നതോടെ സാധാരണക്കാരന്റെ കീശ കീറുമെന്നതില്‍ സംശയമില്ല. കേന്ദ്ര, സംസ്ഥാന ബജറ്റ് നിര്‍ദേശങ്ങള്‍ നാളെ ഒരുമിച്ചു പ്രാബല്യത്തിലാകുന്നതോടെ വിലക്കയറ്റം മൂലം സാധാരണക്കാരുടെ നടുവൊടിയും. റയില്‍വേ ചരക്കുകൂലി നാളെ മുതല്‍ വര്‍ധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വില കൂടുമെന്നുറപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ പെട്രോള്‍, ഡീസല്‍ സെസ് കൂടി ഏര്‍പ്പെടുത്തുന്നതോടെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ വിലക്കയറ്റം കേരളത്തിനു നേരിടേണ്ടിവരും. കേരളം ഇറക്കുമതി ചെയ്യുന്ന പ്രധാന ഭക്ഷ്യവസ്തുക്കളായ പയറുവര്‍ഗങ്ങളും ധാന്യങ്ങളുമുള്‍പ്പെടെയുള്ളവയുടെ ചരക്കുകൂലി 10% വരെയാണു റയില്‍വേ ബജറ്റില്‍ വര്‍ധിപ്പിച്ചത്. ഇതിനു പുറമെ മണ്ണെണ്ണ, എല്‍പിജി എന്നിവയുടെ കടത്തുകൂലിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം വീട്ടുചെലവുകള്‍ ഗണ്യമായി കൂട്ടും. ഭവന, റോഡ് നിര്‍മാണ പദ്ധതികള്‍ക്കായി പെട്രോളിനും ഡീസലിനും ഒരു രൂപ തീരുവ ഏര്‍പ്പെടുത്താനുള്ള സംസ്ഥാന ബജറ്റിലെ നിര്‍ദേശവും നാളെ മുതല്‍ പ്രാബല്യത്തിലാകും. ഇരുചക്രവാഹനങ്ങളുടെ നികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്.
വേനല്‍ക്കാലത്തു വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നതോടെ കെഎസ്ഇബി കൂടുതല്‍ കടത്തിലാകും. സിഗരറ്റിന്റെയും മദ്യത്തിന്റെയും നികുതി ഉയര്‍ത്തിയത് ആരോഗ്യപരമായി നല്ല തീരുമാനമാണെങ്കിലും പൊതുവെ രണ്ടിനും നികുതി കൂടുതലുള്ള കേരളത്തില്‍ ഇവ ഉപയോഗിക്കുന്നവരുടെ പോക്കറ്റു കാലിയാകും. ഇടയ്ക്കിടെ വിലകൂടുന്ന കേരളത്തിലെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വീണ്ടും കൂട്ടാനും കേന്ദ്ര ബജറ്റ് തീരുമാനം വഴിവയ്ക്കും. ട്രെയിന്‍, ബസ് യാത്രയുടെ നിരക്കു കൂടില്ലെങ്കിലും വിമാനയാത്രയ്ക്കു ചെലവുകൂടും. കേന്ദ്രനികുതി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കേരളത്തിലെ ഭാഗ്യക്കുറി നടത്തിപ്പിലെ പ്രതിസന്ധി കൂടും.
സിമന്റ്, സ്റ്റീല്‍ എന്നിവയുടെ ചരക്കുകൂലി കൂട്ടിയതു നിര്‍മാണമേഖലയിലെ പ്രതിസന്ധി വരും ദിവസങ്ങളില്‍ രൂക്ഷമാക്കും. സിമന്റിന്റെ വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര ബജറ്റിലും നിര്‍ദേശമുണ്ട്. രണ്ടുംകൂടിയാകുമ്പോള്‍ സിമന്റ് വില പായ്ക്കറ്റിന് അഞ്ഞൂറിനടുത്തെത്തിയാലും അദ്ഭുതപ്പെടാനില്ലെന്നാണു വ്യാപാരികള്‍ നല്‍കുന്ന സൂചന. കല്‍ക്കരിയുടെ കടത്തുകൂലി വര്‍ധിപ്പിച്ചതോടെ കേരളം പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുടെ നിരക്കിലും വര്‍ധനയുണ്ടാകും. അങ്ങനെ എല്ലാം കൊണ്ടും സാധാരണക്കാരന്‍ പെരുവഴിയില്‍ വിവാദങ്ങള്‍ മറ്റൊരു വഴിയേ എത്തി ഇവയെ കാര്യമായി മറയ്ക്കുന്നുമുണ്ട്.
ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാകുന്നതിനു മുന്‍പുതന്നെ വിലക്കയറ്റം തുടങ്ങിയെന്നാണു വിപണിയില്‍നിന്നുള്ള വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends