Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖിനെതിരെ മുന്‍ ഭാര്യ നസീമ പീഡനക്കുറ്റം ആരോപിച്ച് കോടതിയില്‍

01 APRIL 2015 09:04 AM IST
മലയാളി വാര്‍ത്ത.

കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖിനെതിരെ മുന്‍ ഭാര്യ നസീമ പീഡനക്കുറ്റം ആരോപിച്ച് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ഒന്നാം മജിസ്‌ട്രേട്ട് കോടതിയില്‍ പരാതി നല്‍കി. കഴിഞ്ഞ മാസം 28നാണ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് കാണിച്ച് നസീമ പരാതി നല്‍കിയത്. പരാതി പരിഗണിച്ച കോടതി, ഏപ്രില്‍ ഒന്‍പതിലേക്ക് മാറ്റി.
അര്‍ബുദ രോഗം സ്ഥിരീകരിച്ച തന്റെ ചികില്‍സയുടെ കാര്യമോ കുട്ടികളുടെ കാര്യമോ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ അന്വേഷിച്ചിട്ടില്ലാത്ത സിദ്ദിഖ്, ഇക്കഴിഞ്ഞ ജനുവരി അവസാനം വെള്ളക്കടലാസില്‍ എഴുതി തന്നെ തലാഖ് ചൊല്ലിയതായി അറിയിക്കുകയായിരുന്നു. കാന്‍സര്‍ രോഗിയായ തനിക്കും മക്കള്‍ക്കും ചെലവ് നല്‍കാതെ സിദ്ദീഖ് മറ്റൊരു വിവാഹംകഴിച്ചതായും പരാതിയിലുണ്ട്.
കാസര്‍ഗോഡ് ലോകസഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സിദ്ദിഖ് തന്റെ രോഗം പത്രമാസികകളിലുടെ പ്രചരിപ്പിച്ചു വോട്ട് പിടിക്കുകയും പ്രവാസികളില്‍ നിന്നടക്കം പണപ്പിരിവ് നടത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. ജനുവരിയിലാണ് തലാഖ് ചൊല്ലിയെന്നറിയിച്ചുള്ള വെള്ളക്കടലാസ് തപാലില്‍ കിട്ടിയത്. സിദ്ദിഖ് മറ്റൊരാളെ വിവാഹംകഴിച്ചതായി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ നിന്നാണ് മനസിലായത്.
സിദ്ദിഖിന്റെ പരസ്ത്രീബന്ധം അറിഞ്ഞതിനെതുടര്‍ന്ന് അത് ചോദ്യം ചെയ്തതിന് തന്നെ നിരന്തരമായി ദോഹോപദ്രവം ഏല്‍പ്പിച്ചു. 2012 ഓഗസ്റ്റില്‍ മാറില്‍ മുറിവേല്‍പ്പിച്ചു. പിന്നീട് 2013 ഏപ്രിലില്‍ ഇത് പരിശോധിപ്പിച്ചപ്പോള്‍ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു. 2014 ഫെബ്രുവരിയില്‍ അര്‍ബുദ രോഗചികിത്സക്കിടയില്‍ കീമോതെറാപ്പിചെയ്തതിന് ശേഷം തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ വച്ചും തന്നെ ക്രൂരമായി മര്‍ദ്ദിച്ചു. ഫേസ്ബുക്കിലുടെയും ഫോണിലുടെയും സിദ്ദിഖിന്റെ രാഷ്ട്രീയഗുണ്ടകള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു.
സിദ്ദിഖ് തെരഞ്ഞെടുപ്പ് ചെലവിനെന്ന് പറഞ്ഞ് തന്റെ വീട്ടില്‍ നിന്ന് പലപ്പോഴായി 25 ലക്ഷം രൂപ വാങ്ങിച്ചു.
തെരഞ്ഞെടുപ്പിനുശേഷവും വീണ്ടും പണമാവശ്യപ്പെട്ടു. കണ്ണൂര്‍ താഴെചൊവ്വ സ്വദേശി പി വി ഷറഫുന്നീസക്ക് ആഭരണം നല്‍കാനാണ് വീണ്ടും പണം ചോദിച്ചതെന്നാണ് മനസ്സിലായത്.
വിവാഹവേളയില്‍ തനിക്ക് രക്ഷിതാക്കള്‍ നല്‍കിയ ആഭരണത്തില്‍ നിന്ന് 100 പവന്‍ സിദ്ദിഖിന്റെ ഉമ്മയും സഹോദരിയും കൈക്കലാക്കി.സൗന്ദര്യമില്ലെന്നും പണമില്ലെന്നും പറഞ്ഞ് ഭര്‍ത്താവിന്റെ സഹോദരിയും ഉമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നു. മക്കള്‍ക്ക് വീട്ടില്‍ നിന്ന് നല്‍കിയ 20 പവന്‍ സ്വര്‍ണവും അവര്‍ സ്വന്തമാക്കി.
ഇക്കഴിഞ്ഞ ജനുവരിയില്‍ തലാഖ് ചൊല്ലിയതായി തപാലില്‍ വെള്ളക്കടലാസില്‍ വിവരം കിട്ടുകയാണ് ചെയ്തത്. ഉന്നതരാഷ്ട്രീയ ബന്ധവും പൊലീസിന്റെ സ്വാധീനവും കാരണം പൊലീസില്‍ പരാതി നല്‍കുന്നില്ല. ഷറഫുന്നിസയെന്ന സ്ത്രീയെ വിവാഹം കഴിച്ചതായി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് മനസിലായതെന്ന് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends