കാറിടിച്ച് കുട്ടിമരിച്ച സംഭവം; പ്രതിയെ നെടുമ്പാശ്ശേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തു
വഴിയോരത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ കാറിടിപ്പിച്ച് കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ചെന്നൈയിലെ വ്യവസായി ഷാജി പുരുഷോത്തമനെ നെടുമ്പാശേരിയില്‍ കസ്റ്റഡിയിലെടുത്തു. ചെന്നൈയിലെ പ്രമുഖ മലയാളി വ്യവസായി എം.പി പുരുഷോത്തമന്റെ മകനാണ് ഷാജി പുരുഷോത്തമന്. ബാങ്കോക്കില്‍ നിന്ന് പുലര്‍ച്ചെ നാല് മണിയോടെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ഷാജിയെ എമിഗ്രേഷന്‍ വിഭാഗം പിടികൂടുകയായിരുന്നു. ഇയാളെ തമിഴ്നാട് പോലീസിന് കൈമാറി. ഇയാള്‍ വിദേശത്താണെന്ന് മനസിലാക്കിയ പോലീസ് തിരികെയെത്തുമ്പോള്‍ കസ്റ്റഡിയിലെടുക്കാന്‍ രാജ്യത്തെ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും നിര്‍ദേശം കൈമാറിയിരുന്നു. ബാങ്കോക്കിലായിരുന്ന ഇയാള്‍ കൊച്ചിയിലേക്ക് എത്തുമെന്ന രഹസ്യവിവരം ലഭിച്ച പോലീസ് കൊച്ചി വിമാനത്താവള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം കൈമാറുകയായിരുന്നു. ഷാജിക്കൊപ്പമുണ്ടായിരുന്ന മൂന്നു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha