Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

വിക്ടേഴ്‌സ് ചാനലില്‍ ഏഴാം ക്ലാസിലെ ഗണിതശാസ്ത്രം ക്ലാസിലൂടെ ശ്രദ്ധേയനായ അധ്യാപകന് ദാരുണാന്ത്യം... സുഹൃത്തിന്റെ ബൈക്കില്‍ നിന്ന് ഇറങ്ങിയ ബിനുകുമാറിന് വീട്ടിലെത്താന്‍ വേണ്ടത് 200 മീറ്റര്‍ മാത്രമായിരുന്നു... ഗണിതാധ്യാപകന് ചുവടുകളുടെ കണക്ക് പിഴച്ചതെവിടെ?

07 JUNE 2020 11:19 AM IST
മലയാളി വാര്‍ത്ത

വിക്ടേഴ്‌സ് ചാനലില്‍ ഏഴാം ക്ലാസിലെ ഗണിതശാസ്ത്രം ക്ലാസിലൂടെ ശ്രദ്ധേയനായ അധ്യാപകന് രാത്രി തോട്ടില്‍ വീണ് ദാരുണാന്ത്യം. വിതുര ഗവ. യുപിഎസ് അധ്യാപകന്‍ നന്ദിയോട് പയറ്റടി ഓട്ടുപാലം അത്തത്തില്‍ ജി.ബിനുകുമാറിനെ (44) വീട്ടില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ പുരയിടത്തിലാണു ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തിയത്

വീടിനു സമീപത്ത് പാലത്തില്‍ കയറുമ്പോള്‍ കാല്‍ വഴുതി വീണു ഒഴുകിയെത്തിയതാണെന്നു കരുതുന്നു. തലയുടെ പിന്‍ഭാഗത്ത് മുറിവുണ്ട്. വെള്ളിയാഴ്ച പുറത്തു പോയ ബിനു രാത്രി വൈകിയും വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ രാത്രി 9 മണിയോടെ സുഹൃത്തായ പാരലല്‍ കോളജ് പ്രിന്‍സിപ്പല്‍ വീടിനു സമീപത്തായി തോട്ടിന്‍കരയില്‍ കൊണ്ടാക്കി മടങ്ങിയെന്ന് വിവരം ലഭിച്ചു.

നന്ദിയോട് പച്ച പയറ്റടി ഓട്ടുപാലത്തില്‍ രാത്രി 9 മണിക്ക് സുഹൃത്തിന്റെ ബൈക്കില്‍ നിന്ന് ഇറങ്ങിയ ബിനുകുമാറിന് വീട്ടിലെത്താന്‍ വേണ്ടത് 200 മീറ്റര്‍ മാത്രം. മധ്യത്തിലായി കൂലംകുത്തി ഒഴുകുന്ന തോടിനു കുറുകെ നടപ്പാലമുണ്ട്. നൂറു മീറ്ററോളം തോടിന്റെ അരികിലൂടെയാണ് വഴി. തോട്ടിനിരികില്‍ കൂടി നടക്കുമ്പോഴോ, അതോ പാലം കടക്കുമ്പൊഴോ, എപ്പൊഴാണ് പിഴയ്ക്കാത്ത കണക്കുകളില്‍ കേമനായിരുന്ന ഈ ഗണിതാധ്യാപകന് ചുവടുകളുടെ കണക്കു പിഴച്ചത്. ഉത്തരമില്ലാത്ത ചോദ്യം

കൂട്ടുകാരുടെ സംഘത്തില്‍ നിന്ന് പിരിഞ്ഞ് ബിനു എത്തുമ്പോഴും കനത്ത മഴയ്ക്കു ശേഷമുള്ള ചാറ്റല്‍ തുടര്‍ന്നിരുന്നു. റോഡില്‍ ചളിയും തോട്ടില്‍ കുത്തൊഴുക്കും. തെരുവ് വിളക്ക് ഇല്ലാത്തഭാഗം, കുറ്റാക്കുറ്റിരുട്ട്.. പാലത്തിലേക്ക് കയറുന്ന ഭാഗത്ത് വിടവുണ്ട്. ഇതില്‍ കാല്‍ അകപ്പെട്ടു വീണതാവാമെന്നും പൊലീസ് കരുതുന്നു.

ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് ബിനു എത്താത്തതിനെച്ചൊല്ലി വീട്ടില്‍ സംശയമുയര്‍ന്നത്. വീട്ടിനടുത്ത് സുഹൃത്ത് കൊണ്ടു വിട്ടു എന്ന വിവരം ലഭിച്ചതോടെ അപകടത്തെപ്പറ്റി ആശങ്കയായി. ആദ്യം പാലോട് പൊലീസും പിന്നീട് ഫയര്‍ഫോഴ്‌സും തോട്ടിലിറങ്ങി തിരഞ്ഞു. പക്ഷേ വീഴ്ചയില്‍ ഒഴുക്കിലകപ്പെട്ട ബിനു അപ്പൊഴേക്കും വീടിനടുത്തു ബൈക്കിറങ്ങിയ സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്ററിലേറെ ഒഴുകിപ്പോയിരുന്നു.

രാത്രി നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും അടക്കം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ സ്‌കൂളിലെ അധ്യാപിക കൃഷ്ണപ്രിയ ആണ് ഭാര്യ: മകള്‍: എട്ടാം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദ.വ്യാഴാഴ്ച വിക്ടേഴ്‌സ് ചാനലില്‍ ഏഴാം ക്ലാസ് ഗണിതത്തില്‍ ബിനു എടുത്ത ക്ലാസിന്റെ പുനഃസംപ്രേഷണം ഇന്ന് വൈകിട്ട് നാലിനാണ്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends