Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

യുഡിഎഫില്‍ പ്രതിസന്ധി രൂക്ഷം,രണ്ടും കല്‍പ്പിച്ച് മാണി, കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാത്തതില്‍ കേരളാകോണ്‍ഗ്രസിന് അതൃപ്തി

02 APRIL 2015 08:00 AM IST
മലയാളി വാര്‍ത്ത.

ബാര്‍കോഴ കേസില്‍ ആരോപണ വിധേയരായ ആഭ്യന്തര മന്ത്രി ഉള്‍പ്പടെയുളള കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാത്തതില്‍ മാണിക്ക് കടുത്ത് അതൃപ്തി. കഴിഞ്ഞ ദിവസം ആരോപണമുണ്ടായിട്ടും മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാത്ത ആഭ്യന്തര വകുപ്പിനെതിരെ ആന്റണി രാജുവടക്കമുള്ള കേരളാകോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. നിലപാട് കടുപ്പിച്ച് മാണിയും രംഗത്തെത്തിയതോടെ യുഡിഎഫില്‍ പ്രതിസന്ധി രൂക്ഷമായി.
ബിജുവിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ തനിക്കെതിരെ മാത്രം വിജിലന്‍സ് കേസ് എടുക്കുകയും മറ്റുള്ളവര്‍ക്ക് അത് ബാധകമല്ലാതാകുകയും ചെയ്തത് എങ്ങനെയാണെന്ന ചോദ്യം ഉയര്‍ന്നതോടെ മാണിയെ കോണ്‍ഗ്രസ് കുരുക്കിയതാണെന്ന ധാരണയാണ് ജനങ്ങളില്‍ പരക്കുന്നത്. ഒരുപന്തിയില്‍ രണ്ട് വിളമ്പ് ശരിയാണോ എന്ന ചോദ്യം ഉയര്‍ത്തിയതോടെ മാണിയുടെ ഭാഗങ്ങള്‍ക്ക് കൂടുതല്‍ ആധികാരികത വന്നതായാണ് കേരളാ കോണ്‍ഗ്രസ് വൃത്തങ്ങളുടെ വിലയിരുത്തല്‍. അതേസമയം പി സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കണം എന്ന ആവശ്യത്തെ പോലെ മന്ത്രിമാര്‍ക്കെതിരെയും കേസെടുക്കണം എന്ന് മാണി കടുംപിടുത്തം തുടര്‍ന്നാല്‍ അത് ഉമ്മന്‍ചാണ്ടി മന്ത്രിസഭ തന്നെ കടുത്ത പ്രതിസന്ധിയിലാകും.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എക്‌സൈസ് മന്ത്രി കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവരാണ് കേസിലെ ആരോപണ വിധേയര്‍.
ആരോപണം നേരിട്ട കോണ്‍ഗ്രസ് മന്ത്രിമാരെ കേസില്‍നിന്ന് ഒഴിവാക്കിയതിനെതിരേ മാണിവിഭാഗം പൊട്ടിത്തെറിച്ചതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നീക്കങ്ങളെയാണ് കേരളാ കോണ്‍ഗ്രസ് സംശയത്തോടെ കാണുന്നത്. ഇതോടെ കടുത്ത സമ്മര്‍ദ്ദത്തിന് നടുവിലാണ് രമേശ് ചെന്നിത്തല. മാണിയെ കുടുക്കാന്‍ വേണ്ടി ബാര്‍ കോഴവിവാദം ചിലകേന്ദ്രങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന സംശയം നേരത്തെതന്നെ മാണി ഉന്നയിച്ചിരുന്നു.
മാണിക്ക് പിന്തുണയുമായി യുഡിഎഫിലെ ചില ഘടകകക്ഷികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ബാര്‍ കോഴയില്‍ മാണിക്കെതിരേ മാത്രം കേസെടുത്തത് ആസൂത്രിതമായിരുന്നുവെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്. മുന്നണിയെപ്പോലും പ്രതിസന്ധിയിലാക്കിയ ഈ നടപടി അന്യായമാണെന്നാണ് അവര്‍ പറയുന്നത്. മുന്നണിയിലെ രണ്ടുകക്ഷികളോട് ഇരട്ടനീതി കാട്ടിയതിനെക്കുറിച്ച് എങ്ങനെ വിശദീകരിക്കുമെന്നാണു ഘടകകക്ഷികളുടെ ചോദ്യം. തങ്ങളോടു നീതികേട് കാട്ടിയതിലുള്ള പ്രതിഷേധം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പരസ്യമായി തന്നെ പ്രകടിപ്പിച്ചത് യു.ഡി.എഫിലെ പ്രതിസന്ധിയുടെ ആഴം കൂട്ടിയിട്ടുണ്ട്.
മുന്നണിയോഗത്തില്‍ രമേശ്‌ചെന്നിത്തല ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് മാണി ആവശ്യപ്പെടുമെന്നാണ് സൂചന. ഇതിന് എ ഗ്രൂപ്പിന്റെ മൗനപിന്തുണയുമുണ്ട്. ആരോപണ വിധേയരായ സ്ഥിതിക്ക് രമേശ് ചെന്നിത്തല മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കുള്ളത്.
അതേസമയം തനിക്കെതിരെ കുറ്റപത്രം വരാതിരിക്കാനാണ് മാണി നിലപാട് കര്‍ക്കശമാക്കുന്നതെന്ന് വ്യക്തമാണ്. കുറ്റപത്രം വന്നാല്‍ പ്രതിഷേധിച്ച് മുന്നണിയില്‍ നിന്നും മാറിനില്‍ക്കാനും കേരളാ കോണ്‍ഗ്രസ് ശ്രമിച്ചേക്കും.നിലവില്‍ആരോപണത്തില്‍ ആഭ്യന്തരവകുപ്പിനെയും ഐ ഗ്രൂപ്പിനെയുമാണ് മാണിവിഭാഗം സംശയിക്കുന്നത്. കേസ് എടുക്കാന്‍ വിജിലന്‍സ് മടിച്ചത് മാത്രമല്ല, മാണിക്കെതിരേ പരസ്യമായി രംഗത്തുവന്നവരെല്ലാം ഐ ഗ്രൂപ്പുകാരാണെന്നതും ഇതിനാധാരമായി മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഐ ഗ്രൂപ്പിനെയും രമേശ് ചെന്നിത്തലയേയുമാണ് ഇതിനു മാണി വിഭാഗം കുറ്റപ്പെടുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (10 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (10 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (10 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (10 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (11 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (11 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (11 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (11 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (12 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (12 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (12 hours ago)

Malayali Vartha Recommends