Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

യമനില്‍ നിന്നുള്ള ആദ്യസംഘം കൊച്ചിയിലെത്തി, സ്വീകരിക്കാന്‍ സംസ്ഥാന മന്ത്രിമാരടങ്ങുന്ന വന്‍ സംഘം, അടിയന്തിര ധനസഹായം വിതരണം ചെയ്ത് നോര്‍ക്ക

02 APRIL 2015 08:20 AM IST
മലയാളി വാര്‍ത്ത.

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്നും മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെയും കൊണ്ടുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിലെത്തി. യെമനില്‍ നിന്നും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ എത്തിച്ച് അവിടെ നിന്നുമാണ് വിമാനത്തില്‍ മലയാളികള്‍ അടക്കം 168 പേരെ കൊച്ചിയില്‍ എത്തിച്ചത്. ഇന്നു പുലര്‍ച്ചെ 1.45നാണ് വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തില്‍ യുദ്ധഭൂമിയില്‍ നിന്നും അവര്‍ നാടിന്റെ സുരക്ഷിതത്വത്തിലേക്ക് പറന്നിറങ്ങിയത്.
ജിബൂട്ടിയിലേക്ക് കപ്പല്‍ മാര്‍ഗമെത്തിച്ച ഇവരെയും വഹിച്ചു കൊണ്ടുള്ള വിമാനം ഇന്ത്യന്‍ സമയം 9.10 നാണു ജിബൂട്ടിയില്‍ നിന്നു പുറപ്പെട്ടത്. ആദ്യം കൊച്ചിയിലേക്കുള്ള വിമാനമാണ് പുറപ്പെട്ടത്. രാത്രി എട്ടോടെ വിമാനം എത്തിച്ചേരുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇതനുസരിച്ച് ബന്ധുക്കള്‍ അടക്കമുള്ള വന്‍ സംഘം വിമാനത്താവളത്തില്‍ എത്തിയിരുന്നു.
തിരികെ എത്തുന്നവരെ സ്വീകരിക്കാന്‍ മന്ത്രിമാരായ കെ.സി. ജോസഫ്, വി.കെ. ഇബ്രാഹിംകുഞ്ഞ് , കെ. ബാബുഎന്നിവരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘവും വിമാനത്താവളത്തില്‍ എത്തിയിരുന്നു. അന്‍വര്‍ സാദത്ത് എംഎല്‍എ, ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവരും വിമാനത്താവളത്തില്‍ എത്തി. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് സനയിലേക്കു പോകാന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നു മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ സൗദി ഭരണാധികാരികളോട് ഇന്ത്യന്‍ വിമാനങ്ങളുടെ യാത്രാ തടസ്സം നീക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി ഭരണാധികാരികളുമായി നിരന്തരം ആശയ വിനിമയം പുലര്‍ത്തുന്നുണ്ടെന്നും കെ.സി. ജോസഫ് പറഞ്ഞു. മടങ്ങിയെത്തിയവര്‍ക്ക് സഹായധനമായി 2000 രൂപ വീതം നോര്‍ക്ക വിതരണം ചെയ്തു.ഇന്ത്യക്കാരെ രക്ഷപെടുത്തുക എന്ന ദൗത്യവുമായി മന്ത്രി വി കെ സിംഗും യെമനില്‍ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സിങ് യെമനില്‍ എത്തിയത്.
അതേസമയം, ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് മൂന്നാം ദിനവും യമന്റെ തലസ്ഥാന നഗരമായ സനയിലേക്ക് പറക്കാന്‍ അനുമതി ലഭിച്ചില്ല. രക്ഷാപ്രവര്‍ത്തനത്തിനായി അയച്ച രണ്ട് എയര്‍ബസ് എ320 വിമാനങ്ങള്‍ ജിബൂട്ടിയിലാണുള്ളത്. മസ്‌കത്തിലായിരുന്ന വിമാനങ്ങള്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ജിബൂട്ടിയിലെ അമ്പൂലി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.
 പോരാട്ടം രൂക്ഷമായ യെമനിലെ ഏദനില്‍ നിന്ന് 350 ഇന്ത്യക്കാരെ ചൊവ്വാഴ്ച രാത്രിയോടെ കപ്പല്‍ മാര്‍ഗം ജിബൂട്ടിയില്‍ എത്തിക്കുകയായിരുന്നു. \'ഓപറേഷന്‍ റാഹത്ത്\' എന്നുപേരിട്ട രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നാവികസേനാ നിരീക്ഷണ കപ്പലായ ഐ.എന്‍.എസ് സുമിത്രയില്‍ ഇവരെ ജിബൂട്ടിയിലും തുടര്‍ന്ന് വ്യോമസേനാ വിമാനത്തില്‍ മുംബൈയിലും കൊച്ചിയിലും എത്തിക്കുകയായിരുന്നു.
ഏതാണ്ട് 500നും 1,000ത്തിനുമിടയില്‍ ഇന്ത്യക്കാര്‍ മാത്രമാണ് ഏദനില്‍ നേരത്തേ ഉണ്ടായിരുന്നത്. ശേഷിക്കുന്നവരെ ഒഴിപ്പിക്കാന്‍ കപ്പല്‍ ഏദനിലേക്ക് തിരിച്ചുപോകാനിടയുണ്ടെന്നും സൂചനകളുണ്ട്. യമനില്‍ ഏറ്റവുമധികം ഇന്ത്യക്കാര്‍ താമസിക്കുന്നത് സനയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (10 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (10 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (10 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (10 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (11 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (11 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (11 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (11 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (12 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (12 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (12 hours ago)

Malayali Vartha Recommends