Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കൊള്ള സംഘം യാത്രയ്ക്കിടെ കലഹിച്ചു, കുത്തി; ക്രിക്കറ്റ് സ്‌കോറും തിരക്കി

02 APRIL 2015 11:48 AM IST
മലയാളി വാര്‍ത്ത.

കോവളം ബാങ്ക് കവര്‍ച്ച സംഘം ബണ്ടി ചോറിന്റെ കടുത്ത ഫാന്‍സ്, കൂടാതെ യാത്രക്കിടെ ക്രിക്കറ്റിന്റെ സ്‌കോര്‍ ക്രിത്യമായും അന്വേഷിക്കുന്നുണ്ടായിരുന്നു. ഇത് പറയുമ്പോള്‍ ഈ യുവാവിന്റെ മുഖത്ത് ഇപ്പോഴും ഭീതി നിഴലിക്കുന്നു. കാരണം ആയുസിന്റെ ബലം ഒന്നു മാത്രം അതുകൊണ്ട് കഷ്ടിച്ച് രക്ഷപെട്ടു.
ഒരു ലോങ്ങ് ഓട്ടം കിട്ടിയതിന്റെ സന്തോഷത്തിലാണ് സത്യത്തോട് വലിയതുറ സെന്റ് സേവ്യേഴ്‌സ് നഗര്‍ സ്വദേശിയായ റോയ് (32) തന്റെ ടാക്‌സി കാര്‍ സ്റ്റാര്‍ട്ട് ചെയ്തത്. എന്നാല്‍ ഓട്ടം തുടങ്ങിയതോടെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് റോയിക്ക് തോന്നി. കാരണം ഓട്ടം വിളിച്ചവരുടെ പെരുമാറ്റം തന്നെ.
കാറിന്റെ മുന്‍സീറ്റിലുണ്ടായിരുന്നതു സുമുഖനായ യുവാവ്. സംസാരം ഇംഗ്ലീഷിലും ഹിന്ദിയിലും. പിന്‍സീറ്റിലിരുന്ന നാലുപേരും മയക്കുമരുന്നിന്അടിപ്പെട്ടവരെപ്പോലെ തോന്നിച്ചു. ഹിന്ദിയായിരുന്നു ഇവരുടെ ഭാഷ. ഇടയ്ക്കിടെ വണ്ടി നിര്‍ത്താനും വഴിമാറി ഓടാനും ആവശ്യപ്പെട്ടു. ഒരുഘട്ടത്തില്‍ വിജയവാഡയിലേക്കു വണ്ടിവിടാന്‍വരെ ആവശ്യപ്പെട്ട ഇവര്‍, കേരളാ പോലീസിന്റെ പിടിയിലായി ജയില്‍വാസമനുഭവിക്കുന്ന കുപ്രസിദ്ധമോഷ്ടാവ് ബണ്ടിച്ചോറിനെപ്പറ്റി ആരാധനയോടെ സംസാരിക്കുന്നുമുണ്ടായിരുന്നു. ഇതിനിടെ നാല്‍വര്‍സംഘം പരസ്പരം വഴക്കിടുന്നതു റോയി റിയര്‍വ്യൂ മിററിലൂടെ കണ്ടു. ഒരാള്‍ കത്തിയെടുത്ത് അപരനെ കുത്തുകയും ചെയ്തു. സ്വബോധമില്ലാത്തവന്റെ കൈയിലെ കത്തി ഏതുനിമിഷവും മുന്‍സീറ്റിലേക്കു നീളാവുന്ന അവസ്ഥ. മോഷണ ശേഷം കൊള്ളമുതലുമായി സംഘം രക്ഷപെട്ടത് തന്റെ കാറിലാണെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോളും ഇദ്ദേഹത്തിന്റെ ശ്വാസം നേരെ വീണിട്ടില്ല. ആറു മണിക്കൂര്‍ ആണ് ഇവര്‍ ഒരുമിച്ച് യാത്ര ചെയ്തത്. കോവളത്തു കവര്‍ച്ച കഴിഞ്ഞ് തമിഴ്‌നാട്ടിലെ മധുരയിലേക്കുള്ള യാത്രയിലായിരുന്നു സംഘം. മധുരയ്ക്കടുത്തു സര്‍ക്കാര്‍ ബസ് സ്റ്റാന്‍ഡിനുസമീപം ഭക്ഷണം കഴിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണു ശ്വാസം വീണത്.
കഴിഞ്ഞ 29നാണ് അഞ്ചംഗസംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും റോയിയുടെ ടാക്‌സി ഓട്ടം വിളിക്കുന്നത്.
കോവളത്തെ മുത്തൂറ്റ് ബാങ്ക് കവര്‍ച്ച അന്വേഷിക്കുന്ന പ്രത്യേകസംഘത്തിന്റെ വി.ഐ.പി. സാക്ഷിയാണിപ്പോള്‍ ഈ യുവാവ്.
റോയിയുടെ മൊഴി ഇങ്ങനെ: ഓസ്‌ട്രേലിയഇന്ത്യ ക്രിക്കറ്റ് സെമി ഫൈനല്‍ നടന്ന ദിവസമാണു കൊള്ളസംഘം സവാരി വിളിച്ചത്. തിരുവനന്തപുരത്തുനിന്നു വിമാനത്തില്‍ ചെന്നൈക്കു പോകാനുള്ള പദ്ധതി സമയം വൈകിയതിനേത്തുടര്‍ന്നു പാളി. തുടര്‍ന്നാണു യാത്ര കാറിലാക്കിയത്. കോവളത്തെ ദൗത്യം കഴിഞ്ഞ്, (കൊള്ളമുതലടങ്ങിയ?) ബാഗുമായി ആപ്പേ ഓട്ടോറിക്ഷയിലാണിവര്‍ വിമാനത്താവളത്തിലെത്തിയത്. യാത്രയ്ക്ക് 7500 രൂപ റോയി കൂലി പറഞ്ഞു. കവര്‍ച്ച നടന്ന ബാങ്കിനു മുന്നിലൂടെയായിരുന്നു സവാരി. ഇതിനിടെ ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ കയറി ഇവര്‍ മരുന്നും വാങ്ങി. കാറിന്റെ മുന്‍സീറ്റിലിരുന്ന ചെറുപ്പക്കാരനായിരുന്നു സംഘത്തലവന്‍. ഇടയ്ക്കിടെ മൊബൈല്‍ ഫോണില്‍ ആരെയോ വിളിച്ച് ക്രിക്കറ്റിന്റെ സ്‌കോര്‍ ചോദിച്ചുകൊണ്ടിരുന്നു. വിജയവാഡയിലേക്കു പോകണമെന്നാവശ്യപ്പെട്ടപ്പോള്‍ അത്രയും ദൂരം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നറിയിച്ചു. തുടര്‍ന്ന് മധുര ബസ് സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു. കൂലിയായി സംഘം നല്‍കിയ നോട്ടുകളിലധികവും പഴഞ്ചനായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (10 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (10 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (10 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (10 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (11 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (11 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (11 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (11 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (12 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (12 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (12 hours ago)

Malayali Vartha Recommends