Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ബാബുവിനെ കരുവാക്കാനുള്ള ചെന്നിത്തലയുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രി, ചെന്നിത്തലയ്ക്കും ശിവകുമാറിനുമെതിരെ കേസില്ലെങ്കില്‍ ബാബുവിനെതിരേയും വേണ്ടന്ന് ഉമ്മന്‍ചാണ്ടി

02 APRIL 2015 12:26 PM IST
മലയാളി വാര്‍ത്ത.

ബാര്‍ഉടമ ബിജുരമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെ കുടുക്കാനുള്ള ആഭ്യന്തര മന്ത്രിയുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയതായി സൂചന. വിജിലന്‍സ് പ്രതിപക്ഷ നേതാവിന്റെ കത്ത് തള്ളിക്കളഞ്ഞ നടപടിക്കെതിരെയും മുഖ്യമന്ത്രിക്ക് അമര്‍ഷമുണ്ട്. ബാബുവിനെതിരെ കേസെടുത്താല്‍ പ്രതിപക്ഷ നേതാവിന്റെ കത്ത് ചൂണ്ടിക്കാട്ടി രമേശിനെതിരെയും, ശിവകുമാറിനെതിരെയും കേസെടുക്കാനുള്ള സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി വിലയിരുത്തുന്നു. അങ്ങനെ മന്ത്രി ബാബുവിനെ മാത്രം കുരുതി കൊടുക്കേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി. കേസെടുക്കണമെങ്കില്‍ ആരോപണമുന്നയിച്ച മൂന്ന് മന്ത്രിമാര്‍ക്കെതിരെയും കേസെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് സൂചന.
കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങള്‍ വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കേണ്ടെന്ന് ആഭ്യന്തരമന്ത്രി തീരുമാനിച്ചത് മാണിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. മാത്രമല്ല വി എസ് അച്യുതാനന്ദന്റെ പരാതിയെ വിജിലന്‍സ് തള്ളിയതും തനിക്കെതിരെയുള്ള നീക്കമായി മാണി കാണുന്നുണ്ട്. കഴിഞ്ഞ ദിവസം ബാര്‍ കോഴയിലെ ഗൂഡാലോചനക്കാരന്‍ രമേശ് ചെന്നിത്തലയാണെന്ന് പറയാതെ പറയുകയും ചെയ്തു. ലളിതാ കുമാരി കേസ് ഉയര്‍ത്തി ബാര്‍ കോഴയില്‍ തനിക്കെതിരെ ക്വിക്ക് വെരിഫിക്കേഷനും കേസും. ബാബുവിന് തലോടലും. ഇതില്‍ എല്ലാം വ്യക്തമാണെന്നും മാണി പറഞ്ഞു.
ധനമന്ത്രി കെഎം മാണിയുടെ മുഖ്യമന്ത്രി പദമോഹത്തിന് തടയിടാനുള്ള തന്ത്രമായിരുന്നു ബാര്‍ കോഴ. ഒപ്പം രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാവുകയും വേണം. പിസി ജോര്‍ജ്ജിന്റെ സഹായത്തോടെ സമര്‍ത്ഥമായി ചെന്നിത്തല കരുനീക്കിയപ്പോള്‍ മാണി പ്രതിസന്ധിയിലായി. എന്നാല്‍ ബജറ്റ് അവതരണ ശേഷം തന്റെ ശത്രുക്കളാരെന്ന് തിരിച്ചറിഞ്ഞ മാണി പ്രത്യാക്രമണം നടത്തിയതോടെ കേരളാ കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ പ്രതിരോധത്തിലായി. ജോര്‍ജിന് ചീഫ് വിപ്പ് സ്ഥാനം പോകുമെന്നും ഉറപ്പായി. ബാര്‍കോഴയില്‍ പങ്കുണ്ടെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തലില്‍ കുരുക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിസ്ഥാനത്ത് എത്തിക്കാനുള്ള ചെന്നിത്തലയുടെ നീക്കമാണ് ഇപ്പോള്‍ പൊളിഞ്ഞത്. അറിയാതെ ചെന്നിത്തലയുടേയും വി എസ് ശിവകുമാറിന്റേയും പേരുകൂടി ബിജു രമേശ് വിളിച്ചു പറഞ്ഞതോടെ ബാര്‍ കോഴയുടെ അണിയറ ശില്‍പ്പികള്‍ വെട്ടിലായി.
ബാര്‍ കോഴയില്‍ ചെന്നിത്തലയുടേയും ശിവകുമാറിന്റേയും പേര് റിപ്പോര്‍ട്ടര്‍ ടിവിയാണ് ആദ്യം പുറത്ത് വിട്ടത്. എന്നാല്‍ ഇത് ദേശാഭിമാനി പോലും ഏറ്റെടുത്തില്ല. എല്ലാ പത്രങ്ങളും ചാനലുകളും കണ്ടില്ലെന്ന് നടിച്ചു. ഇതോടെ വിവാദത്തില്‍ പെടില്ലെന്ന് ഉറപ്പിച്ച് ചെന്നിത്തല നീങ്ങുന്നതിനിടെയാണ് ചാനല്‍ ചര്‍ച്ചയ്ക്കിടെ ചെന്നിത്തലയുടെ പേര് ബിജു രമേശ് പറയാതെ പറഞ്ഞത്. ഇതിനിടെ ചെന്നിത്തലയ്ക്കും ശിവകുമാറിനും ബാബുവിനുമെതിര അന്വേഷണം നടത്താന്‍ വി എസ് അച്യുതാനന്ദന്‍, വിജിലന്‍സിന് കത്തും നല്‍കി. എന്നാല്‍ ഒന്നിനും ആധികാരികതയില്ലെന്നായിരുന്നു വിജിലന്‍സിന്റെ മറുപടി. ഇതോടെ മാണി ശക്തമായി രംഗത്തുവന്നു. വി എസ് വീണ്ടും പരാതി നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലെ രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാന്‍ ബാബുവിനെ ബലികൊടുക്കാമെന്നാണ് ചെന്നിത്തലയുടെ അഭിപ്രായം.
എന്നാല്‍ എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. തന്റെ മന്ത്രിസഭയില്‍ ഇരുന്ന് പാലം വലിക്കാന്‍ ശ്രമിക്കുന്ന ആഭ്യന്തര മന്ത്രിയെ നേരത്തെ തന്നെ ഉമ്മന്‍ ചാണ്ടി തിരിച്ചറിഞ്ഞതുമാണ്. അതുകൊണ്ട് തന്നെ ചെന്നിത്തലയുടെ കള്ളക്കളികള്‍ കോണ്‍ഗ്രസ് ഹൈക്കമാഡിനെ ബോധിപ്പിക്കാനുള്ള ഉചിതമായ സമയമായി നിലവിലെ സാഹചര്യത്തെ മുഖ്യമന്ത്രിയും കാണുന്നു. ചെന്നിത്തലയ്ക്ക് മുഖ്യന്ത്രിയിലേക്ക് എത്താനുള്ള വഴിയായിരുന്നു കെ ബാബു.
ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല, വിജിലന്‍സിനെ ഉപയോഗിച്ച് തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്. പലതിനേയും മുഖ്യമന്ത്രി എതിര്‍ത്തു. എന്നാല്‍ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന നിലപാടുമായി രമേശ് ചെന്നിത്തല എല്ലാം വെട്ടി നീക്കി. ടി .ഒ സൂരജിനെതിരായ നടപടി പോലും മുഖ്യമന്ത്രിയുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു. എന്നാല്‍ ബാര്‍ കോഴയില്‍ ഒറ്റയാള്‍ തീരുമാനത്തിന് ചെന്നിത്തലയെ ഉമ്മന്‍ ചാണ്ടി അനുവദിക്കില്ല. കെ ബാബുവിനെ കേസില്‍ കുടുക്കാനുള്ള നീക്കത്തെ അംഗീകരിക്കുകയുമില്ല. ശക്തമായ എതിര്‍പ്പ് ഈ വിഷയത്തില്‍ ഉയര്‍ത്തും. ചെന്നിത്തലയ്ക്കും ശിവകുമാറിനും കേസില്ലെങ്കില്‍ ബാബുവിനെതിരേയും വേണ്ട. മാണിയെ എത്രയും വേഗം ഒഴിവാക്കുകയും വേണം. ഫലത്തില്‍ മാണിയെ ബാര്‍ കോഴയില്‍ നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ മൂന്ന് പേരും കുടുങ്ങുമെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നത്. അല്ലെങ്കില്‍ ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍ത്ഥമായ പ്രതിരോധം തീര്‍ക്കാന്‍ പോലും കഴിയില്ലെന്ന അഭിപ്രായമാണ് മുഖ്യമന്ത്രിക്കുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (10 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (10 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (10 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (10 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (11 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (11 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (11 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (11 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (12 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (12 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (12 hours ago)

Malayali Vartha Recommends