Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

തട്ടിപ്പില്‍ വര്‍ഗീസ് ഉതൂപ്പ് മുന്നില്‍ തന്നെ, കുവൈറ്റിലെ നഴ്‌സിങ് ജോലിക്കായി പാവപ്പെട്ട നഴ്‌സ്മാരില്‍ നിന്ന് പിരിച്ചത് കോടികള്‍

02 APRIL 2015 01:44 PM IST
മലയാളി വാര്‍ത്ത.

More Stories...

എൻസിസിയിൽ അണിനിരക്കുന്ന പതിനയ്യായിരത്തോളം കേഡറ്റുകൾക്ക് സ്ഥിരമായ ഒരു പരിശീലന കേന്ദ്രം ഇല്ലാത്ത അവസ്ഥയ്ക്ക് പരിഹാരം; എൻസിസിക്ക് രാജ്യത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരള സർക്കാർ മുൻപന്തിയിലെന്ന് മന്ത്രി ആർ.ബിന്ദു

ഇടുക്കി ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ ഹെല്‍ത്ത് സംവിധാനം; ആശുപത്രി പേപ്പര്‍ രഹിത ആശുപത്രിയാകും; ആളുകള്‍ക്ക് യു.എച്ച്.ഐ.ഡി. കാര്‍ഡുകള്‍ വിതരണം ചെയ്തുവെന്നും മന്ത്രി വീണാ ജോർജ്

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം; നാളെയും മറ്റന്നാളും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സങ്കടക്കാഴ്ചയായി.... അരൂർ എരമല്ലൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം.....

10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത.... മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്...

നമ്പര്‍ 22 ഫീമെയില്‍ കോട്ടയം എന്ന ഫഹദ് ഫാസില്‍ ചിത്രത്തെ അനുസ്മരിക്കുന്ന തട്ടിപ്പുമായി കൊച്ചിയിലെ അല്‍ സറഫ ഏജന്‍സി ഉടമ വര്‍ഗീസ് ഉതുപ്പ്. വര്‍ഷത്തില്‍ ഏതാണ്ട് 1200 നഴ്‌സുമാരെയാണ് ഉതുപ്പിന്റെ സ്ഥാപനം കുവൈത്തിലേക്ക് മാത്രം കയറ്റി അയച്ചിരുന്നത്. പാവപ്പെട്ട നഴ്‌സുമാരെ പറ്റിച്ച് ഉതൂപ്പ് നേടിയത് ഏകദേശം 100കോടിയോളം രൂപ. സിബിഐ നടത്തിയ റെയ്ഡിലാണ് കേരളം കണ്ട ഏറ്റവും വലിയ ചതിയുടെ കഥ പുറംലോകമറിഞ്ഞത്. നഴ്‌സുമാരെ പറ്റിച്ച് 250 കോടി രൂപ നേടാനായിരുന്നു ഉതുപ്പ് ലക്ഷ്യമിട്ടത്.
കുവൈറ്റിലേക്ക് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാര്‍ ഉതുപ്പിനുണ്ടായിരുന്നു. റിക്രൂട്ട് ചെയ്ത നേഴ്‌സുമാര്‍ക്ക് ജോലി കിട്ടുകയും ചെയ്തു. 20,000 രൂപയ്ക്ക് ജോലി ലഭിക്കേണ്ട സ്ഥലത്ത് വര്‍ഗീസ് ഉതുപ്പ് ഈടാക്കിയത് 20ലക്ഷം രൂപ. 1200 നേഴ്‌സുമാരെ കുവൈറ്റിലെത്തിക്കുമ്പോള്‍ 250 കോടി രൂപയാണ് പിരിച്ചെടുക്കാന്‍ ഉതുപ്പ് വര്‍ഗ്ഗീസ് ലക്ഷ്യമിട്ടത്. എല്ലാ ഔദ്യോഗിക സംവിധാനങ്ങളേയും വശത്താക്കിയായിരുന്നു ഉതുപ്പിന്റെ തട്ടിപ്പ്.
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് അല്‍ സറാഫയ്ക്ക് ലഭിച്ചിരുന്നത്. 1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് ലഭിച്ചിരുന്നത്. ഒരു ഉദ്യോഗാര്‍ഥിയില്‍ നിന്നും 19,500 രൂപ വീതം സര്‍വീസ് ചാര്‍ജ് ഇനത്തില്‍ റിക്രൂട്ട്‌മെന്റിനായി ഈടാക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ അല്‍ സറാഫ ഒരാളില്‍നിന്ന് 19,50,000 രൂപയാണ് ഈടാക്കിയത്. ദശാംശം മായ്ച്ചുകളഞ്ഞശേഷമാണ് ഭീമമായ ഈ തട്ടിപ്പ് നടത്തിയത്. ഇതിനകം ഈ രീതിയില്‍ 500ഓളം പേരെ ഉതുപ്പ് കുവൈത്തിലെത്തിച്ചിട്ടുണ്ട്. കുവൈത്തുമായി സര്‍വ്വീസ് ചാര്‍ജ്ജില്‍ ഉതുപ്പിന് കരാറില്ല. 19500 രൂപയേ വാങ്ങാവൂ എന്നത് ഇന്ത്യയിലെ നിയമമാണ്. ഇതിനെയാണ് ഉതുപ്പ് തന്ത്രപരമായി മറികടന്നത്.
കഴിഞ്ഞ നാല് ദിവസമായി ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് സി.ബി.എ ചാര്‍ജ് ചെയ്ത കേസ്സില്‍ പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്‌സ് മേധാവി അഡോള്‍ഫ്‌സ് ലോറന്‍സാണ് ഒന്നാം പ്രതി. കേസിലെ രണ്ടാം പ്രതിയാണ് അല്‍ സറാഫ് എന്ന സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സിവഴി കോടികള്‍ തട്ടിച്ച ഉതുപ്പ് വര്‍ഗീസ്. ഇരുവര്‍ക്കുമെതിരേ സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഈ കേസില്‍ അന്വേഷണം നടത്തുന്നുണ്ട്.
കോട്ടയം മണ്ണാര്‍ക്കാട് സ്വദേശിയായ ഉതുപ്പ് വര്‍ഗീസ് ദുബായിലാണ് താമസം. ഇയാളെ ദുബായില്‍നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇയാള്‍ക്കുള്ള ബന്ധവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
അല്‍ സറഫായില്‍നിന്ന് കണക്കില്‍പ്പെടാത്ത മൂന്നര കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള ഉതുപ്പ് വര്‍ഗീസിന്റെ സ്ഥാപനത്തില്‍ പരിശോധനയ്ക്കായി ആദായ നികുതി വകുപ്പ് തിരഞ്ഞെടുത്ത സമയവും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി വിദേശത്ത് പോയ സമയം നോക്കിയാണ് റെയ്ഡ് നടത്തിയത്. കൊച്ചിയിലെ പൊലീസിനെ പോലും അവസാനനിമിഷമാണ് പരിശോധന നടത്തുന്ന വിവരം ആദായ നികുതി വകുപ്പ് അറിയിച്ചത്. പലരും പണം അല്‍സറഫ മുഖാന്തരമല്ല അടച്ചിരുന്നതെന്ന് ഇന്‍കം ടാക്‌സ് അധികൃതര്‍ക്ക് മനസിലാക്കാനായിട്ടുണ്ട്. ദുബായിലുള്ള ഉതുപ്പിനോട് എത്രയും പെട്ടെന്ന് നാട്ടിലെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻസിസിയിൽ അണിനിരക്കുന്ന പതിനയ്യായിരത്തോളം കേഡറ്റുകൾക്ക് സ്ഥിരമായ ഒരു പരിശീലന കേന്ദ്രം ഇല്ലാത്ത അവസ്ഥയ്ക്ക് പരിഹാരം; എൻസിസിക്ക് രാജ്യത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരള സർക്കാർ മ  (5 minutes ago)

സർക്കാരിന്റെ ഇച്ഛാശക്തിയുടെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമായാണ് നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി; ചാലയുടെ വികസനത്തിൽ നിർണ്ണായകമായ പുതിയ വെയർഹൗസ് സമുച്ചയം നാടിന് സമർപ്പിച്ച് മന്ത്രി വി ശ  (10 minutes ago)

ഇടുക്കി ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ ഹെല്‍ത്ത് സംവിധാനം; ആശുപത്രി പേപ്പര്‍ രഹിത ആശുപത്രിയാകും; ആളുകള്‍ക്ക് യു.എച്ച്.ഐ.ഡി. കാര്‍ഡുകള്‍ വിതരണം ചെയ്തുവെന്നും മന്ത്രി വീണാ ജോർജ്  (18 minutes ago)

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം; നാളെയും മറ്റന്നാളും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (27 minutes ago)

സങ്കടക്കാഴ്ചയായി.... അരൂർ എരമല്ലൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം.....  (48 minutes ago)

​​ഗൾഫിൽ ഈ മാസം 9 മുതൽ 19 നടത്താനിരുന്ന ഹയർ സെക്കൻററി പരീക്ഷകൾ മാറ്റിവെച്ചു....    (1 hour ago)

പാചക വാതക സിലിണ്ടർ ബുക്കിങ്ങിന് നിയന്ത്രണം.... 21 ദിവസത്തെ ലോക്ക്-ഇൻ പിരീഡ് ഏർപ്പെടുത്തി, നിയന്ത്രണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ  (2 hours ago)

10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത.... മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്...  (2 hours ago)

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി... .  (2 hours ago)

  മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്... ഗുർമീത് റാം റഹിം സിങ്ങിനെ വെറുതെ വിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (2 hours ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (3 hours ago)

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (4 hours ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (4 hours ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (4 hours ago)

Malayali Vartha Recommends