മദ്യപിച്ചോ, പക്ഷെ വണ്ടിയോടിച്ചാല്‍ ഇനിയൊരിക്കലും ഓടിക്കേണ്ടി വരില്ല, ലൈസന്‍സ് റദ്ദാവും, കുടിയന്മാരെ നിലക്ക് നിര്‍ത്താനായി ഋഷിരാജ് സിംഗ്
കേരളത്തിലെ കുടിയന്മാരെല്ലാം ഇത്രയും പേടിച്ച ഒരു വാര്‍ത്ത അടുത്തിടെയെങ്ങും കേട്ടിട്ടുണ്ടാവില്ല. സായാഹ്നമായാല്‍ അല്പസ്വല്പം മിനുങ്ങിയില്ലെങ്കില്‍ ആണും പെണ്ണുമല്ലെന്നാണ് നാട്ടുനടപ്പ്. പക്ഷെ മിനുങ്ങി കഴിഞ്ഞാല്‍ വീട്ടിലെത്തണ്ടേ. അതിന് വണ്ടിയോടിച്ചേ പറ്റൂ. വണ്ടിയും കൊണ്ട് വന്നിട്ട്, മിനുങ്ങിയ ശേഷം വണ്ടി ഒതുക്കി വച്ചിട്ട് ഓട്ടോ പിടിച്ച് വീട്ടില്‍ പോകാന്‍ പറ്റോ.
അഖില കേരള കുടിയന്മാര്ക്ക് ഒന്നാകെ അങ്കലാപ്പു ഉണ്ടാക്കിയിരിക്കുകയാണ് ഋഷിരാജ് സിംഗിന്റെ പ്രസ്ഥാവന. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് എന്നെന്നേക്കുമായി റദ്ദു ചെയ്യുമെന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി അടുത്തിടെ ചുമതലയേറ്റ ഋഷിരാജ് സിംഗ് പറയുന്നത്.
മറ്റാരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ മലയാളികള്‍ അതിന് വലിയ പ്രാധാന്യം നല്കുമായിരുന്നില്ല. പക്ഷേ ഈ പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞത് പറഞ്ഞതാ. പോരെങ്കില്‍ ഋഷിരാജ് സിംഗ് തന്നെ നേരിട്ട് പരിശോധനയ്ക്ക് എവിടേയുമെത്താം. അതിനാല്‍ ഉദ്യോഗസ്ഥരും ജാഗരൂഹരാകും.
https://www.facebook.com/Malayalivartha