Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവസാന പിടിവള്ളിയും പോയി, മുഖ്യമന്ത്രിയെ സരിത കണ്ടിരുന്നു, കണ്ടത്‌ അതീവ സുരക്ഷയുള്ള ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ രഹസ്യമായി, മുഖ്യമന്ത്രി എവിടെയുണ്ടോ അവിടെയെല്ലാം സരിത വിളിച്ചു

15 JUNE 2013 11:46 PM IST
മലയാളി വാര്‍ത്ത.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ എല്ലാ പ്രതിരോധവും തകര്‍ക്കുന്ന വെളിപ്പെടുത്തലാണ്‌ മുഖ്യമന്ത്രിയുടെ അനൗദ്യോഗിക സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന തോമസ്‌ കുരുവിളയുടെ വെളിപ്പെടുത്തല്. സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്‌ നായരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ വച്ച്‌ സംസാരിച്ചത്രേ. അതീവ രഹസ്യമായിരുന്നു കൂടികാഴ്‌ച. മാധ്യമങ്ങള്‍ക്കു പോലും കയറിച്ചെല്ലാന്‍ പറ്റാത്ത അതീവ പ്രാധാന്യവും സുരക്ഷാ സംവിധാനവുമുള്ള ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ചായിരുന്നു കൂടിക്കാഴ്‌ച. അവിടെയുള്ളവരോ ഇന്ത്യയുടെ പ്രധാനമന്ത്രിയും പ്രമുഖ കേന്ദ്രമന്ത്രിമാരും. കഴിഞ്ഞ ഡിസംബര്‍ 27നാണ്‌ ഈ വികസന സമിതി യോഗത്തിനിടെ മുഖ്യമന്ത്രിയെ സരിത കണ്ടത്. ഈ സുപ്രധാന യോഗത്തിനിടെ മുഖ്യമന്ത്രിയെ കാണാന്‍ ആര്‌ അനുമതി നല്‍കി എന്നതാണ്‌ സരിതയുടെ ഉന്നത ബന്ധം മനസിലാകുന്നത്‌. മുഖ്യമന്ത്രിമാരും മറ്റും എത്തുമ്പോള്‍ സഹായികള്‍ക്കും പ്രവേശനം നല്‍കാറുണ്ട്. ഉമ്മന്‍ചാണ്ടിയെയോ മറ്റേതെങ്കിലും വിഐപിയെയോ അനുഗമിക്കുന്ന വ്യക്തിയെന്ന നിലയിലാകും സരിത ഇവിടെ പ്രവേശനം നേടിയത്. കുരുവിളയുമായുള്ള അടുപ്പം പരിഗണിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ള വ്യക്തിയെന്ന നിലയിലാകും ഇതെന്ന് വ്യക്തം.

ഇതോടൊപ്പംതന്നെ, മുഖ്യമന്ത്രി എവിടെയുണ്ടോ അവിടെയൊക്കെ സരിത ഫോണില്‍ വിളിച്ചിരുന്നതിനും തെളിവുണ്ട്‌. മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിരുന്നപ്പോള്‍ പിഎ ആയ ടെന്നി ജോപ്പന്‍, ഗണ്‍മാന്‍ സലിംരാജ്‌ എന്നിവരുടെ ഫോണുകളില്‍ സരിത നിരവധി തവണ വിളിച്ചിരുന്നു. മൊബൈല്‍ ഉപയോഗിക്കാത്ത മുഖ്യമന്ത്രിയുടെ ഫോണെല്ലാം വരുന്നത്‌ ഇവരിലൂടെ ആണെന്നത്‌ എല്ലാവര്‍ക്കും അറിയാം. മാത്രമല്ല മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും ഓഫീസില്‍ നിന്നും അങ്ങോട്ടും ഇങ്ങോട്ടും കോളുകള്‍ പോയിട്ടുണ്ട്‌. മുഖ്യമന്ത്രി ഡല്‍ഹിയിലായിരിക്കുന്ന സമയങ്ങളില്‍ ഫോണില്ലാത്ത മുഖ്യമന്ത്രി ഉപയോഗിക്കുന്നത്‌ തോമസ്‌ കുരുവിളയുടെ ഫോണാണ്. ആ ഫോണിലും സരിതയെ അങ്ങോട്ടു ഇങ്ങോട്ടും വിളിച്ചിട്ടുണ്ട്‌. ഇതൊക്കെയും തോമസ്‌ കുരുവിള നിക്ഷേധിക്കുന്നുമില്ല. ഇതാണ്‌ ഏറെ സംശയിക്കുന്നത്‌.


മുഖ്യമന്ത്രിയോട്‌ സുപ്രധാന കാര്യം പറയാനുണ്ടെന്ന്‌ സരിത ഫോണില്‍ അറിയിച്ച പ്രകാരമാണ്‌ അക്കാര്യം തോമസ്‌ കുരുവിള മുഖ്യമന്ത്രിയെ അറിയിച്ചത്. കേരള ഹൗസില്‍ വച്ചുള്ള സരിതയുമായുള്ള ചര്‍ച്ച നന്നല്ലെന്നു കണ്ടാണ്‌ വിജ്ഞാന്‍ ഭവനിലേക്ക്‌ മാറ്റിയത്‌. സംസാരിച്ചത് എന്തെന്ന് അറിയില്ലെന്നും താന്‍ അപ്പോള്‍ മുഖ്യമന്ത്രിയുടെ കാര്‍ വിളിക്കാന്‍ പോയിരുന്നെന്നും കുരുവിള വെളിപ്പെടുത്തി. കുരുവിളയുടെ ഈ വെളിപ്പെടുത്തലോടെ ഉമ്മന്‍ചാണ്ടി കൂടുതല്‍ പ്രതിരോധത്തിലാകുകയാണ്. സമ്മേളനഹാളില്‍ നിന്ന് പുറത്തേക്ക് വന്നപ്പോള്‍ സരിതയും മുഖ്യമന്ത്രിയും സംസാരിച്ചെന്നാണ് കുരുവിളയുടെ വെളിപ്പെടുത്തല്. മിനിറ്റുകളോളം സംഭാഷണം നീണ്ടു. മുഖ്യമന്ത്രി എത്തുമ്പോഴൊക്കെ സരിതയും ഡല്‍ഹിയില്‍ എത്താറുണ്ട്. കേരള ഹൗസിന് ചേര്‍ന്നുള്ള നക്ഷത്ര ഹോട്ടലുകളായ റമദ പ്ലാസയിലും ഏഷ്യന്‍ ഇന്റര്‍നാഷണലിലുമാണ് സരിത താമസിക്കാറ്. കേരള ഹൗസിലെ പതിവ് സന്ദര്‍ശകയായ സരിത അവിടെ പലരുമായും സൗഹൃദം സ്ഥാപിച്ചിരുന്നു. ലക്ഷ്മി നായര്‍ എന്ന പേരിലായിരുന്നു ഇത്. കേരള ഹൗസിലെ ഉന്നതന്മാരുമായും അടുത്ത ബന്ധമാണ് സരിതയ്ക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (11 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (32 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (50 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (53 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends