നികേഷ് കുമാറിനും റിപ്പോര്‍ട്ടറിനുമെതിരെ സരിത

വാര്‍ത്താ ചാനലുകള്‍ റേറ്റിംഗ് കൂട്ടാനായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് സരിത എസ് നായര്‍. നികേഷ് കുമാറിനെയും റിപ്പോര്‍ട്ടര്‍ ചാനലിനെയുമാണ് സരിത കൂടുതലായും വാര്‍ത്താ സമ്മേളനത്തില്‍ ആക്രമിച്ചത്. നികേഷ് ഒന്നിരിക്കണം എന്നാവശ്യപ്പെട്ട് തന്നെ പലതവണ വിളിച്ചെങ്കിലും താന്‍ ഒഴിഞ്ഞുമാറുകായായിരുന്നെന്ന് സരിത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താന്‍ എഴുതിയ കത്ത് പുറത്ത് വിടാനും വിടാതിരിക്കാനും തനിക്ക് സ്വാതന്ത്രമുണ്ടെന്ന് സരിത പറഞ്ഞു. സരിത എഴുതിയ കത്ത് എന്ന പേരില്‍ നിലവിലെ കത്ത് പുറത്തുവിട്ടത് റിപ്പോര്‍ട്ടര്‍ ചാനലായിരുന്നു. തെറ്റാണെന്നറിഞ്ഞുകൊണ്ടു തന്നെയാണ് പല ചാനലുകളും വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നും സരിത ആരോപിച്ചു.
ഇപ്പോള്‍ പ്രചരിക്കുന്ന കത്തും എന്റെ കത്തുമായി ഒരു ബന്ധവുമില്ല. ജോസ് കെ മാണിയുടെ പേര് കത്തില്‍ പരാമര്‍ശിക്കുന്നില്ലെന്നും സരിത തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ പ്രത്യാഘാതം ഭയന്ന് താന്‍ കത്തു പുറത്തുവിടുന്നില്ലെന്നും സരിത പറഞ്ഞു.
30 പേജുള്ള കത്താണ് താന്‍ എഴുതിയത്. ഇപ്പോള്‍ പ്രചരിക്കുന്ന കത്തിന് സത്യവുമായി ബന്ധമില്ല. ചാനല്‍ റേറ്റിങ് കൂട്ടാനായി നടത്തുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. തന്റെ കൈയക്ഷരം കോപ്പിയടിച്ചാണ് വ്യാജ കത്ത് എഴുതിയിരിക്കുന്നത്. തന്റെ പേരു ചൂഷണം ചെയ്യുകയാണെന്നും സരിത പറഞ്ഞു. തന്റെ ജീവിതാനുഭവം മാത്രമാണ് കത്തില്‍ ഉള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























