സരിത ഒളിച്ചത് പുറത്തായി... സരിത യഥാര്‍ത്ഥ കത്ത് കാണിച്ചു; ചാനലുകാര്‍ അത് സൂം ചെയ്ത് ഷൂട്ട് ചെയ്തു; മോഹന്‍ലാലും തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് കത്തില്‍

ഇപ്പോള്‍ പ്രചരിക്കുന്ന കത്ത് തന്റേതല്ലെന്നു പറഞ്ഞ് സരിത ഉയര്‍ത്തിക്കാട്ടിയ യഥാര്‍ഥ കത്തിലെ വിവരങ്ങള്‍ ചാനലുകാര്‍ സൂം ചെയ്ത് ഏറെക്കുറെ വായിച്ചെടുത്തു. പുറത്തുവന്നതാകട്ടെ സരിത ഒളിപ്പിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു.
മാധ്യമങ്ങള്‍ക്ക് ലഭിച്ച കത്തിന്റെ ദൃശ്യങ്ങളിലാണ് നടന്‍ മോഹന്‍ലാലിന്റെയും പേര് ഉള്‍പ്പെട്ടിട്ടുള്ളത്. എല്ലാവരും എന്നെ ചതിച്ചു. എന്റെ ദേഹം മോഹിച്ചു. യൂസ് ചെയ്തു അവരുടെ ലാഭങ്ങള്‍ക്കായി മാത്രം ഉപയോഗിച്ചു സ്‌നേഹിച്ചു. ബഷീറ തങ്ങള്‍, പിന്നെ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ എല്ലാവരും എന്നെ യൂസ് ചെയ്തു. എന്നാണ് സരിതയുടെ കത്തില്‍ ഉള്ളത്.
അതിനിടെ, പ്രമുഖരായ പലരുടേയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടര്‍ ചാനലും പീപ്പിള്‍ ടിവിയും വാര്‍ത്ത പുറത്തുവിട്ടു. പി സി വിഷ്ണുനാഥ്, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരും കത്തില്‍ ഉണ്ടെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ചാനലുകള്‍ പുറത്തുവിട്ടത്.
കെ സി വേണുഗോപാല്‍ 2011 ജൂലൈയില്‍ ലൈംഗികമായി ഉപയോഗിച്ചുവെന്നും കത്തില്‍ പറയുന്നുണ്ട്. ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ തുടങ്ങിയവരുടെ പേരുകളും കത്തിലുണ്ടെന്ന് പീപ്പിള്‍ ടിവി റിപ്പോര്‍ട്ടു ചെയ്തു.
ഇപ്പോള്‍ പ്രചരിക്കുന്ന കത്തും എന്റെ കത്തുമായി ഒരു ബന്ധവുമില്ലെന്ന് സരിത എസ് നായര്‍ വൈകിട്ട് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രത്യാഘാതം ഭയന്ന് താന്‍ കത്തു പുറത്തുവിടുന്നില്ലെന്നും സരിത പറഞ്ഞു.
കത്തിന്റെ യാഥാര്‍ഥ്യം തെളിയിക്കേണ്ട ബാധ്യത തനിക്കില്ലെന്നും സരിത പറഞ്ഞു. താന്‍ എഴുതിയ കത്ത് ഉയര്‍ത്തിക്കാണിച്ചാണ് സരിത വാര്‍ത്താസമ്മേളനത്തില്‍ എത്തിയത്. പക്ഷേ, കത്ത് മാദ്ധ്യമങ്ങള്‍ക്കു കൈമാറാന്‍ സരിത തയ്യാറായില്ല.
എന്നാല്‍, സരിത ഉയര്‍ത്തിക്കാണിച്ച കത്തിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു പിന്നീട് സംപ്രേഷണം ചെയ്യുകയായിരുന്നു.
30 പേജുള്ള കത്താണ് താന്‍ എഴുതിയത്. ഇപ്പോള്‍ പ്രചരിക്കുന്ന കത്തിന് സത്യവുമായി ബന്ധമില്ല. ചാനല്‍ റേറ്റിങ് കൂട്ടാനായി നടത്തുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. തന്റെ കൈയക്ഷരം കോപ്പിയടിച്ചാണ് വ്യാജ കത്ത് എഴുതിയിരിക്കുന്നത്. തന്റെ പേരു ചൂഷണം ചെയ്യുകയാണെന്നും സരിത പറഞ്ഞു.
താന്‍ ജയിലില്‍ വച്ച് എഴുതിയ കത്തിന് 30 പേജുണ്ട്. അത് കൈമാറിയത് മുന്‍ മന്ത്രി ഗണേശ് കുമാറിന്റെ പി.എയ്ക്കാണ്. ഗണേശുമായി സൗഹൃദമുള്ളതിനാലാണ് കത്ത് അദ്ദേഹത്തിന് കൈമാറിയതെന്നും സരിത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തന്റെ ജീവിതാനുഭവം മാത്രമാണ് കത്തില്‍ ഉള്ളത്. അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി നല്‍കിയ കത്ത് വേറൊരാളെക്കൊണ്ടാണ് എഴുതിച്ചത്. ഈ കത്തിലെ അക്ഷരം കോപ്പിയടിച്ചാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കത്ത് എഴുതിയത്. പി സി ജോര്‍ജിനെ കണ്ടത് നാലുമാസം മുമ്പാണ്. ബ്ലാക് മെയില്‍ രാഷ്ട്രീയത്തിനുള്ള പുറപ്പാടാണ് ജോര്‍ജിന്റേത് എന്നു കണ്ടപ്പോള്‍ താന്‍ പിന്മാറുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























