Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോളാര്‍ കമ്പനിയെ തകര്‍ത്തത്‌ ഗണേഷും സരിതയുമായുള്ള അവിഹിത ബന്ധം, ഇരുവരും ഹോട്ടലില്‍ ഒന്നിച്ചു താമസിച്ചു, മുഖ്യമന്ത്രിയെ കണ്ട്‌ പരാതി പറഞ്ഞു, എം.ഐ. ഷാനവാസ്‌ സാക്ഷി, മന്ത്രി വേണുഗോപാലും ഇടപെട്ടു

15 JUNE 2013 06:09 AM IST
മലയാളി വാര്‍ത്ത.

സോളാര്‍ കമ്പനിയെ തകര്‍ത്തത്‌ ഗണേഷും സരിതയുമായുള്ള വഴിവിട്ട ബന്ധമാണെന്ന്‌ സരിതയുടെ ഭര്‍ത്താവും സോളാര്‍ കേസിലെ മുഖ്യ പ്രതിയുമായ ബിജു രാധാകൃഷ്‌ണന്റെ വെളിപ്പെടുത്തല്‍. ഗണേശിന്റെ ശല്യം സഹിക്കാതായപ്പോള്‍ മുഖ്യമന്ത്രിയോട്‌ പരാതി പറഞ്ഞു. മുഖ്യമന്ത്രിയെ കാണാനുള്ള അവസരം ഒരുക്കിയത്‌ എംഐ ഷാനവാസ്‌ എംപിയാണ്. എറണാകുളത്ത്‌ ഒരു മണിക്കൂറോളം മുഖ്യമന്ത്രിയുമായി സംസാരിച്ചു.

ബിജു രാധാകൃഷ്‌ണന്‌ മുഖ്യമന്ത്രിയെ കാണാനുള്ള അവസരം താനാണ്‌ ഒരുക്കിക്കൊടുത്തതെന്ന്‌ എം.ഐ. ഷാനവാസും സമ്മതിച്ചു. ഗണേഷിനെ പറ്റി എന്തോ കുടുംബകാര്യം ചര്‍ച്ച ചെയ്യാനുണ്ടെന്നു പറഞ്ഞതിലാണ്‌ അവസരം ഒരുക്കിക്കൊടുത്തത്. ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രി കെസി വേണുഗോപാലും ഇടപെട്ടിരുന്നു.

കോയമ്പത്തൂരിലെ തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഹോട്ടലില്‍ ഗണേശും സരിതയും ഒരുമിച്ച് താമസിച്ചിരുന്നു. മാനേജര്‍മാരാണ് ഇവരുടെ ബന്ധം തന്നോട് പറഞ്ഞതെന്നും ബിജു പറഞ്ഞു. കേന്ദ്രമന്ത്രി കെ സി വേണുഗോപാലുമായും സരിതയ്ക്ക് ബന്ധമുണ്ടായിരുന്നു. എന്നാല്‍ എം കെ മുനീറുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും ബിജു പറഞ്ഞു.   താന്‍ ഇപ്പോഴും ഒളിവിലാണെന്നും പ്രശ്നം തീരുന്നതുവരെ പിടികൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബിജു വെളിപ്പെടുത്തി. നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്ത പണംമുഴുവന്‍ തിരിച്ച് നല്‍കും. എന്നാല്‍ സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ബന്ധമില്ലെന്നാണ് താന്‍ കരുതുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തെ ബൈപ്പാസ് ചെയ്യുകയാണെന്നും ബിജു പറഞ്ഞു.

സരിത തന്നെ ഫോണ്‍ ചെയ്‌തിരുന്നതായി കെസി വോണുഗോപാലും സമ്മതിച്ചു. കേന്ദ്ര ഊര്‍ജ സഹമന്ത്രി ആയിരുന്ന സമയത്ത്‌ സോളാര്‍ പാനല്‍ കമ്പനിയുടെ ഉദ്‌ഘാടനത്തിനായിരുന്നു വിളിച്ചത്. അല്ലാതെ വ്യക്തിപരമായ കാര്യങ്ങളൊന്നും സംസാരിച്ചിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (13 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (34 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (52 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (55 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends