Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോയമ്പത്തൂരില്‍ പോയത്‌ ഏഷ്യാനെറ്റ്‌ റിപ്പോര്‍ട്ടര്‍ പറഞ്ഞിട്ടെന്ന്‌ ഗണേഷ്‌, എന്നാല്‍ ഗണേഷിനോടൊപ്പം ഒരു സ്‌ത്രീ ഉണ്ടായിരുന്നതായി കമലേഷ്‌

15 JUNE 2013 01:18 PM IST
മലയാളി വാര്‍ത്ത.

ഗണേഷ്‌ കുമാര്‍ മറ്റൊരു പുലിവാലിലേക്ക്‌ ചാടിയിരിക്കുകയാണ്‌. മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കോയമ്പത്തൂരില്‍ ഒരുതവണമാത്രമെ പോയിട്ടുള്ളൂ എന്നാണ്‌ ഗണേഷ്‌ കുമാര്‍ പറയുന്നത്‌. അത് ഏഷ്യനെറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ ജി കമലേഷും ഭാര്യയും റിപ്പോര്‍ട്ടറുമായ പ്രജുലയും നിര്‍ബന്ധിച്ച് കൊണ്ടുപോയ ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ്. അവരുടെ ജേഷ്ഠന്‍ നേതൃത്വം നല്‍കുന്ന എന്‍എസ്എസിന്റെ ചടങ്ങിലാണ് പങ്കെടുത്തത്. അതിനായി ഹോട്ടലില്‍ മുറി ഏര്‍പ്പാടാക്കിയതും കമലേഷാണ്. പുലര്‍ച്ചെ 2.30ഓടെ അവിടെയെത്തിയ തനിക്ക് തമിഴ്നാട് പൊലീസിന്റെ സുരക്ഷയും ഉണ്ടായിരുന്നു. ഉച്ചക്ക്ശേഷം കേരള അതിര്‍ത്തി കടക്കുവോളം തമിഴ്നാട് പൊലീസിന്റെ എസ്കോര്‍ട്ടും ഉണ്ടായിരുന്നു. മറ്റൊരു ചടങ്ങിലും പങ്കെടുത്തിട്ടില്ല.

അതേസമയം തങ്ങള്‍ വിളിച്ചിട്ടാണ്‌ ഗണേഷ്‌ വന്നതെന്ന കാര്യം കമലേഷ്‌ നിഷേധിക്കുന്നില്ല. എന്നാല്‍ വരുന്നതിനു മുമ്പും ശേഷവും ഗണേഷ്‌ എവിടെ പോയെന്ന്‌ തങ്ങള്‍ക്ക്‌ അറിയില്ലെന്നും കമലേഷും ഭാര്യ പ്രജുലയും പറഞ്ഞു. കോയമ്പത്തൂരില്‍ നിന്ന് യാത്രയാക്കാന്‍ ചെല്ലുമ്പോള്‍ ഗണേശിനൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കെ ജി കമലേഷ് വെളിപ്പെടുത്തി. ലക്ഷ്മിയെന്നോ മറ്റോ ആണ് അവരുടെ പേര് പറഞ്ഞിരുന്നത്. ഈ സ്ത്രീ ഗണേശിന്റെ ബന്ധുവാണെന്നാണ് പറഞ്ഞതെന്നും കമലേഷ് പറഞ്ഞു. കമലേഷിന്റെ വെളിപ്പെടുത്തല്‍ ഗണേഷിനെ വീണ്ടും വെട്ടിലാക്കി.

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിത എസ് നായരുമായി അവിഹിതബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ കെ ബി ഗണേശ് കുമാര്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയും ഗണേശ് കുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗണേശുമായി സരിതക്കുള്ള വഴിവിട്ട ബന്ധമാണ് തങ്ങളുടെ കുടുംബം തകര്‍ത്തതെന്ന സോളാര്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതി ബിജു രാധാകൃഷ്ണന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. കൂടാതെ ഗണേശ് കുമാറിന്റെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചത് അംഗീകൃത ഏജന്‍സിയില്‍ നിന്നാണെന്നും അതിനുള്ള കേന്ദ്ര, സംസ്ഥാനസര്‍ക്കാറുകള്‍ നല്‍കുന്ന സബ്സിഡി കഴിഞ്ഞുള്ള 65000 രൂപ അക്കൗണ്ടില്‍ നിന്ന് ചെക്കായി നല്‍കിയതിന്റെ രേഖകളും വാര്‍ത്താസമ്മേളനത്തില്‍ തെളിവായി അവതരിപ്പിച്ചു.

കുറച്ചു നാളായി ഗണേശിനെ മാധ്യമങ്ങളടക്കം വേട്ടയാടുകയാണ്. ഗണേശിന്റെ ചോരക്കു വേണ്ടി ദാഹിക്കുന്നവരാണ് ഇതിനുപിന്നില്‍. ഗണേശ് വീണ്ടും മന്ത്രിയാകുന്നത് തടയാനാണിതെന്നും പിളള പറഞ്ഞു.

മന്ത്രിയായിരുന്നപ്പോള്‍ ടീ സോളാറിന്റെ ഒരു ഓഫീസ് ഉദ്ഘാടനം ചെയതിട്ടുണ്ടെന്നും അന്ന് കൊട്ടാരക്കര സ്വദേശിയായ ഒരാളെയാണ് കമ്പനിയുടെ ഭാരവാഹിയായി പരിചയപ്പെട്ടതെന്നും ഗണേശ്കുമാര്‍ പറഞ്ഞു. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിത എന്ന സ്ത്രി നിരവധിപേരെ ഫോണില്‍ വിളിച്ചുവെന്നും പലരും അവരെ തിരിച്ചു വിളിച്ചുവെന്നുമുള്ള രേഖകള്‍ പുറത്തുവരുന്നുണ്ട്. അതിലൊന്നും ഗണേശിന്റെ പേരില്ല. ഇനിയെങ്കിലും വേട്ടയാടുന്നത് നിര്‍ത്തണമെന്നും ഗണേശ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (13 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (34 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (52 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (55 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends