ഗായകന്‍ അയിരൂര്‍ സദാശിവന്‍ വാഹനാപകടത്തില്‍ മരിച്ചു, പരിക്കേറ്റ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മലയാളത്തിന് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ഗായകനും സംഗീത സംവിധായകനുമായ അയിരൂര്‍ സദാശിവന്‍ വാഹനാപകടത്തില്‍ മരിച്ചു. 78 വയസായിരുന്നു. ആലപ്പുഴ ചങ്ങനാശേരി റോഡില്‍ മനയ്ക്കച്ചിറയില്‍ ഉണ്ടായ അപകടത്തിലാണ് മരണം. മകന്‍ ഓടിച്ചിരുന്ന കാര്‍ കനാലിലേക്കു മറിയുകയായിരുന്നു. അങ്കമാലിയില്‍ ഒരു പരിപാടി കഴിഞ്ഞ് താമസസ്ഥലമായ അടൂരിലേക്കു പോകുമ്പോഴായിരുന്നു അപകടം. മകന്‍ ശ്രീകുമാറിന് പരിക്കേറ്റു. ഇദ്ദേഹത്തെ ചങ്ങനാശേരി എന്‍.എസ്.എസ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ടയിലെ അയിരൂര്‍ എന്ന സ്ഥലത്താണ് സദാശിവന്‍ ജനിച്ചത്. അര്‍ജുനന്‍ മാസ്റ്ററിനൊപ്പം നാടകങ്ങളില്‍ പങ്കെടുത്താണ് പേരെടുത്തത്. ജി.ദേവരാജന്‍, ദക്ഷിണാ മൂര്‍ത്തി, പുകഴേന്തി എന്നിവരുടെ സംഗീത സംവിധാനത്തില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള അദ്ദേഹം വിപഞ്ചിക എന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വഹിച്ചു. ചായം എന്ന സിനിമയിലൂടെ പ്രശസ്തനായി. നിലവില്‍ ആകാശവാണിയില്‍ സംഗീത സംവിധായകനും ഒഡീഷന്‍ കമ്മിറ്റി അംഗവുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























