സരിത പറഞ്ഞ ആ സീരിയല്‍ നടി ശാലു മേനോന് തന്നെ, ബിജു രക്ഷപ്പെട്ടത് ശാലുവിന്റെ കാറില്‍, ഉപയോഗിച്ചത് ശാലുവിന്റെ മൊബൈല്‍
പ്രശസ്ത സിനിമ സീരിയല്‍ നടിയായ ശാലു മേനോനും സോളാര്‍ തട്ടിപ്പുമായി ബന്ധമുണ്ടെന്ന മൊഴികളാണ് പുറത്തു വരുന്നത്. ശാലുമേനോന് ടീം സോളാറുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി തട്ടിപ്പിന് ഇരയായവര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫിസില്‍ മൊഴിനല്‍കിയിട്ടുണ്ട്. കമ്പനിയുടെ എക്സിക്യുട്ടിവ് ഡയറക്ടര്‍ എന്ന നിലയിലാണ് ബിജു രാധാകൃഷ്ണന് ഇടപാടുകാര്‍ക്ക് ശാലുമേനോനെ പരിചയപ്പെടുത്തിയിരുന്നത്. കമ്പനിയിലേയ്ക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്തിരുന്നതും ശാലുമേനോനായിരുന്നുവെന്ന് മൊഴിനല്‍കിയിട്ടുണ്ട്.
സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന് തൃശൂരില്‍നിന്ന് രക്ഷപ്പെട്ട ദിവസം നടി ശാലുമേനോനും അമ്മയും ഒപ്പമുണ്ടായിരുന്നതായി പൊലീസ്. സരിത പിടിയിലായ ദിവസം ബിജുവിനൊപ്പം ശാലുമേനോനും അമ്മയും തൃശൂരിലെത്തിയിരുന്നെന്നും അവിടെനിന്നാണ് ബിജു കോയമ്പത്തൂരിലേക്കു മുങ്ങിയതെന്നാണുമാണ് പൊലീസ് പറയുന്നത്. ടിം സോളാര്‍ കമ്പനിയിലെ ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസിലെ രണ്ടാംപ്രതി സരിത എസ് നായര്‍ അറസ്റ്റിലായ വിവരം ബിജു അറിയുന്നത് തൃശൂര്‍ കുറുപ്പം റോഡിലെ ഹോട്ടലില്‍വെച്ചാണ്. ഡോ. ബിജു എന്നപേരിലാണ് മുറിയെടുത്തിരുന്നത്.
തിരുവനന്തപുരത്തുനിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജനും സംഘവും ജൂണ്‍ നാലിന് പുലര്‍ച്ചെ തൃശ്ശൂരിലെ ഹോട്ടലിലെത്തുന്നത്. ഹോട്ടലില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡോ. ബിജു രാധാകൃഷ്ണന് എന്ന പേരില്‍ മുറിയെടുത്തത് പ്രതി തന്നെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ബിജുവിനൊപ്പം സീരിയല്‍ സിനിമാനടിയെയും തൃശ്ശൂരില്‍ കണ്ടതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ക്രൈംബ്രാഞ്ച് സംഘം തൃശൂരിലെത്തുന്നതിന് തൊട്ടുമുന്‍പ് ബിജു കോയമ്പത്തൂരിലേക്ക് മുങ്ങുകയും ചെയ്തു. അതേസമയം എറണാകുളത്തുനിന്ന് ബിജു യാദൃശ്ചികമായി തങ്ങള്‍ക്കൊപ്പം ചേരുകയായിരുന്നുവെന്നാണ് ശാലുവിന്റെ അമ്മ പറയുന്നത്. മകള്‍ നൃത്തപരിപാടിക്കായി തൃശൂരിലേയ്ക്ക് പോകുന്നവഴിയാണ് ബിജു ഫോണില്‍ ബന്ധപ്പെട്ടത്. തന്നെ കൂടി പിക്ക് ചെയ്യാമോ എന്ന് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് എറണാകുളത്ത് നിന്ന് അയാളെ കാറില്‍ കയറ്റിയത്. തൃശൂരേക്കുള്ള യാത്രയ്ക്കിടയില്‍ ശാലുവിന്റെ ഫോണാണ് ബിജു ഉപയോഗിച്ചതെന്നും ശാലുവിന്റെ അമ്മ പറഞ്ഞു. ബിജുവിനൊപ്പം സീരിയല്‍ സിനിമാനടിയെയും തൃശൂരില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ബിജു രാധാകൃഷ്ണനെ പിടികൂടാന്‍ എഡിജിപി എ ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ആറ് ഡിവൈഎസ്പിമാരാണ് സംഘത്തിലുള്ളത്. സോളാര്‍ തട്ടിപ്പ് കേസുകള്‍ മുഴുവന്‍ അന്വേഷണസംഘത്തിന്റെ പരിധിയില്‍ വരും.
https://www.facebook.com/Malayalivartha