Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

മോഷ്ടിച്ച മാല പണയം വച്ച് വാങ്ങിയത് ആഡംബര ബൈക്ക്; ആഘോഷമാക്കി വാഗമണ്ണിൽ ഫോട്ടോ ഷൂട്ടും തകർപ്പും; കോട്ടയം നഗരസഭ മുൻ കൗൺസിലറുടെ മകൻ ഒടുവിൽ അറസ്റ്റിൽ; കേസുകൾ ഒത്തു തീർപ്പാക്കി മടുത്ത് അച്ഛൻ

02 JULY 2020 10:08 PM IST
മലയാളി വാര്‍ത്ത

തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിനുള്ളിൽ കയറി ക്ഷേത്രം വാച്ചറുടെ അഞ്ചു പവന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ഇത് പണയം വച്ച് ലഭിച്ച പണം ഉപയോഗിച്ച് ആഡംബര ബൈക്കും വാങ്ങി വാഗമണ്ണിൽ എത്തി ഫോട്ടോഷൂട്ടും നടത്തിയ കൊടുംക്രിമിനലായ പത്തൊൻപതുകാരൻ അറസ്റ്റിൽ. കോൺഗ്രസ് നേതാവും മുൻ നഗരസഭ കൗൺസിലറുമായ വി.കെ അനിൽകുമാറിന്റെ (ടിറ്റോ) മകനും നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയുമായ യുവാവാണ് ഇപ്പോൾ പിടിയിലായത്.

തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ വാച്ചറുടെ അഞ്ചു പവന്റെ സ്വർണമാല മോഷ്ടിച്ച കേസിലാണ് വേളൂർ മാണിക്കുന്നം ലളിതാസദനത്തിൽ അഭിജിത്തിനെ(19)യാണ് കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബാബു സെബാസ്റ്റ്യൻ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 25 ന് മാല മോഷ്ടിച്ച ശേഷം കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ സ്വർണ മാല പണയം വച്ച പ്രതി ഈ പണം ഉപയോഗിച്ചാണ് ബൈക്ക് വാങ്ങുകയായിരുന്നു. രണ്ടു ലക്ഷത്തോളം വിലയുള്ള ആഡംബര ബൈക്ക് വാങ്ങിയ ശേഷം ബൈക്കുമായി വാഗമണ്ണിൽ ഫോട്ടോഷൂട്ടിനായി പ്രതി പോയതായി കണ്ടെത്തി.

ഇതിനിടെ തിരുവാർപ്പ് ക്ഷേത്രത്തിലെ വാച്ചർ സംഭവം സംബന്ദിച്ചു ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകുകയായിരുന്നു. തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ വാച്ചർ ഹരിദാസിന്റെ അഞ്ചു പവൻ തൂക്കമുള്ള സ്വർണമാലയാണ് മോഷ്ടാവ് കവർന്നതായാണ് പരാതി. ഹരിദാസ് സ്വർണമാല ഈരിവച്ച ശേഷം കുളിക്കാൻ പോകുകയായിരുന്നു. ഇതിനിടെ എത്തിയ മോഷ്ടാവ് മാലയുമായി കടക്കുകയായിരുന്നു. ഇതേ തുടർന്നു ഹരിദാസ് കുമരകം പൊലീസിൽ പരാതി നൽകി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുൻപ് മോഷണക്കേസുകളിൽ കുടുങ്ങിയിട്ടുള്ള അഭിജിത്ത് സ്ഥലത്ത് എത്തിയിരുന്നതായി കണ്ടെത്തിയത്. തുടർന്നു, അഭിജിത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

ഇതോടെയാണ് അഭിജിത്ത് കൊച്ചിയിലേയ്ക്കു കടന്നതായും ആഡംബര ബൈക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തിയത്.തുടർന്നു കസ്റ്റഡിയിൽ എടുത്ത പ്രതിയുമായി ഇടപ്പള്ളിയിലെ സ്ഥാപനത്തിൽ എത്തി സ്വർണമാല കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

കുമരകം എസ്.ഐ അബ്ദുൾ ലത്തീഫ്, എ.എസ്.ഐ സത്യൻ, അന്വേഷണ സംഘാംഗങ്ങളായ എസ്.ഐ വി.എസ് ഷിബുക്കുട്ടൻ, എ.എസ്.ഐ പി.എൻ മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ആർ ബൈജു, പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

മൂന്നു വർഷം മുൻപ് ബന്ധുവിന്റെ വീട്ടിൽ നിന്നും സ്വർണവും പണവും കവർന്നതു സംബന്ധിച്ചുള്ള പരാതിയും അഭിജിത്തിനെതിരെ ഉയർന്നിട്ടുണ്ട്. ഇത് കൂടാതെ ഒരു മാസം മുൻപ് നഗരത്തിലെ ഒരു സ്ഥാപനത്തിൽ നിന്നും 30,000 രൂപ കവർന്ന സംഭവത്തിൽ അച്ഛൻ ടിറ്റോ ഇടപെട്ട് പണം തിരികെ നൽകി കേസ് ഒത്തു തീർപ്പാക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി ,കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം എന്ന ചിത്രം ഫെബ്രുവരി പതിമൂന്നിന്!!  (2 minutes ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി  (9 minutes ago)

മരണം സംഭവിച്ച് നാല് മണിക്കൂറിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടിൽ "അഗ്നി പരീക്ഷ", "വിട", "നീതി"എന്ന് കുറിപ്പ്: രാജസ്ഥാനിലെ യുവ സന്യാസിനി സ്വാധി പ്രേം ബൈസയ്ക്ക് സംഭവിച്ചത് എന്തെന്നതിൽ അവ്യകത...  (39 minutes ago)

കേരള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് സംസ്ഥാന ബജറ്റ് കരുത്തേകും: കെഎസ്‌യുഎം സിഇഒ അനൂപ് അംബിക  (56 minutes ago)

സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...  (1 hour ago)

നേമം മണ്ഡലം ശ്രദ്ധേയം  (1 hour ago)

DELHI സ്ത്രീധന പീഡനത്തിന്റെ മറ്റൊരു ഇര  (1 hour ago)

നവകേരള സൃഷ്ടിയില്‍ എല്ലാ കേരളീയര്‍ക്കും ഒത്തൊരുമയോടെ മുന്നോട്ടുനീങ്ങാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി  (1 hour ago)

Operation-Sindoor. അന്ന് പാക്കിസ്ഥാനിലെ കിരാനയെ വിറപ്പിച്ചോ?;  (1 hour ago)

ജൂസ് കൊടുത്ത് മയക്കിയശേഷം മെയില്‍ നഴ്‌സ് യുവതിയെ പീഡിപ്പിച്ചു  (1 hour ago)

50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷ  (2 hours ago)

ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

NASA ഗ്രഹത്തില്‍ ജീവന്റെ തുടിപ്പോ?  (2 hours ago)

തൃശ്ശൂരില്‍ വിഷം കഴിച്ച് മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; സംഭവത്തില്‍ ഒരാള്‍ മരിച്ചു  (2 hours ago)

നേതൃത്വ ഭിന്നതകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് ശശി തരൂര്‍  (2 hours ago)

Malayali Vartha Recommends