Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജു രാധാകൃഷ്‌ണന്‍ പിടിയില്‍, തിരിച്ചറിയാതിരിക്കാന്‍ മീശ വടിച്ചുകളയുകയും മുടി വെട്ടി മാറ്റുകയും ചെയ്‌തു, ലാപ്‌ടോപ്പ്‌ വില്‍ക്കുന്നതിനിടെ വലയില്‍ വീണു

17 JUNE 2013 03:55 AM IST
മലയാളി വാര്‍ത്ത.

സോളാര്‍ തട്ടിപ്പു കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി ബിജു രാധാകൃഷ്‌ണനെ തമിഴ്‌നാട്ടില്‍ നിന്നും പോലീസ്‌ പിടികൂടി. കോയമ്പത്തൂരില്‍ നിന്നാണ്‌ പ്രത്യേക സംഘം ബിജുവിനെ കസ്റ്റഡിയിലെടുത്തത്‌. തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെയാണ്‌ ബിജുവിനെ പിടികൂടിയത്‌. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ്‌ ബിജുവിന്റെ നീക്കങ്ങള്‍ മനസിലാക്കിയത്‌. ബിജുവിനെ കണ്ടെത്താനായി നാലു സംഘങ്ങളായി പോലീസ്‌ തെരച്ചില്‍ നടത്തി വരികയായിരുന്നു. കൊല്ലം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ബിജുവിനെ കുടുക്കിയത്‌. തിരിച്ചറിയാതിരിക്കാന്‍ മീശ വടിച്ചുകളയുകയും, മുടി വെട്ടി മാറ്റുകയും ചെയ്‌തിരുന്നു. ലാപ്‌ടോപ്പ്‌ വില്‍ക്കുന്നതിനിടയിലാണ്‌ ബിജുവിനെ പോലീസ്‌ പിടി കൂടിയത്‌. തമിഴ്‌നാട്ടിലും നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയാണ്‌ ബിജു.
സോളാര്‍ തട്ടിപ്പു കേസില്‍ നേരത്തേ തന്നെ സരിത എസ്‌ നായരെ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇതറിഞ്ഞ്‌ തൃശൂരിലുണ്ടായിരുന്ന ബിജു രാധാകൃഷ്‌ണന്‍ തന്ത്ര പൂര്‍വം മുങ്ങുകയായിരുന്നു. ഇതിനിടയ്‌ക്ക്‌ ബിജു പല ചാനലുകളിലും ഫോണിലൂടെ സംസാരിച്ചിരുന്നു. തന്റെ ജീവിതം തകര്‍ത്തത്‌ ഗണേഷ്‌ കുമാറാണെന്നും അക്കാര്യം പറഞ്ഞ്‌ മുഖ്യമന്ത്രിയെ കണ്ടതായും അദ്ദേഹം പറഞ്ഞിരുന്നു. കേരള രാഷ്‌ട്രീയത്തില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ വെളിപ്പെടുത്തലുകളാണ്‌ ബിജു നടത്തിയത്‌.
ചാനലുകളിലൂടെ സംസാരിച്ചിട്ടും കേരള പോലീസിന്‌ ബിജുവിനെ പിടിക്കാന്‍ കഴിയാത്തതില്‍ ഏറെ വിമര്‍ശനം നേരിട്ടു. ഇതിനായി പ്രത്യേക സംഘത്തേയും പോലീസ്‌ നിയോഗിച്ചു. ബിജു കോയമ്പത്തൂരില്‍ ഉണ്ടെന്നു തന്നെയായിരുന്നു പോലീസിന്റെ വിശ്വാസം.
ബിജുവിനെ റോഡുമാര്‍ഗം കൊച്ചിയില്‍ കൊണ്ടു വന്ന്‌ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കും. തുടര്‍ന്ന്‌ ബിജുവിനെ കസ്റ്റഡിയില്‍ വാങ്ങും. ബിജുവിന്റെ മുന്‍ ഭാര്യ രശ്‌മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കേസിനും കൂടിയായിരുന്നു അറസ്റ്റ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (13 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (34 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (52 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (55 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends