Widgets Magazine
12
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത മണിക്കൂറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും; ആറ് ജില്ലകളിൽ അലേർട്ട്...


അയ്യപ്പന്റെ കൊള്ളയ്ക്ക് പിന്നിലെ മുഖങ്ങൾ പുറത്തേക്ക്: വാസു അണ്ണനും, മുരാരിബാബുവും അഴിമതിയുടെ ചതുപ്പിൽ; കമ്മിയാണെന്ന തിണ്ണമിടുക്കും കൊണ്ട് അയ്യപ്പനോട് കളിക്കാന്‍ നില്‍ക്കരുത്... ദേ ഇതേപോലെ കൊമ്പത്തൂന്ന് താഴേക്ക് വീഴും!!!


ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള അൽമസാർ എഡ്യൂക്കേഷൻ ഐപിഒയ്ക്ക് സൗദി അറേബ്യയിൽ മികച്ച പ്രതികരണം; 102.9 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ: അന്തിമ ഓഹരി വില 19.50 സൗദി റിയാൽ...


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുരുക്ക് മുറുക്കി എൻ വാസുവിൻ്റെ റിമാൻ്റ് റിപ്പോർട്ട്: ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെ; ദേവസ്വം ഉദ്യോഗസ്ഥർ, പോറ്റി എന്നിവരുടെ മൊഴിയിൽ വാസുവിൻ്റെ പങ്ക് വ്യക്തം...


സർക്കാർ ഉദ്യോഗസ്ഥരായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് എസ്ഐടി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അഴിമതി നിരോധന വകുപ്പ് ചേര്‍ത്തു; ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് മാർച്ചുമായി കോൺഗ്രസ്...

സ്ത്രീ സംഘടനയിൽ തന്നെ പ്രിവിലേജ്ഡ് ലെയർ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടത്; വുമൺ ഇൻ സിനിമാ കളക്​ടീവിനെതിരെ ആരോപണവുമായി സ്​റ്റെഫി സേവ്യർ

06 JULY 2020 10:17 PM IST
മലയാളി വാര്‍ത്ത

വുമൺ ഇൻ സിനിമാ കളക്​ടീവിനെതിരെ (ഡബ്ല്യൂ.സി.സി) ഗുരുതര ആരോപണവുമായി പ്രശസ്​ത കോസ്റ്റ്യൂം ഡിസൈനർ സ്​റ്റെഫി സേവ്യർ​. വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുകയാണെന്ന്​ അവർ ആരോപിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രതികരണം.

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;


ഫേസ്​ബുക്ക്​ പോസ്റ്റി​​െൻറ പൂർണ്ണരൂപം

2017ൽ, WCCയുടെ അമരത്തിരിക്കുന്ന സംവിധായകയുടെ, പിന്നീട് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമയിൽ കോസ്ട്യും ചെയ്യാൻ വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാൻസോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ എന്നെ ഏൽപ്പിച്ച രണ്ടു ഷെഡ്യുളുകളിൽ ഒന്ന് പൂർത്തിയാക്കുകയും, അവസാന ഷെഡ്യുൾ പ്രീ പ്രൊഡക്ഷനും, ട്രയലും വരെ കഴിയുകയും ചെയ്തു. അതിന് ശേഷം ഞാൻ റെമ്യുണറേഷൻ ചോദിച്ചപ്പോള്‍, അത് ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ടോ എന്തോ, വ്യക്തമായ കാരണം പോലും പറയാതെ എന്നെ പ്രോജക്ടിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് പോകുകയും, ഇതിനെതിരെ ഞാൻ പ്രതികരിച്ചപ്പോൾ, "'സ്റ്റെഫി' ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ് " എന്ന മാസ്സ് ഡയലോഗ് അടിച്ചതും ഞാൻ വ്യക്തമായി ഓർക്കുന്നു.

അതോടൊപ്പം എ​​െൻറ അസിസ്റ്റൻറ്​സിനോട്​ എന്നെ അറിയിക്കാതെ അവരോട് ഒപ്പം ചെന്ന് വർക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് സിനിമയുടെ ടൈറ്റിൽ കാർഡിലോ, താങ്ക്സ് കാർഡിലോ പോലും എ​​െൻറ പേര് ഒന്ന് വെക്കാൻ തയ്യാറാകാതിരുന്ന ആളുകളാണ് വനിതകളുടെ ഉന്നമനത്തിന് എന്ന പേരിൽ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ട് WCC നേതൃത്വത്തിൽ നിന്ന് സംസാരിക്കുന്നത്.

സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, സ്ത്രീകളെ തുല്യരായി കാണാത്തതും പുരുഷന്മാർ മാത്രമാണെന്ന് വിശ്വസിക്കുന്ന, സ്ത്രീ സംഘടനയിൽ തന്നെ പ്രിവിലേജ്ഡ് ലെയർ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടത്.

അതോടൊപ്പം മറ്റൊരു സിനിമയുടെ സെറ്റിൽ WCC മെമ്പറായ ഒരു വനിതാ അസ്സോസിയേറ്റ് ഡയറക്റ്ററിന്‍റെ ഭാഗത്തു നിന്നുണ്ടായ അത്യന്തം മോശമായ പെരുമാറ്റത്തെ തുടർന്ന് ഞങ്ങൾ കുറച്ചുപേർ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ സാറിനെ കാണുകയും, പരാതി പറഞ്ഞപ്പോൾ, WCCയ്ക്ക് എതിരെയുള്ള ചട്ടുകമായി ഈ വിഷയത്തെ എടുക്കാതെ, ഏറ്റവും സുതാര്യമായി ഈ വിഷയം ഒത്തുതീർപ്പാക്കുകയും ചെയ്തത് ശ്രീ ബി. ഉണ്ണികൃഷ്ണൻ സാറാണ്. തുല്യത എന്ന് പറയുമ്പോൾ, അവനവൻ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളർച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള ജൂനിയർ ആർട്ടിസ്‌റ്റുകളുടെയും, ടെക്നിഷ്യൻസി​​െൻറയും വളർച്ച കൂടി ഒന്നു പരിഗണിക്കാം...

വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ വളരെ സങ്കടമുള്ള കാര്യമാണ്.

2015 ല്‍ എന്‍റെ സിനിമാജീവിതം തുടങ്ങിയ സമയത്ത് ലൊക്കേഷനില്‍ ഒരു പ്രശ്നം ഉണ്ടായപ്പോള്‍, ലൊക്കേഷനില്‍ നിന്നു മറ്റാരോ പറഞ്ഞറിഞ്ഞു ആ പ്രശ്നത്തില്‍ ഇടപെട്ട് അത് സോള്‍വ് ചെയ്തു തരുകയും ചെയ്ത സംഘടനയാണ് ഫെഫ്ക. അന്നുമുതല്‍ ഇന്നുവരെ ഒരു റൂറല്‍ ഏരിയയില്‍ നിന്ന്​ സിനിമയില്‍ എത്തിയ പെണ്‍കുട്ടി എന്ന നിലയില്‍ എല്ലാവിധ സഹായങ്ങളുമായി കൂടെ നിന്നിട്ടുള്ളതും, എനിക്ക് മാത്രമല്ല, സിനിമയുടെ ടെക്നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎം ശ്രീ പദ്ധതി: കേരളം കേന്ദ്രത്തിന് തുടർ നടപടികൾ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...  (2 minutes ago)

കുവൈത്തില്‍ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (10 minutes ago)

ഒടുവിൽ കേന്ദ്രത്തിനു കത്തയച്ച് സർക്കാർ ;പിഎം ശ്രീ നടപ്പിലാക്കില്ല,തീരുമാനം സിപിഐയു‍ടെ അതൃപ്തിക്ക് പിന്നാലെ  (11 minutes ago)

അടുത്ത മണിക്കൂറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും; ആറ് ജില്ലകളിൽ അലേർട്ട്...  (21 minutes ago)

പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി, ചുവന്ന കളർ എക്കോ സ്പോർട്ട് കാർ കണ്ടുപിടിക്കാൻ നിർദേശം  (26 minutes ago)

ചേറുവണ്ണൂർ-ഫറോക്ക് വാക്ക്‌വേയ്ക്ക്: ഒരു കോടിയോളം അനുവദിച്ച് ടൂറിസം വകുപ്പ്...  (29 minutes ago)

ആസ്റ്റര്‍ മിംസുമായി ചേര്‍ന്ന് കാലിക്കറ്റ് എഫ്.സി : ആരാധകർക്കായി പ്രാഥമിക ജീവൻ രക്ഷാ പരിശീലനം നടത്തി...  (37 minutes ago)

ഭക്തരുടെ ഉത്കണ്ഠ കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കും; ഈ തീര്‍ത്ഥാടന കാലത്ത് ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് ഒരുകോടി ഒപ്പു ശേഖരിച്ച് പ്രധാന മന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് ബിജെപി  (42 minutes ago)

ദേശഭക്തി ഗാനത്തെ അവഹേളിക്കുകയും ഹമാസ് ഭക്തിഗാനത്തിന് കയ്യടിക്കുകയും ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി; ദല്‍ഹിയില്‍ സംഭവിച്ച സ്‌ഫോടനം; കേരളത്തിന് ഒരു മുന്നറിയിപ്പാണെന്ന് ബിജെപി  (47 minutes ago)

മോപ്പാള’ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു; സംവിധാനം സന്തോഷ് പുതുക്കുന്ന്...  (53 minutes ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു പാവം മനുഷ്യൻ വേണ്ട ചികിത്സ കിട്ടാതെ മരണമടഞ്ഞിട്ട് അതേ കുറിച്ച് വലിയ ചർച്ച ആവുന്നില്ല; അതിനൊന്നും ആർക്കും സമയവും ഇല്ല; മറിച്ച് ഇവിടെ മതം ജയിക്കണം, വിശ്വാസം ജയിക്കണം  (59 minutes ago)

അയ്യപ്പന്റെ കൊള്ളയ്ക്ക് പിന്നിലെ മുഖങ്ങൾ പുറത്തേക്ക്: വാസു അണ്ണനും, മുരാരിബാബുവും അഴിമതിയുടെ ചതുപ്പിൽ; കമ്മിയാണെന്ന തിണ്ണമിടുക്കും കൊണ്ട് അയ്യപ്പനോട് കളിക്കാന്‍ നില്‍ക്കരുത്... ദേ ഇതേപോലെ കൊമ്പത്തൂന്ന  (1 hour ago)

ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള അൽമസാർ എഡ്യൂക്കേഷൻ ഐപിഒയ്ക്ക് സൗദി അറേബ്യയിൽ മികച്ച പ്രതികരണം; 102.9 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ: അന്തിമ ഓഹരി വില 19.50 സൗദി റിയാൽ...  (1 hour ago)

ഭീകരർക്ക് ലഭിച്ചത് 3,200 കിലോ സ്ഫോടക വസ്തുക്കൾ ....ഇതിൽ മൂന്നൂറ് കിലോ സ്ഫോടക വസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്ന് വിവരം.  (1 hour ago)

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുരുക്ക് മുറുക്കി എൻ വാസുവിൻ്റെ റിമാൻ്റ് റിപ്പോർട്ട്: ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെ; ദേവസ്വം ഉദ്യോഗസ്ഥർ, പോറ്റി എന്നിവരുടെ മൊഴിയിൽ വാസുവിൻ്റെ പങ്ക  (1 hour ago)

Malayali Vartha Recommends