Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്ത്രപ്രധാന ഓഫിസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടത്തിയതില്‍ ദുരൂഹത

11 JULY 2020 06:10 AM IST
മലയാളി വാര്‍ത്ത

More Stories...

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ആരോപണങ്ങൾ നിഷേധിച്ചു... കേസ് അടുത്തമാസം ഒന്നിന് പരി​ഗണനയിൽ

കോര്‍പ്പറേറ്റ് നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി..വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാൻ ഇ.ഡി; അന്വേഷണസംഘം വരുംദിവസങ്ങളില്‍ തന്നെ വീണയ്ക്ക് നേരിട്ട് ഹാജരാകാന്‍ സമന്‍സ് നല്‍കുമെന്നാണ് സൂചന..

വയസ്സ് 50 കടന്ന സർക്കാർ ഹയർസെക്കൻഡറി അധ്യാപകർ സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷകൾ എഴുതേണ്ടതില്ലെന്ന ഇളവിന് എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപകരും അർഹരെന്ന് ഹൈക്കോടതി

അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ... രാവിലെ 10 മണിക്ക് ചാലക്കുടി - ആനമല അന്തർസംസ്ഥാന പാത ഉപരോധിക്കുമെന്ന് നാട്ടുകാർ

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക പരിശോധന ഫലം എസ്‌ഐടിക്ക്...

സര്‍ക്കാര്‍ സര്‍വീസില്‍ പിഎസ്സി വഴിയാണു നിയമനം നടത്തേണ്ടതെന്നിരിക്കെ, പ്രധാന വകുപ്പുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐടി വിദഗ്ധരെ നിയമിച്ചതില്‍ ദുരൂഹതയുണ്ട്. രഹസ്യസ്വഭാവമുള്ള ജോലി ചെയ്യുന്ന ഓഫിസുകളില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലേ നിയമനം നടത്താറുള്ളൂ. ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ഓഫിസുകളില്‍ ഐടി പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലാണു കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ചത്.

രഹസ്യസ്വഭാവമുള്ള പ്രധാന ഫയലുകളും സന്ദേശങ്ങളും എത്തുന്ന ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ ഐടി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ രണ്ടു പേരെയാണ് ഇങ്ങനെ നിയമിച്ചത്. വ്യവസായ, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.ഇളങ്കോവന്റെ ഓഫിസില്‍ ഐടി പ്രോജക്ട് അസിസ്റ്റന്റായി മറ്റൊരാളെ നിയമിച്ചു. ശിവശങ്കറിന്റെ ഓഫിസിലും നിയമനം നടത്തി. ഐടി ജോലികളില്‍ സഹായിക്കാനെന്ന പേരിലാണു നിയമനം.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെതിരെ മാധ്യങ്ങളിലൂടെയോ അല്ലാതെയോ ആരോപണം ഉയര്‍ന്നാല്‍ രഹസ്യാന്വേഷണം നടത്തണമെന്ന് അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളില്‍ പറയുന്നുണ്ടെങ്കിലും ശിവശങ്കറിനെതിരെ ഇനിയും അന്വേഷണം നടത്താത്തതിലും അസ്വാഭാവികതയുണ്ട്.

കഴമ്പുണ്ടെന്നു കണ്ടെത്തിയാല്‍ വകുപ്പുതല അന്വേഷണം നടത്തണം. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ ആദ്യ അന്വേഷണത്തിനു ശേഷം തന്നെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ നടപടി സ്വീകരിക്കാം.

സ്വര്‍ണക്കളളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയത് ഐടി വകുപ്പിനു കീഴില്‍ നിയമിതയായിട്ടും താന്‍ യുഎഇ കോണ്‍സുലേറ്റിനു വേണ്ടി ജോലി ചെയ്തിരുന്നെന്നാണ്. വിദേശ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ഔദ്യോഗിക ബന്ധത്തിനപ്പുറം അടുപ്പം പാടില്ലെന്നു അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു സ്വപ്ന സുരേഷുമായി അതിനപ്പുറമുള്ള ബന്ധമാണുണ്ടായിരുന്നതെന്നു ആരോപണമുളളപ്പോള്‍ പെരുമാറ്റച്ചട്ട ലംഘനവും ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ആരോപണങ്ങൾ നിഷേധിച്ചു... കേസ് അടുത്തമാസം ഒന്നിന് പരി​ഗണനയിൽ  (7 minutes ago)

VEENA VIJAYAN വീണാ വിജയനെ ഇ.ഡി. ചോദ്യംചെയ്യും  (10 minutes ago)

വയസ്സ് 50 കടന്ന സർക്കാർ ഹയർസെക്കൻഡറി അധ്യാപകർ സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷകൾ എഴുതേണ്ടതില്ലെന്ന ഇളവിന് എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപകരും അർഹരെന്ന് ഹൈക്കോടതി  (15 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 440 രൂപയുടെ കുറവ്  (36 minutes ago)

അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ... രാവിലെ 10 മണിക്ക് ചാലക്കുടി - ആനമല അന്തർസംസ്ഥാന പാത ഉപരോധിക്കുമെന്ന് നാട്ടുകാർ  (56 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക പരിശോധന ഫലം എസ്‌ഐടിക്ക്...  (1 hour ago)

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും...  (2 hours ago)

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും പൊലീസ് ബാൻഡ് സംഘം വന്ദേമാതരം പൂർണമായി വായിക്കാത്തതിൽ സ്പീക്കറെ അതൃപ്തി അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ  (2 hours ago)

സഹോദര സഹായവും ആഭരണ ഭാഗ്യവും! മകരം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ സ്കോർ മറികടന്ന ഗുജറാത്ത് ടൈറ്റൻസ് രാജകീയമായി ഐ.പി.എൽ ഫൈനലിലേക്ക്...  (2 hours ago)

മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി ധനപാലൻ അന്തരിച്ചു  (2 hours ago)

സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ മുൻ പ്രസിഡന്‍റും കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.എം നേതാവുമായിരുന്ന ടി.പി. ദാസൻ അന്തരിച്ചു...  (2 hours ago)

അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം....  (3 hours ago)

സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം..  (3 hours ago)

കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...  (3 hours ago)

Malayali Vartha Recommends