സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കര്‍ ഐഎഎസിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി... മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വസതിയിലേക്ക് മടക്കി അയച്ചു, മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് സൂചന
സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കര്‍ ഐഎഎസിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പൂജപ്പുരയിലുള്ള വസതിയിലേക്കാണ് കസ്റ്റംസ് അദ്ദേഹത്തെ മടക്കി അയച്ചത്. കേസില്‍ ശിവശങ്കറിനെ പ്രതിചേര്‍ത്തേക്കുമെന്നും ഇതിനായി കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നും സൂചനകളുണ്ടായിരുന്നു.
എന്നാല്‍, പുലര്‍ച്ചെ 2.30ഓടെ അദ്ദേഹത്തെ പൂജപ്പുരയിലുള്ള വസതിയിലേക്ക് കസ്റ്റംസ് വാഹനത്തില്‍ എത്തിക്കുകയായിരുന്നു. തിരുവനന്തപുരത്തെ കസ്റ്റംസ് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ നല്കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് സൂചന. കസ്റ്റംസ് കമ്മീഷണര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചോദ്യം ചെയ്യലില്‍ പങ്കെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
കസ്റ്റംസ് ഉദ്യോസ്ഥഗസ്ഥര് വീട്ടിലെത്തിയതിന് പിന്നാലെ ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീസില്‍ എത്തുകയായിരുന്നു. സ്വര്‍ണ്ണക്കടത്തിന് ശിവശങ്കര്‍ ഏതെങ്കിലും രീതിയില്‍ സഹായം നല്‍കിട്ടുണ്ടോ കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരുമായുള്ള ബന്ധമെന്താണ് ഗൂഢാലോചനയില്‍ പങ്കുണ്ടോ, തുടങ്ങിയ വിവരങ്ങളാണ് ശിവശങ്കറില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചതെന്നാണ് സൂചന.
https://www.facebook.com/Malayalivartha