പുറത്തു വരാന്‍ പോകുന്നത് രശ്‌മിയുടെ കൊലപാതകത്തിലേക്കു നയിച്ച കൊടും ക്രൂരതകള്‍, പേയിംഗ് ഗസ്റ്റായ രശ്‌മിയെ സ്വന്തമാക്കിയ ശേഷം സരിതയെ കണ്ടപ്പോള്‍ എല്ലാം മറന്നു

ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടയില്‍ ഭാര്യയെ കൊന്നതാണെന്ന കുറ്റം സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്‌ണന്‍ സമ്മതിച്ചു. ബിജു രാധാകൃഷ്‌ണനെ കൊല്ലം ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം കൊട്ടാരക്കര കോടതിയില്‍ എത്തിക്കും. ആദ്യ ഭാര്യ രശ്‌മിയുടെ കൊലപാതകകേസിലാണ് അറസ്റ്റ്. ഏറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു രശ്‌മിയുടെ കൊലപാതകം.
കൊല്ലം തിരുമുല്ലാവാരം ശ്രീലതയില്‍ എല്ഐ.സി.യില്‍ ഓഫീസറായിരുന്ന പരമേശ്വരന്‍ പിള്ളുടെയും ശാരദാമണിയമ്മയുടെയും മക്കളില്‍ ഇളയവളായിരുന്നു രശ്മി. 2001ല്‍ കുളക്കട ബി.എഡ്.സെന്ററില്‍ പഠിക്കാന്‍ പോയതോടെയാണ് രശ്മിയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായത്. ബിജുവിന്റെ പിതാവ് മരിച്ചതോടെ പഠനത്തിന്റെ പേരു പറഞ്ഞ് ബിജു ഡല്‍ഹിയിലേക്കു കടന്നു. അന്നേരം ഒറ്റയ്‌ക്കായ മാതാവ് സമീപത്തുള്ള ബിഎഡ് കോളേജിലെ പെണ്‍കുട്ടികളെ പേയിംഗ് ഗസ്റ്റാക്കി വീട്ടില്‍ താമസിപ്പിച്ചു. ഇതില്‍ രശ്‌മിയും ഉണ്ടായിരുന്നു. ഇതിനിടയ്‌ക്കാണ് ബിജു ഡല്‍ഹിയില്‍ നിന്നും വരുന്നത്. രശ്മി ബിജുവിന്റെ വാക്ചാതുരിയില്‍ വീണുപോയി. എം.ബി.എ.യ്ക്ക് പഠിക്കുകയാണെന്നാണ് ബിജു രശ്മിയെ ധരിപ്പിച്ചത്.
ഇരുവരും തമ്മിലുള്ള സ്‌നേഹബന്ധം വീട്ടില്‍ അറിഞ്ഞതോടെ ബി.എഡ്. പഠനം പാതിവഴിയില്‍ നിര്‍ത്തി. രശ്മിയെ നിയമപ്രകാരം വിവാഹം കഴിക്കാതെ ബിജു ഒപ്പം താമസിപ്പിക്കുകയായിരുന്നു. ജീവിതം തുടങ്ങിക്കഴിഞ്ഞപ്പോഴാണ് ബിജുവിന്റെ യഥാര്‍ഥ സ്വഭാവവും തട്ടിപ്പുകളും രശ്മിക്ക് ബോധ്യമായത്. ഇരുവീട്ടുകാരുടേയും എതിപ്പുകള്‍ അവഗണിച്ച് ബിജുവും രശ്‌മിയും വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുവരുടേയും ദാമ്പത്യത്തില്‍ വിള്ളല്‍ വീണു. ബിജു വീട്ടില്‍ നിന്നും അകന്ന് മറ്റു ചില ഇടപാടുകളിലേര്‍പ്പെട്ടു. ഇതിനിടയ്‌ക്കാണ് സരിതയുമായി അടുക്കുന്നതും. ഈ ബന്ധം പൊല്ലാപ്പായതോടെ രശ്‌മിയെ അവളുടെ വീട്ടുകാര്‍ വിളിച്ചു കൊണ്ടു പോയി. വീണ്ടും ബിജുവിന്റെ വാക്കുകളില്‍ മയങ്ങി രശ്മി കുളക്കടയിലെത്തി.
2006 ഫിബ്രവരി നാലിന് പുലര്‍ച്ചെ കുളിമുറിയില്‍ കയറിയ രശ്മിക്ക് അനക്കമില്ലെന്ന് ബിജുതന്നെയാണ് സമീപവാസികളെ അറിയിച്ചത്. ഓടിയെത്തിയ അയല്‍ക്കാര്‍ രശ്മിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രശ്‌മി കുഴഞ്ഞ് വീണ് മരിച്ചെന്നു വിശ്വസിക്കാന്‍ നാട്ടുകാര്‍ക്കായില്ല, മത്രവുമല്ല പൂര്‍ണ ആരോഗ്യവതിയായിരുന്ന രശ്മി പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ആത്മഹത്യ ചെയ്യില്ലെന്ന് നാട്ടുകാരും രശ്മിയുടെ ബന്ധുക്കളും വിശ്വസിച്ചു മൃതദേഹം രശ്‌മിയുടെ വീട്ടുകാര്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. ഒപ്പം രശ്‌മിയുടെ മക്കളേയും അവര്‍ ഏറ്റു വാങ്ങി.
രശ്മിയുടെ മരണത്തോടെ ബിജു രാധാകൃഷ്ണന്‍ ഒളിവില്‍ പോവുകയായിരുന്നു. അപ്പോള്‍ത്തന്നെ കൊട്ടാരക്കര പോലീസില്‍ ബിജുവിനെതിരെ അഞ്ച് തട്ടിപ്പ് കേസുകളുണ്ടായിരുന്നു. കേസന്വേഷിച്ച പോലീസിനും ക്രൈംബ്രാഞ്ചിനും ഏഴുവര്‍ഷമായി ബിജുവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇങ്ങനെയുള്ള ബിജു രാധാകൃഷ്‌ണനാണ് സംസ്ഥാനത്തെ മുഖ്യമന്ത്രിയെപ്പോലും കബിളിപ്പിച്ചത്.
https://www.facebook.com/Malayalivartha


























