Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേവലമൊരു ഫോണിനെ കരുതി മുഖ്യമന്ത്രി രാജി വയ്‌ക്കണോ, ബിജുവുമായി സംസാരിച്ചത്‌ എന്തെന്ന്‌ പറയില്ല, വരുന്നവരോട്‌ സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യപ്പെടില്ല, ഷാനവാസ്‌ ബിജുവിനെ കാണുന്നത്‌ ആദ്യം...

18 JUNE 2013 02:52 AM IST
മലയാളി വാര്‍ത്ത.

സോളാര്‍ തട്ടിപ്പുകേസില്‍ കേരളം മുങ്ങിനില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളുടെ മുമ്പില്‍ മനസു തുറന്നു. കേവലമൊരു ഫോണ്‍കോളിന്റെ പേരില്‍ എന്തിന്‌ രാജിവയ്‌ക്കണമെന്നാണ്‌ മുഖ്യമന്ത്രി ചോദിക്കുന്നത്‌ സോളാര്‍ തട്ടിപ്പ് നടത്തിയ കമ്പനിക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് എന്തെങ്കിലും സൗജന്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടോ. അങ്ങനെ ഉണ്ടെങ്കില്‍ രാജി ആവശ്യപ്പെടുന്നതിന് പ്രസക്തയുണ്ട്. സ്റ്റാഫംഗങ്ങള്‍ ഫോണ്‍ ചെയ്തതിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സരിതയും ബിജുവൊക്കെ തട്ടിപ്പുക്കാരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തന്നെ കാണാന്‍ വരുന്നവര്‍ കേസില്‍ പ്രതിയല്ലെന്ന സര്‍ട്ടിഫിക്കറ്റുമായി വരണമെന്ന് പറയാന്‍ കഴിയില്ലല്ലോ. സ്റ്റാഫിന്റെ തെറ്റ് വിശദമായി തന്നെ അന്വേഷിക്കും. കുറ്റവാളികളാണെന്ന് അറിയാതെ പ്രതികളുമായി തന്റെ ഓഫീസ് ബന്ധം സ്ഥാപിച്ചത് വീഴ്ചയാണ്. അത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും.

ബിജുരാധാകൃഷ്ണന്‍ തന്നെ കാണാന്‍ വന്ന സമയത്ത് അയാള്‍ കൊലക്കേസ് പ്രതിയായിരുന്നില്ല. കുടുംബപരമായ കാര്യമാണ് തന്നോട് പറഞ്ഞത്. കൊച്ചിയില്‍ വെച്ച് അന്ന് ആദ്യമായാണ് ബിജു രാധാകൃഷ്ണനെ കാണുന്നത്. വ്യക്തിപരമായി പറഞ്ഞ കാര്യം പരസ്യ ചര്‍ച്ചയ്ക്ക് വെക്കില്ല. ഗണേഷ്‌കുമാറുമായി ബന്ധപ്പെട്ട പ്രശ്‌നം പറയാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞത് ശ്രദ്ധയില്‍ പെടുത്തിയപ്പോഴും തന്നോട് വ്യക്തിപരമായി പറഞ്ഞകാര്യം പരസ്യചര്‍ച്ചയ്ക്ക് വെക്കില്ലെന്നായിരുന്നു ആവര്‍ത്തിച്ചുള്ള മറുപടി. എംഐ ഷാനവാസിന്‌ ബിജുവുമായി യാതൊരു ബന്ധവുമില്ല. മുഖ്യമന്ത്രിയെ കാണണമെന്ന്‌ മറ്റാരോ പറഞ്ഞപ്പോഴാണ്‌ ഷാനവാസ്‌ സൗകര്യം ഒരുക്കി കൊടുത്തത്‌. അപ്പോഴായിരിക്കും ബിജുവിനെ ഷാനവാസ്‌ ആദ്യമായി കാണുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തട്ടിപ്പ് നടത്തിയ കമ്പനിക്ക് ഒരു സഹായം ചെയ്തുകൊടുത്തിട്ടില്ല. എമര്‍ജിങ് കേരളയില്‍ സോളാര്‍ പദ്ധതിയുണ്ടായിരുന്നില്ല. ഈ കമ്പനിയുടെ ഒരു പ്രോജക്ടും എമര്‍ജിങ് കേരളയില്‍ വന്നിട്ടില്ല. അതിന് അപേക്ഷ കൊടുക്കേണ്ടത് കെ.എസ്.ഐ.ഡി.സിയിലാണ്. അത് ഞാന്‍ അന്വേഷിച്ചു. അവിടെ അപേക്ഷയില്ല. വിഗ്യാന്‍ ഭവനില്‍ സരിത എസ് നായരെ കണ്ടുവെന്ന ആരോപണവും സത്യവിരുദ്ധമാണെന്ന് തെളിഞ്ഞു.
പേഴ്‌സണല്‍ സ്റ്റാഫിലെ ചിലര്‍ ഫോണ്‍ ദുരുപയോഗം ചെയ്ത സ്ഥിതിക്ക് എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരുമോ എന്ന ചോദ്യത്തിന് തന്റെ ഓഫീസിലെത്തുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു മറുപടി. ആളുകളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. തന്നെ കാണാന്‍ വരുന്നവരുടെ ആവശ്യങ്ങള്‍ അത് തെറ്റായിട്ടൊന്നും ചെയ്തുകൊടുക്കാറില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (13 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (34 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (52 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (55 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends